Connect with us

GULF

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയിലെ റമദാന്‍ പ്രവൃത്തിസമയം പ്രഖ്യാപിച്ചു; ജീവനക്കാര്‍ക്ക് വിവിധ ഇളവുകള്‍

Published

on

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവൃത്തി സമയം അഞ്ച് മണിക്കൂറായി കുറച്ചു. മന്ത്രിസഭാ കാര്യാലയത്തിലെ ജനറല്‍ സെക്രട്ടേറിയറ്റാണ് തീരുമാനം അറിയിച്ചത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഔദ്യോഗിക ജോലി സമയം. സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജീവനക്കാര്‍ക്ക് രാവിലെ 10 മണി വരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കിലും, പ്രതിദിനം അഞ്ച് മണിക്കൂര്‍ ജോലി നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി 30 ശതമാനം ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഖത്തറി സ്വദേശികളായ അമ്മമാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് മുന്‍ഗണന. പൊതുജന സേവനങ്ങള്‍ തടസ്സപ്പെടാതെയും ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കുന്ന തരത്തിലുമാണ് പുതിയ സമയക്രമം. സ്വകാര്യ മേഖലയിലെ പരമാവധി പ്രവൃത്തി സമയം പ്രതിദിനം ആറ് മണിക്കൂര്‍, ആഴ്ചയില്‍ 36 മണിക്കൂര്‍ ആയിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു

 

GULF

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറായി വീണ്ടും എംഎ യൂസുഫലി

Published

on

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസുഫലി വീണ്ടും നിയമിക്കപ്പെട്ടു.

അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍നഹ്‌യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് അഞ്ചാം തവണയാണ് യൂസുഫലി ഈ പദവിയിലെത്തുന്നത്. 2005 ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2009, 2018 വര്‍ഷങ്ങളില്‍ ഡയറക്ടര്‍ പദവിയും 2021ല്‍ വൈസ്‌ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്.

Continue Reading

GULF

യുഎൻ എഐ പാനലിൽ യുഎഇയുടെ തുഖ അൽഹനായിയും

Published

on

ദുബൈ: ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര എഐ പാനലിൽ യുഎഇയുടെ തുഖ അൽഹനായിയും. അബൂദബിയിലെ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ കംപ്യൂട്ടർ എൻജിനിയറിങ് അസിസ്റ്റൻറ് പ്രഫസറാണ് തുഖ. ഇവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 40 അന്താരാഷ്ട്ര വിദഗ്ധരുടെ പട്ടിക ജനറൽ അസംബ്ലിക്ക് സമർപ്പിച്ചതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അറിയിച്ചു. 2,600-ലധികം പേരിൽ നിന്നാണ് പാനലിലെ അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് ഗുട്ടെറസ് വ്യക്തമാക്കി.

മനുഷ്യജീവിതത്തെ പുനർനിർമിക്കുന്ന സാങ്കേതികവിദ്യാ പരിഹാരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടാണ് പാനൽ സ്ഥാപിക്കുന്നതെന്ന് ഗുട്ടെറസ് പറഞ്ഞു. എഐ മേഖലയിലെ വിജ്ഞാന വിടവ് നികത്താനും സമ്പദ്വ്യവസ്ഥകളിലും സമൂഹങ്ങളിലും അതിന്റെ യഥാർഥ സ്വാധീനം വിലയിരുത്താനുമുള്ള ആദ്യത്തെ പൂർണ സ്വതന്ത്ര ആഗോള ശാസ്ത്ര സ്ഥാപനമായിരിക്കും പാനലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

GULF

സൗദിയിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യത

Published

on

റിയാദ്: സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും പൊടിപടലങ്ങളോട് കൂടിയ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാജ്യത്തി​ൻറ വിവിധയിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം പ്രകടമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ, അൽ-ജൗഫ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുണ്ട്.

ജിസാൻ, അസീർ, അൽ-ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മഞ്ഞിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിസാൻ, അസീർ, അൽ-ബാഹ, മക്ക, നജ്​റാൻ എന്നിവയുടെ കിഴക്കൻ ഭാഗങ്ങളിലും കാറ്റി​െൻറ സ്വാധീനം പ്രകടമാകും. മോശം കാലാവസ്ഥയെത്തുടർന്ന് കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Continue Reading

Trending