kerala
സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍
ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ഇന്നലെ ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
വിവാഹമോചനത്തിന് ശേഷം രേഷ്മ ആണ്‍സുഹൃത്തിനോടൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രേഷ്മയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായിരുന്നു രേഷ്മ. കാസര്‍കോട് ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരന്റെ മകളാണ്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056
kerala
‘ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു, കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം അവഗണിച്ചു’ -ശശി തരൂര്‍
കേന്ദ്രസര്‍ക്കാരിനെതിരെ ശശി തരൂര്‍ എം പി.
കേന്ദ്രസര്‍ക്കാരിനെതിരെ ശശി തരൂര്‍ എം പി. ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു എന്നും കാര്‍ഷിക മേഖലയെ അവഗണിച്ചു എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സര്‍ക്കാരിന് പാലിക്കാന്‍ ആയില്ല.കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തില്‍ നിന്നും വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികള്‍ ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂര്‍ ആരോപിച്ചു.
വ്യക്തിഗത നികുതി ഭാരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് തരൂര്‍ സഭയില്‍ പറഞ്ഞു. വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്നത് ആയിരുന്നു ഇന്‍ഡിഗോ പ്രതിസന്ധി. കേരളത്തെ ഈ സര്‍ക്കാര്‍ എന്തുകൊണ്ടാണ് കാണാത്തത്?. കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ശേഷവും, ബജറ്റില്‍ അതിനെക്കുറിച്ച് പരാമര്‍ശം ഇല്ലയെന്നും അദ്ദേഹം പറഞ്ഞു.
india
‘നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്ന്’: കെ സി വേണുഗോപാല്‍
ന്യൂഡല്‍ഹി: എം എം നരവനെയുടെ പുസ്തകം രാഹുല്‍ ഗാന്ധിയ്ക്ക് ലഭിച്ചത് ആമസോണില്‍ നിന്നാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പുസ്തകത്തെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ‘പുസ്തകത്തെ ഭയമുണ്ടെന്ന് മനസിലായി. എന്തൊരു പേടിയാണ്. അതാണ് അമ്പത്താറ് ഇഞ്ചിന്റെ ഗുണം. പുസ്തകം ആമസോണില്‍ നിന്ന് വായിച്ചതാണ്. അപ്പോള്‍ അവര്‍ക്കെതിരെയും കേസെടുക്കേണ്ടിവരും. എടുക്കട്ടെ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കുക എന്നത് എല്ലാ ഏകാധിപതികളും ചെയ്യുന്നതാണ്. ഇതുകൊണ്ടൊന്നും സത്യം പുറത്തുവരാതിരിക്കില്ല. അതൊക്കെ വെറും ധാരണയാണ്. നമുക്ക് കാണാം’: കെ സി വേണുഗോപാല്‍ പറഞ്ഞു.
Hello friends. My book is available now. Just follow the link. Happy reading. Jai Hind pic.twitter.com/VCiLiZOWIi
— Manoj Naravane (@ManojNaravane) December 15, 2023
പുസ്തകം വാങ്ങിയത് മുന്‍ കരസേന മേധാവി എംഎം നരവനെ തന്നെ ഷെയര്‍ ചെയ്ത ലിങ്ക് വഴിയാണെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. താന്‍ അദ്ദേഹത്തെ വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പുസ്തകത്തിന്റെ ഉളളടക്കം ശരിയാണോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം നടത്തേണ്ടത് പെന്‍ഗ്വിന്‍ ബുക്‌സും നരവനെയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നരവനെയുടെ ഓർമക്കുറിപ്പ് ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ പ്രതികരണവുമായി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്‌ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകർപ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങൾ മൂലം കുറ്റകരമാണെന്നും ഇത്തരത്തിൽ കൈമാറുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകർപ്പ് പ്രചരിക്കുന്നതിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികൾ ഓൺലൈനിൽ ലഭ്യമാണ് എന്ന് പൊലീസ് കണ്ടെത്തി. എവിടെ നിന്ന് ചോർന്നു, ആര് ചോർത്തി എന്നുമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. ഇതിന് പുറമെ പല വെബ്‌സൈറ്റുകളും പുസ്തകം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും പൊലീസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെൻഗ്വിൻ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്‌സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാൻ കേന്ദ്രസർക്കാർ ഇനിയും ഔദ്യോഗിക അനുമതി നൽകിയിട്ടില്ല. അതിന് മുൻപേതന്നെ എങ്ങനെ പ്രചരിച്ചു എന്നതിൽ പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
kerala
അരിവാള്‍ രോഗികള്‍ ദുരിതത്തില്‍; വേദനയ്ക്കുള്ള ഗുളിക കിട്ടാനില്ല, പെന്‍ഷനും ഭക്ഷ്യകിറ്റും വൈകുന്നു
ദിവസവും കഴിക്കേണ്ട മരുന്ന്, ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് എന്നിവ, ഹെല്‍ത്ത് സെന്ററുകളില്‍ ലഭിക്കുന്നില്ല.
കാട്ടിക്കുളം: സംസ്ഥാനത്തെ പതിനായിരത്തിലേറെ അരിവാള്‍ രോഗികള്‍ കൃത്യ സമയത്ത് മരുന്ന് ലഭിക്കാതെ വേദനയിലും ദുരിതത്തിലുമായിരിക്കുകയാണ്. ദിവസവും കഴിക്കേണ്ട മരുന്ന്, ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് എന്നിവ, ഹെല്‍ത്ത് സെന്ററുകളില്‍ ലഭിക്കുന്നില്ല. ജില്ലാ ആശുപത്രികളില്‍ നിന്നു ലഭിക്കുന്നത് രണ്ട് മുതല്‍ പത്ത് ടാബ്ലെറ്റുകള്‍ മാത്രം ആണ്. എന്നാല്‍ വേദന അസഹ്യമായി കൂടുമ്പോള്‍, ഡോക്ടര്‍ രണ്ട് ടാബ്ലെറ്റ് ഒരുമിച്ച് കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു ഗുളിക പോലും സമയത്ത് കിട്ടാത്ത അവസ്ഥ നിലവിലുണ്ട്.
അരിവാള്‍ രോഗികളില്‍ പ്രധാനമായും ആദിവാസി വിഭാഗത്തിലായവര്‍ ആയതിനാല്‍, പുറത്ത് നിന്നും വാങ്ങാനാകാത്ത സാഹചര്യമുണ്ട്. ഒരു ഗുളിക പുറത്ത് നിന്ന് വാങ്ങേണ്ടി വരുമ്പോള്‍ ഏകദേശം 16 രൂപ ചെലവാകും. രോഗികള്‍ക്കു നേരിടേണ്ട വേദന കുറയ്ക്കാനായി ഗുളികകള്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ വിതരണം ചെയ്യപ്പെടാന്‍ തുടങ്ങിയത് ഏറെക്കാല സമരത്തിനുശേഷമാണ്. എന്നാല്‍ മരുന്ന് ലഭിക്കാതിരിക്കുമ്പോള്‍, അസഹ്യമായ വേദനയോടെ ആശുപത്രികളിലേക്ക് എത്തേണ്ടി വരുന്നത് ഒഴിവാക്കാനാകുന്നില്ല. വയനാട്, പാലക്കാട് ജില്ലകളിലെ ആദിവാസി വിഭാഗക്കാര്‍ ഏറ്റവുമധികം ബാധിതരാണ്. അരിവാള്‍ രോഗികളുടെ പ്രതിസന്ധിയില്‍ ഇന്ന് തന്നെ ഇടപെടല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
-
News2 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News2 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News2 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india2 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india2 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india2 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
india2 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
-
kerala2 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
