kerala
അപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
അപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഇന്ന് രാവിലെ 9 മണിയോടെ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരന് സഹായവുമായി കൃഷി മന്ത്രി അഡ്വ. ടി.സിദ്ദിഖ്.
ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വാഹനം നിർത്തി പുറത്തിറങ്ങിയ മന്ത്രി പരിക്കേറ്റയാളെ ആശ്വസിപ്പിക്കുകയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
kerala
ബോര്‍ഡ്-കോര്പ്പറേഷന് ചെയര്മാന്മാരെ മാറ്റാന്‍ തീരുമാനം; സാമ്പത്തിക പ്രതിസന്ധിയില്‍ മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
നിയമസഭയില്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവന്‍ ബോര്‍ഡ് – കോര്പ്പറേഷന് ചെയര്മാന്മാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. നിയമസഭയില്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ഇക്കാര്യം അറിയിച്ചത്.
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തി. കൂടാതെ, അദ്ദേഹത്തിന്റെ മകള്‍ നിരഞ്ജനയ്ക്ക് ജോലി നല്കാന് റവന്യൂ വകുപ്പിനോട് ശുപാര്‍ശ ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനം മുന്‍പൊരിക്കലുമില്ലാത്ത കടുത്ത സാമ്പത്തിക വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ 35,000 കോടി രൂപയുടെ പദ്ധതി ഉള്ളതില്‍ 15,000 കോടി രൂപ ബാക്കിയുള്ളൂവെന്നും പ്ലാനിലുണ്ടായിരുന്ന തുകയില്‍ 20,500 കോടി രൂപയുടെ കുറവാണുള്ളതെന്നും വി ഡി സതീശന് പറഞ്ഞു. പണം ലഭിക്കുമെന്ന തെറ്റായ കണക്കുകൂട്ടലില്‍ മുന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ സംസ്ഥാനത്തിന്റെ കടം ജിഎസ്ഡിപിയുടെ 35 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും വളരെ മുകളിലാണെന്നും അദ്ദേഹം പറഞ്ഞു.
ലഭിക്കേണ്ട തനത് വരുമാനവും യഥാര്‍ഥത്തില്‍ ലഭിച്ചതും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ബാധ്യതകള്‍ തീര്‍ക്കാതെ, ട്രഷറി ബാലന്‍സ് കണക്കുകള്‍ മാത്രം കാണിച്ച് ഫണ്ട് ബാക്കിയുണ്ടെന്ന് മുന്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്റെ വികസന ചെലവ് ആകെ ചെലവിന്റെ 39.9 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സര്‍ക്കാരിന്റെ ‘ഓപറേഷന് തൂഫാന്’ ശക്തമാകുന്നു. റെയ്ഡിന്റെ ആദ്യ ദിനം തന്നെ 137 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 104 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിപണിയില്‍ ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം എം.ഡി.എം.എ റെയ്ഡില്‍ പിടിച്ചെടുത്തു. കൊച്ചി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് കൂടുതല്‍ അളവില്‍ ലഹരിമരുന്ന് പിടികൂടിയത്.
എംഡിഎംഎ കേരളത്തില്‍ എത്തുന്നത് കര്‍ണാടകയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമാണെന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത് ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമാണെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കടത്തിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ തകര്‍ക്കാന്‍ അയല്‍ സംസ്ഥാനങ്ങളിലെ പോലീസുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും, മുന്‍കാലങ്ങളില്‍ പ്രധാന കണ്ണികളെ പിടികൂടാന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇത്തവണ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ഡി.ജി.പി വ്യക്തമാക്കി.
കാക്കനാട് കൊല്ലംകുടിമുകള്‍ അള്‍ട്ടിമ ഫ്ലാറ്റില്‍ 437 ഗ്രാം എംഡിഎംഎയുമായി മൂന്നു പേരാണ് പിടിയിലായത്. പ്രതികളായ കളമശ്ശേരി സ്വദേശി ആഷിഫ് (36) , പാലക്കാട് അര്ജുന് (30) കാസര്‍കോഡ് സ്വദേശി രതീഷ് (33) എന്നിവരുമായി ഫ്ലാറ്റില്‍ ഡാന്‍സാഫ് സംഘം ഫ്ലാറ്റില്‍ പരിശോധന നടത്തി.
14 ലക്ഷം രൂപയുടെ എംഡിഎംഎ ആണ് പിടികൂടിയത്. കൂടാതെ പ്രതിയുടെ ഫ്ലാറ്റില്‍ നിന്നും ഒരു ലക്ഷം രൂപയും കണ്ടെടുത്തു. അകൗണ്ടില്‍ വന്ന തുകകള്‍ ഡാന്‍സാഫ് പരിശോധിക്കുന്നു.
kerala
കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ഭരണഘടന കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിന്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ഭരണഘടന കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേര്‍ന്നിരുന്നു. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കെ സി വേണുഗോപാലും ഒരോ കാറിലാണ് സത്യപ്രതിജ്ഞ നടക്കുന്ന ലോക്ഭവനിലേയ്ക്ക് എത്തിയത്. കേരള മുഖ്യമന്ത്രി വി ഡി സതീശന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞാ ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഡി.കെയോടൊപ്പം ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സിദ്ധരാമയ്യയുടെ മകന് യതീന്ദ്ര, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് തുടങ്ങിയവരും അല്‍പ്പസമയത്തിനകം സത്യപ്രതിജ്ഞ ചെയ്യും. 18-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കും.
135 എംഎല്‍എമാരില്‍ 108 പേരും സിദ്ധരാമയ്യയോടൊപ്പമായിരുന്നു. 27 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഡി.കെ ശിവകുമാറിന് നേരത്തെ ഉണ്ടായിരുന്നത്. കേരള മോഡല്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കര്‍ണാടകയിലും നടത്തുന്നതില്‍ ചില ലക്ഷ്യങ്ങള്‍ ഹൈക്കമാന്‍ഡ് മുന്നില്‍ കാണുന്നുണ്ട്. നിയമസഭാ തെരെഞ്ഞെടുപ്പ് കര്‍ണാടകയില്‍ 2028 ലാണ് ഇനി നടക്കേണ്ടത്. 80 വയസുകാരനായ സിദ്ധരാമയ്യയുമായി തെരെഞ്ഞെടുപ്പ് നേരിടുന്നതിനേക്കാള്‍ 14 വയസ് കുറവുള്ള ഡി.കെ നയിക്കട്ടെ എന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കു കൂട്ടല്‍.
-
kerala3 days ago‘മോദിക്ക് മാതൃഭൂമിയേക്കാള്‍ വലുതാണോ സോ കോള്‍ഡ് പിതൃഭൂമി’; മോദിയെ പരിഹസിച്ച് ജയറാം രമേശ്
-
india3 days ago‘പോരാട്ടം അല്ലെങ്കില്‍ മരണം; ബി.ജെ.പി സര്‍ക്കാറിനെതിരെ മമതയുടെ നേതൃത്വത്തില്‍ ടിഎംസിയുടെ പ്രതിഷേധം
-
kerala2 days agoകര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
-
News2 days agoകൊട്ടാരക്കരയിൽ തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്
-
kerala2 days agoഓപറേഷന് തൂഫാന്: ആദ്യ ദിനം 137 പേര് അറസ്റ്റില്‍
-
kerala21 hours agoബോര്‍ഡ്-കോര്പ്പറേഷന് ചെയര്മാന്മാരെ മാറ്റാന്‍ തീരുമാനം; സാമ്പത്തിക പ്രതിസന്ധിയില്‍ മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

