Connect with us

main stories

യുഎസ്-ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 550 കടന്നു

ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏകദേശം 180 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.

Published

on

ടെഹ്റാന്‍: യുഎസ്-ഇസ്രാഈല്‍ ആക്രമത്തില്‍ ഇറാനില്‍ മരണസംഖ്യ 550 കടന്നു. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെട്ടത്. ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സൊസൈറ്റി കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏകദേശം 180 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉള്‍പ്പെടെ യുഎസ് – ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ വിവിധ നഗരങ്ങളില്‍ അമേരിക്കയും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇറാന്‍ പ്രത്യാക്രമണവും ശക്തമാക്കി.

ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കരയുദ്ധം ഉള്‍പ്പെടെ ലബനനില്‍ ഹിസ്ബുള്ളയ്ക്ക് എതിരെ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍ എന്നാണ് റിപ്പോര്‍ട്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

അമേരിക്കന്‍ യുദ്ധനീക്കങ്ങള്‍ക്ക് തിരിച്ചടി; കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍

തകര്‍ന്നു വീണ എ 15 വിമാനങ്ങളിലെ പൈലറ്റുമാര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കുവൈത്തില്‍ നിന്ന് പുറത്ത് വന്നു.

Published

on

By

കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍. ആക്രമണം സ്ഥിരീകരിച്ച് കുവൈത്ത് പ്രതിരോധ മന്ത്രാലയം. തകര്‍ന്നു വീണ എ 15 വിമാനങ്ങളിലെ പൈലറ്റുമാര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കുവൈത്തില്‍ നിന്ന് പുറത്ത് വന്നു. വിമാനങ്ങള്‍ എവിടെ നിന്നാണ് പറന്നുയര്‍ന്നതെന്ന് വ്യക്തമല്ല. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികരുള്ള രാജ്യമാണ് കുവൈത്ത്. മേഖലയിലെ അമേരിക്കന്‍ യുദ്ധനീക്കങ്ങള്‍ക്ക് വലിയ തിരിച്ചടി ആയാണ് സംഭവം വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. തിങ്കളാഴ്ച രാവിലെ കുവൈറ്റില്‍ നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായും എന്നാല്‍ അവയിലെ പൈലറ്റുമാര്‍ രക്ഷപ്പെട്ടതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

main stories

‘ഒറ്റപേര് സഞ്ജു സാംസണ്‍’; ടി20 ലോകകപ്പില്‍ വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് വി ഡി സതീശന്‍

സഞ്ജു സാംസണിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

Published

on

By

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യയെ സെമിഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണ്‍നെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ”ഒറ്റപേര് സഞ്ജു സാംസണ്‍” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 50 പന്തില്‍ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജുവിന്റെ മികവിലാണ് ഇന്ത്യയുടെ ജയം.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് നേടിയ ഈ വിജയം ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ചരിത്ര നേട്ടമാകുകയും ചെയ്തു.

 

 

Continue Reading

main stories

ഇറാന്‍ പരമോന്നത നേതാവ് ഖാംനഈ കൊല്ലപ്പെട്ടു

സ്ഥിരീകരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍

Published

on

തെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ (86) കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.

1989 മുതല്‍ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ പരമാധികാരിയായിരുന്ന ഖാംനഈയുടെ വിയോഗം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.

ശനിയാഴ്ച പുലര്‍ച്ചെ തെഹ്റാനിലെ ഖാംനഈയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രാഈലും നടത്തിയ ശക്തമായ ബോംബാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഏകദേശം 30-ഓളം ബോംബുകള്‍ ഈ സമുച്ചയത്തിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഖാംനഈയോടൊപ്പം അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, ഞായറാഴ്ച രാവിലെ ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഖാംനഈ ‘രക്തസാക്ഷിത്വം’ വരിച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

അതേസമയം ‘ലോകത്തിലെ ഏറ്റവും വലിയ തിന്മകളിലൊന്ന് അവസാനിച്ചു’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇറാനിയന്‍ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടതിനെ സ്ഥിരീകരിക്കുന്ന സൂചനകള്‍ നല്‍കിയിരുന്നു.

Continue Reading

Trending