Connect with us

kerala

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

പിസി ജോര്‍ജ് പൊതുസമൂഹത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.

Published

on

പത്തനംതിട്ട: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പൊതുസമൂഹത്തിന് മുന്നില്‍ അധിക്ഷേപിക്കുകയും മോശമായി സംസാരിക്കുകയും ചെയ്ത ബി.ജെ.പി നേതാവ് പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറിയത്. പിസി ജോര്‍ജ് പൊതുസമൂഹത്തിന് മുമ്പില്‍ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി.

പി.സി. ജോര്‍ജ് ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാന്ധിജിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഗാന്ധിജി സമരം ചെയ്താണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് എന്ന് പറയുന്നത് മണ്ടത്തരമാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ബ്രിട്ടീഷുകാര്‍ സ്വയം വിട്ടുപോയതാണ്, അല്ലാതെ ഗാന്ധിജിയുടെ സമരഫലമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗാന്ധിജിയുടെ വ്യക്തിജീവിതത്തെയും ഉപ്പുസത്യാഗ്രഹത്തെയും പി സി പരിഹാസരൂപേണ വിമര്‍ശിച്ചു. ഗാന്ധിജി ഒരു ‘ദൈവം തമ്പുരാനാണോ’ എന്നും അദ്ദേഹം ചോദിച്ചു.

പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ അപമാനിക്കുന്നതും സമൂഹത്തില്‍ വിദ്വേഷവും അശാന്തിയും സൃഷ്ടിക്കാന്‍ കാരണമാകുന്നതുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജനവികാരം ഇളക്കിവിടാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ജോര്‍ജിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി

ചികിത്സയിലായിരുന്ന വിനോദും അന്തരിച്ചു

Published

on

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ നാലായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുവങ്ങൂര്‍ സ്വദേശി വിനോദാണ് മരിച്ചത്.

നേരത്തെ അഷ്റഫ് (കിണാശ്ശേരി), ജബ്ബാര്‍ (കിണാശ്ശേരി), ബഷീര്‍ (അത്തോളി) എന്നിവര്‍ മരിത്തിരുന്നു. എല്ലാവരും പ്രദേശത്തെ ചുമട്ടുതൊഴിലാളികളാണ്.

കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 60 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് 11.55-ഓടെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടം അപകടാവസ്ഥയിലായിരുന്നു. കെട്ടിടം ഒഴിഞ്ഞുതരണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കെട്ടിടം ഒഴിയാനുള്ള നിര്‍ദ്ദേശം ചില വ്യാപാരികള്‍ അവഗണിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളുടെ മേലേയ്ക്കാണ് സ്ലാബ് തകര്‍ന്നു വീണത്.

 

Continue Reading

kerala

തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലെന്ന് എം.വി ഗോവിന്ദന്‍

തന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

Published

on

By

തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര് പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന അധിക്ഷേപവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തന്ത്രിക്ക് ജാമ്യം നല്‍കിയതിനെതിരെ എസ്.ഐ.ടി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.

എസ്.ഐ.ടി അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെയായി വരുമ്പോള്‍ മാത്രമാണ് വാര്‍ത്ത. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ വന്നാല്‍ വാര്‍ത്തയല്ല. തന്ത്രിയെ പിടിച്ചപ്പോള്‍ ബി.ജെ.പി സന്ദര്‍ശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇ.ഡി വന്നപ്പോള്‍ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകില്‍ രാഷ്ട്രീയമാണ് – ഗോവിന്ദന്‍ പറഞ്ഞു.

യുവതി പ്രവേശനത്തെ എതിര്‍ത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമര്‍ശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളന്‍മാരുടെ പട്ടികയില്‍ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു ഗോവിന്ദന്റെ പരിഹാസ്യം. അതേസമയം തന്ത്രിയുടെ അറസ്റ്റ് സര്‍ക്കാര്‍ പ്രതികാരമെന്ന വിമര്‍ശനത്തില്‍ ഇടപെടാന്‍ ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. തന്ത്രി പറഞ്ഞതിനോട് ചേര്‍ന്ന് അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം

Published

on

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് അഞ്ച് ദിവസം കൂടെ മഴ തുടരും. ഫെബ്രുവരി 26 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും, തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ശകതമായ മഴയ്ക്കും ഇടത്തരം നേരിയ മഴയ്ക്കുമാണ് സാധ്യത. നിലവില്‍ മഴ മുന്നറിയിപ്പില്‍ മാറ്റമില്ല. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

Continue Reading

Trending