Connect with us

kerala

ആരോഗ്യവകുപ്പ് മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; വീട്ടില്‍ റീത്ത് വച്ച് പ്രതിഷേധം

സംഭവസമയം ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല.

Published

on

വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. മന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. എന്നാല്‍ സംഭവസമയം ആരോഗ്യ മന്ത്രി ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയുടെ ഉള്ളില്‍ കയറി വാതിലില്‍ പ്രതിഷേധക്കാര്‍ റീത്ത് വച്ചു. രാവിലെ എട്ട് മണിയോടെയാണ് വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പ്രവര്‍ത്തകര്‍ റീത്ത് വെച്ചത്.

പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി. പ്രതിഷേധം തുടങ്ങി 20 മിനുറ്റിനു ശേഷമാണു പോലീസ് എത്തിയത്. പ്രതിഷേധക്കാരും പോലീസും തമ്മില്‍ കയ്യേറ്റം ഉണ്ടായി. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോ. ലളിതാംബികയ്ക്കെതിരെ കേസ്

ഡോക്ടര്‍ക്കും നഴ്സിനും സസ്പെന്‍ഷന്‍

Published

on

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. അമ്പലപ്പുഴ പോലീസാണ് ഭാരതീയ ന്യായ സംഹിതയിലെ (BNS) 125, 125(a) വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

സംഭവത്തില്‍ നേരിട്ട് വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയെയും, നഴ്സിംഗ് ഓഫീസര്‍ ധന്യയെയും ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു.

ഉഷാ ജോസഫ് 2021 മേയ് 3-നാണ് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അന്ന് വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷത്തോളമാണ് ഉഷ വേദന സഹിച്ചു ജീവിച്ചത്.

‘അഞ്ചല്ല, 50 വര്‍ഷം കത്രിക വയറ്റിലിരുന്നാലും ഒന്നും സംഭവിക്കില്ല’ എന്ന ഡോ. ലളിതാംബികയുടെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയത് താനല്ലെന്നും ആ സമയത്ത് കോവിഡ് ഡ്യൂട്ടിയിലായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം.

വിട്ടുമാറാത്ത വയറുവേദനയെത്തുടര്‍ന്ന് നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് കത്രിക വയറ്റില്‍ കണ്ടെത്തിയത്. നേരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍ ‘മൂത്രത്തില്‍ കല്ലാണെന്ന്’ പറഞ്ഞ് മരുന്ന് നല്‍കി തിരിച്ചയച്ചതായും കുടുംബം ആരോപിക്കുന്നു.

നിലവില്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് ഉഷ.

 

Continue Reading

kerala

കരുതലിന്റെ വാതില്‍ തുറക്കാന്‍ ഇനി ഏഴ് നാള്‍

മുണ്ടക്കൈ ചുരമല്‍മല ഉരുള്‍ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റം ഫെബ്രുവരി 28ന് നടക്കും.

Published

on

കെ.എസ് മുസ്തഫ കല്‍പ്പറ്റ

ഒറ്റരാത്രി കൊണ്ട് ഒരായുസ്സിന്റെ നോവേറ്റവര്‍ക്ക് മുസ്ലിംലീഗ് ഒരുക്കിയ കരുതലിന്റെ വാതിലുകള്‍ തുറക്കാന്‍ ഇനി ഏഴ് രാപ്പകലുകളുടെ കാത്തിരിപ്പ് മാത്രം. മുണ്ടക്കൈ ചുരമല്‍മല ഉരുള്‍ദുരിത ബാധിതര്‍ക്ക് മുസ്ലിം ലീഗ് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ആദ്യഘട്ട താക്കോല്‍ കൈമാറ്റം ഫെബ്രുവരി 28ന് നടക്കും. വള്ളിത്തോട്ടെ പദ്ധതി പ്രദേശത്ത് അന്ന് വൈകിട്ട് 51 കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ കൈമാറ്റത്തിന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ദുരന്തബാധിതരുടെ ആവ ശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയുള്ള വെള്ളിത്തോട് പ്രദേശത്ത്, മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്ന സ്വപ്നഭൂമിയിലാണ് 2,000 സ്‌ക്വയര്‍ഫീറ്റ് വിട് നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടി വീടുകള്‍ സജ്ജമായത്. മൂന്ന് കിടപ്പുമുറികമുള്‍ക്കൊള്ളുന്ന 1,050 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ളതാണ് ഓരോ വീടുകളും. സാമാന്യം വലുപ്പമുള്ള സിറ്റൗട്ടില്‍ നിന്ന് വിശാലമായ ലിവിംഗ് ആന്റ് ഡൈനിംഗ് സ്‌പേസിലേക്കാണ് പ്രവേശിക്കുക. ബാത്ത്‌റൂം അറ്റാച്ചോടുകൂടിയുള്ള ഒരു വലിയ കിടപ്പുമുറിയും മറ്റ് രണ്ട് മുറികളുമാണുള്ളത്. കോമണ്‍ ബാത്ത് റൂം വേറെയുമുണ്ട്. നല്ല സൗകര്യമുള്ള അടുക്കളയും അനുബന്ധമായി വര്‍ക്ക് ഏരിയയും ചേരുന്നതാണ് വീട്, രണ്ടാം നില നിര്‍മ്മിക്കാനാവശ്യമായ സ്റ്റെയര്‍കെയ്‌സിനുള്ള സ്ഥലവും വീടിനോട് ചേര്‍ന്നുണ്ട്. മൂന്ന് വശവും കല്ലുകൊണ്ട് കെട്ടിയ കോമ്പൗണ്ട് വാളുകളുടെ സുരക്ഷയിലായിരിക്കും വീടുകള്‍. ഇതിനൊപ്പം ആറു മീറ്റര്‍ കല്ലുപാകിയ മുറ്റവും എല്ലാ വീടുകള്‍ക്കും ഗെയിറ്റും ഉണ്ടാ
വും വീട്ടുമുറ്റത്ത് ഗാര്‍ഡനിംഗിനും മറ്റു സൗകര്യവുമുണ്ട്. പ്രശസ്ത ആര്‍ക്കിടെക് കമ്പനിയായ സപതിയാണ് പ്രൊജക്ട് ഡിസൈന്‍ ഒരുക്കിയത്. സപതിയുടെ മേധാവി ടോണിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണത്തിന്റെ ഓരോ ഘട്ടവും പിന്നിട്ടത്. 7 മീറ്ററിലാണ് പദ്ധതിപ്രദേശത്തെ പ്രധാന സ്ഥലത്ത് റോഡൊരുങ്ങുന്നത്. ഈ റോ ഡില്‍ നിന്ന് ഓരോ വീടുകളിലേക്കും നേരിട്ട് ഗെയിറ്റ് കടന്നെത്താം ഭൂമിയുടെ കിടപ്പനുസരിച്ച് ലാരോ ജംഗ്ഷനിലും റൗണ്ട് എബൗട്ടുകളും നിര്‍മ്മിക്കും. ഇ ടറോഡുകള്‍ക്ക് അഞ്ചു മീറ്ററായിരിക്കും വീതി. പദ്ധതിപ്രദേശത്ത് നിലവിലുള്ള കിണറുകള്‍ക്ക് പുറമെ 22 കോല്‍ ചുറ്റളവില്‍ വലിയ കിണറും കോമണ്‍ ടാങ്കും നിര്‍മിച്ച് ഓരോ വീടുകളിലേക്കും വെവ്വേറെ ടാങ്കുകള്‍ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം ഉറപ്പാക്കുക.

 

Continue Reading

Film

‘അഭിപ്രായം പറഞ്ഞതിന് പുറത്താക്കി; ആത്മാഭിമാനത്തിന് മുറിവേറ്റു’: സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍

ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

Published

on

തിരുവനന്തപുരം: സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് നടന്‍ പ്രേംകുമാര്‍. ഇത് തന്റെ ആത്മാഭിമാനത്തിന് വലിയ മുറിവേല്‍പ്പിച്ചെന്നും പ്രേംകുമാര്‍ പറഞ്ഞു. തന്നെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.

ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ഒരു അനൗദ്യോഗിക യോഗത്തില്‍ താന്‍ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് കാരണമായതെന്നും പ്രേംകുമാര്‍ പറഞ്ഞു.

‘ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കണമെന്നും സമരം നീണ്ടുപോകുന്നത് ഉചിതമല്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ തന്നെ ഇത് ചോര്‍ത്തി നല്‍കി സര്‍ക്കാരിനെതിരെ വ്യാഖ്യാനിക്കുകയായിരുന്നു,’ പ്രേംകുമാര്‍ വിശദീകരിച്ചു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്നാണ് മാറ്റിയതെന്നും ഒരു വിശദീകരണം പോലും ചോദിച്ചില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു സാധാരണ ജോലിക്കാരനെ മാറ്റുമ്പോള്‍ പോലും കാണിക്കുന്ന മിനിമം മാന്യത സര്‍ക്കാര്‍ കാട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

നിലവില്‍ താന്‍ രാഷ്ട്രീയമായി സ്വതന്ത്രനാണെന്നും എന്നാല്‍ വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.

 

Continue Reading

Trending