Connect with us

GULF

അബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി

Published

on

അബുദാബി: കഴിഞ്ഞദിവസം അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ ഒരുകുട്ടി കൂടി മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം (7) ആണ് ഇന്ന് യുഎഇ സമയം ആറരയോടെ മരണപ്പെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ശസ്ത്രക്രിയ ഇന്നായിരുന്നു
കൊണ്ടോട്ടി സ്വദേശി അബ്ദുല്‍ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും മൂന്നുമക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയും കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. അബ്ദുല്‍ലത്തീഫും ഭാര്യ റുക്‌സാനയും ഇവരുടെ മൂന്നാമത്തെ മകള്‍ പത്തുവയസ്സുകാരി ഇസ്സയും അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂവരുടെയും പരുക്ക് ഗുരുതരമല്ല. റുക്‌സാനയുടെ കൈക്ക ഇന്നലെ ശസ്ത്രക്രിയ നടത്തി.
ശനിയാഴ്ച രാത്രി അബുദാബിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവയില്‍ ലിവ ഫെസ്റ്റിന് പോയി മടങ്ങുന്ന വഴിയില്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച നിസ്സാന്‍ പട്രോള്‍ ഇടിച്ചു മറിയുകയായിരുന്നു. സഹോദരങ്ങളായ അഷാസ് (14) അമ്മാര്‍ (12) അയാഷ്(5) എന്നിവരാണ് അപകടദിവസംതന്നെ മരിച്ചത്.  മരി ച്ച കുട്ടികളുടെ മയ്യിത്തുകള്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. വീട്ടുജോലിക്കാരി ചെമ്രവട്ടം സ്വദേശിനി ബുഷറയുടെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി.

GULF

മക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം

Published

on

മക്ക: മസ്ജിദുൽ ഹറാമിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തീർത്ഥാടകനെ അത്ഭുതകരമായി രക്ഷപ്പെടുത്തി സൗദി സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രദ്ധേയനായി. റിയാൻ ബിൻ സഈദ് അബു ഫൈദ അൽ മഗിദി അൽ അസീരി എന്ന ഉദ്യോഗസ്ഥനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി തീർത്ഥാടകനെ രക്ഷിച്ചത്. ഡിസംബർ 25-നായിരുന്നു സംഭവം.

മുകൾ നിലയിൽ നിന്ന് താഴേക്ക് ചാടിയ ആളെ രക്ഷിക്കാൻ ഉദ്യോഗസ്ഥൻ അതിവേഗം ഓടിയെത്തുകയും സ്വന്തം ശരീരത്തിലേക്ക് വീഴ്ത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ദേഹത്തേക്കാണ് തീർത്ഥാടകൻ വീണത് എന്നതിനാൽ മാരകമായ അപകടം ഒഴിവായി. വീഴ്ചയുടെ ആഘാതത്തിൽ ഇരുവർക്കും പരിക്കേറ്റു. ഉദ്യോഗസ്ഥന്റെ എല്ലുകൾക്ക് പൊട്ടലും മറ്റ് പരിക്കുകളുമുണ്ടെങ്കിലും നിലവിൽ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ലോകമെമ്പാടുമുള്ളവർ ഉദ്യോഗസ്ഥന്റെ ധീരതയെ പ്രശംസിച്ചു.

സംഭവമറിഞ്ഞ സൗദി ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് പരിക്കേറ്റ ഉദ്യോഗസ്ഥനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ കാണിക്കുന്ന ആത്മാർത്ഥതയുടെയും ത്യാഗത്തിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. മസ്ജിദുൽ ഹറാമിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും ആരാധനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഹറം കാര്യ മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മഹത്യ ഇസ്ലാമിക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

GULF

വിമാനനിരക്ക് വർധന കാരണം ഇന്ത്യയിലേക്കുള്ള യാത്രകൾ ഒഴിവാക്കി യുഎഇയിലെ പ്രവാസികൾ

ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്

Published

on

ദുബൈ: ക്രിസ്മസ് കാലത്ത് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ, യാത്രകൾക്കായി ചെലവ് കുറഞ്ഞ മറ്റു വിദേശ രാജ്യങ്ങൾ തിരഞ്ഞെടുത്ത് യുഎഇയിലെ പ്രവാസികൾ. ക്രിസ്തുമസ് കാരണം കൊച്ചി, കൊൽക്കത്ത, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള വിമാനനിരക്ക് ഈ സീസണിൽ വളരെ കൂടുതലാണ്. ദുബൈയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശിയായ പോൾ ജെ പറയുന്നത് തന്റെ നാലംഗ കുടുംബത്തിന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നിരക്ക് മാത്രം ഏകദേശം 13,600 ദിർഹവും ആകെ ചെലവ് 17,000 ദിർഹവും വരുമെന്നാണ്. എന്നാൽ കൈറോയിലേക്ക് യാത്ര പോകുന്നതിലൂടെ ടിക്കറ്റിന് ഒരാൾക്ക് 1,200 ദിർഹം വീതവും ആകെ 8,400 ദിർഹം മാത്രമേ ചെലവ് വരുന്നുള്ളൂവെന്നും പോൾ പറഞ്ഞു.

ബെംഗളൂരുവിലേക്കുള്ള ടിക്കറ്റ് നിരക്കിനൊപ്പം നാട്ടിലെ മറ്റ് ചെലവുകളും കൂടി കണക്കിലെടുക്കുമ്പോൾ ഇസ്താംബുൾ അല്ലെങ്കിൽ മാലിദ്വീപ് പോലുള്ള ഡെസ്റ്റിനേഷനുകൾ കൂടുതൽ ലാഭകരമാണെന്നാണ് ഐടി പ്രൊഫഷണലായ നവീൻകുമാർ അഭിപ്രായപ്പെടുന്നത്. യുഎഇയിൽ നിന്ന് കൈറോയിലേക്കും ഇസ്താംബുളിലേക്കും 1,200 ദിർഹവും മാലിദ്വീപിലേക്ക് 1,300 ദിർഹവുമാണ് നിലവിൽ വിമാന ടിക്കറ്റ് നിരക്കുള്ളത്. ബജറ്റ് നിയന്ത്രിക്കുന്നതിനായി പല കുടുംബങ്ങളും ഇപ്പോൾ നാട്ടിലേക്ക് പോകുന്നതിനേക്കാൾ മുൻഗണന നൽകുന്നത് ഇത്തരം വിനോദയാത്രകൾക്കാണെന്ന് ട്രാവൽ കൺസൾട്ടന്റായ പവൻ പൂജാരി പറഞ്ഞു. വിസ നടപടികൾ ലളിതമായതും ടിക്കറ്റ് നിരക്ക് കുറവായതുമായ തുർക്കി, ഈജിപ്ത്, കോക്കസസ് മേഖലയിലുള്ള രാജ്യങ്ങൾ എന്നിവ പ്രവാസികൾക്കിടയിൽ ജനപ്രിയ ബദലുകളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

GULF

ദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ

ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിക്കുന്നത്.

Published

on

ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കടുത്ത വൈകിപ്പിൽ. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏകദേശം 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരിക്കുന്നത്.

വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ എത്തിയ ഫ്ലൈറ്റാണിതെന്നും ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്നും ഒരു യാത്രികൻ പറഞ്ഞു. തന്റെ പിതാവ് മരിച്ച് കിടക്കുകയാണെന്നും അടിയന്തിരമായി നാട്ടിലെത്തേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ട് വയസ്സുള്ള കുട്ടി ഉൾപ്പെടെ നിരവധി കുട്ടികൾ വിമാനത്തിലുണ്ടെന്നും, ഇതുവരെ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിച്ചിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. പ്രായമായവരും രോഗികളുമായ യാത്രക്കാരും വിമാനത്തിലുണ്ടായതിനാൽ സ്ഥിതി കൂടുതൽ ആശങ്കാജനകമാണെന്ന് യാത്രക്കാർ പറയുന്നു.

അതേസമയം, തിരുവനന്തപുരത്തുനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം മോശം കാലാവസ്ഥയെ തുടർന്ന് റാസൽഖൈമയിൽ ഇറക്കേണ്ടിവന്നതാണ് വൈകിപ്പിന് കാരണമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം. ഇതിന്റെ പ്രത്യാഘാതമായാണ് ദുബൈ–തിരുവനന്തപുരം സർവീസ് വൈകിയതെന്നും, വിമാനം നാളെ (ഡിസംബർ 18) രാവിലെ മാത്രമേ പുറപ്പെടുകയുള്ളൂവെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Continue Reading

Trending