Connect with us

kerala

‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല’; നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ നേരിട്ട് വിളിച്ച് കെ.സി വേണുഗോപാല്‍

പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കത്ത റഷീദ, മമത, സരസ്വതി എന്നിവരെയാണ് വീഡിയോ കോളില്‍ വിളിച്ചത്.

Published

on

തിരുവനന്തപുരം: പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ഥികളെ വീഡിയോ കോളില്‍ വിളിച്ച് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കത്ത റഷീദ, മമത, സരസ്വതി എന്നിവരെയാണ് വീഡിയോ കോളില്‍ വിളിച്ചത്. ‘ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ട് പോയി കണ്ടു എന്നും ഉദ്യോഗാര്‍ഥികള്‍ കെ.സി വേണുഗോപാലിനോട് പറഞ്ഞു. കെ.സി വേണുഗോപാല്‍ തന്നെയാണ് വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

ഞങ്ങള്‍ ഒരുപാട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ വീടുകളില്‍ നേരിട്ടുപോയി, തിരുവനന്തപുരത്തേക്ക് വണ്ടികയറിയതിന് കണക്കില്ല, പിഎസ്സി ഓഫീസിലും കയറിയിറങ്ങി. ഞങ്ങളുടെ മുഖം തന്നെ അവര്‍ക്ക് സുപരിചിതമായിട്ടുണ്ടാകും. എന്നിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയില്ല…’

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാതെ പോയ റഷീദയുടെയും സരസ്വതിയുടെയും മമതയുടെയും ഈ വാക്കുകള്‍ കേരളത്തിലെ ഓരോ ഉദ്യോഗാര്‍ത്ഥിയുടെയും ഉള്ളുനീറ്റുന്നതാണ്. ഇവരെ നേരിട്ട് വിളിച്ചപ്പോള്‍ കേട്ടത് മെറിറ്റിനെ അപ്പാടെ തഴയുന്ന സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ, തൊഴില്‍വിരുദ്ധതയുടെ നേര്‍ച്ചിത്രമായിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പോലും തെരുവിലിറങ്ങേണ്ടി വരുന്ന ഈ കുട്ടികളുടെ അവസ്ഥ കേരളത്തിന് അപമാനമാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ക്കും ധൂര്‍ത്തിനും പിആര്‍ വര്‍ക്കുകള്‍ക്കും കോടികള്‍ ഒഴുക്കുന്ന സര്‍ക്കാര്‍, അര്‍ഹരായ ഇവര്‍ക്ക് നിയമനം നല്‍കാന്‍ മാത്രം സാമ്പത്തിക പ്രതിസന്ധി പറയുന്നത് യുവതലമുറയോടുള്ള കൊടും വഞ്ചനയാണ്. അര്‍ഹരായവര്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും ഇവര്‍ക്കൊപ്പമുണ്ടാകും എന്ന് കെ.സി വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിൽ ചൂട് കൂടുന്നു; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ 5 ജില്ലകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) സൂചികയും ആശങ്കാജനകമായി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ് (യുവി ഇൻഡക്സ് 7). കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ യുവി സൂചിക 6-ൽ എത്തിയിട്ടുണ്ട്. ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഉയർന്ന ചൂടും അൾട്രാവയലറ്റ് രശ്മികളും സൂര്യാഘാതം , സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെയിലത്ത് ജോലി ചെയ്യുന്നവരും കുട്ടികളും പ്രായമായവരും പ്രത്യേകം ശ്രദ്ധിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
  • പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
  • പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
  • യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
  • മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.
  •  ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.
Continue Reading

kerala

സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആത്മഹത്യ; ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Published

on

By

കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കാസര്‍കോട് ആദൂര്‍ സ്വദേശിനിയായ രേഷ്മയെ ഇന്നലെ ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വിവാഹമോചനത്തിന് ശേഷം രേഷ്മ ആണ്‍സുഹൃത്തിനോടൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നാലെയാണ് രേഷ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രേഷ്മയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായിരുന്നു രേഷ്മ. കാസര്‍കോട് ആദൂര്‍ ആലന്തടുക്കയിലെ ഗംഗാധരന്റെ മകളാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുണ്ടാകുമ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056

Continue Reading

kerala

‘ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു, കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം അവഗണിച്ചു’ -ശശി തരൂര്‍

കേന്ദ്രസര്‍ക്കാരിനെതിരെ ശശി തരൂര്‍ എം പി.

Published

on

By

കേന്ദ്രസര്‍ക്കാരിനെതിരെ ശശി തരൂര്‍ എം പി. ബജറ്റ് പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങുന്നു എന്നും കാര്‍ഷിക മേഖലയെ അവഗണിച്ചു എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകാം എന്ന വാഗ്ദാനം സര്‍ക്കാരിന് പാലിക്കാന്‍ ആയില്ല.കിസാന്‍ സമ്മാന്‍ നിധി പദ്ധതി വഴിയുള്ള തുക ആറായിരത്തില്‍ നിന്നും വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള കൃത്യമായ പദ്ധതികള്‍ ബജറ്റിലില്ല. സാധാരണക്കാരന്റെ അഭിലാഷങ്ങളെയും ആവശ്യങ്ങളെയും പൂര്‍ണ്ണമായും അവഗണിക്കുന്നതാണ് ഈ ബജറ്റെന്നും തരൂര്‍ ആരോപിച്ചു.

വ്യക്തിഗത നികുതി ഭാരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സാധാരണക്കാരന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് തരൂര്‍ സഭയില്‍ പറഞ്ഞു. വ്യോമയാന മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നു കാണിക്കുന്നത് ആയിരുന്നു ഇന്‍ഡിഗോ പ്രതിസന്ധി. കേരളത്തെ ഈ സര്‍ക്കാര്‍ എന്തുകൊണ്ടാണ് കാണാത്തത്?. കടുത്ത അന്തരീക്ഷ മലിനീകരണത്തിന് ശേഷവും, ബജറ്റില്‍ അതിനെക്കുറിച്ച് പരാമര്‍ശം ഇല്ലയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending