india
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ മഖ്ബറയില് പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോടൊപ്പം കുറിച്ചു.
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ ജന്മദിനത്തില് ചെന്നൈ വല്ലാജാ ജുമാ മസ്ജിദിലെ അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പങ്കെടുത്തു. ഭരണഘടനാ അസംബ്ലിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശക്തമായി ശബ്ദിച്ച നേതാവായിരുന്നു ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച വീഡിയോടൊപ്പം കുറിച്ചു.
തമിഴ് ജനതയ്ക്കും ദ്രാവിഡ രാഷ്ട്രീയത്തിനും അദ്ദേഹം നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍ എന്നും അദ്ദേഹത്തെ ആദരവോടെയാണ് നെഞ്ചോട് ചേര്‍ത്തിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, തമിഴ്നാടിന്റെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഈ ചടങ്ങില്‍ പങ്കെടുത്തത് മതേതര-ജനാധിപത്യ മൂല്യങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളവും തമിഴ്നാടും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ-സൗഹൃദ ബന്ധത്തിന്റെ തുടര്‍ച്ച കൂടിയായി ഈ സന്ദര്‍ഭത്തെ തങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. മതേതരത്വവും പരസ്പര ബഹുമാനവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ നിലപാടുകള്‍ക്ക് ആശംസകളും നേരുന്നതായി അദ്ദേഹം വ്യക്തമാക്കി.
india
‘പോരാട്ടം അല്ലെങ്കില്‍ മരണം; ബി.ജെ.പി സര്‍ക്കാറിനെതിരെ മമതയുടെ നേതൃത്വത്തില്‍ ടിഎംസിയുടെ പ്രതിഷേധം
കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.
പശ്ചിമ ബംഗാളില്‍ സുബേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. കൊല്‍ക്കത്തയിലെ റാണി രാഷ്മണി അവന്യൂവില്‍ മമതയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് സമരം ആരംഭിച്ചു.
ടി.എം.സി ദേശീയ അധ്യക്ഷനും എം.പിയുമായ അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുണ്ടായ ആക്രമണങ്ങളിലും, സംസ്ഥാനത്ത് നടക്കുന്ന വ്യാപകമായ ഒഴിപ്പിക്കല്‍ നടപടികളിലും പ്രതിഷേധിച്ചാണ് പ്രതിഷേധം. വോട്ടെണ്ണലിന് ശേഷം മേയ് 4 മുതല്‍ ബി.ജെ.പി മുപ്പതോളം തൃണമൂല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി പാര്‍ട്ടി എം.പി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. സംസ്ഥാനത്തെ പോലീസ് ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിമര്‍ശിച്ച അദ്ദേഹം സുബേന്ദു അധികാരിയെ ‘കൊലപാതകി മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചു.
ബി.ജെ.പിയുടെ ഭീഷണികള്‍ക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കീഴടങ്ങില്ലെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചു. ‘പോരാട്ടം അല്ലെങ്കില്‍ മരണം’ എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ ആഹ്വാനമെന്നും അവര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് മൈക്ക് ഉപയോഗിക്കാനോ വേദി സ്ഥാപിക്കാനോ അനുമതിയില്ല. ടി.എം.സിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോലും രാജ്യം ഭരിക്കുന്നവര്‍ അനുവാദം നല്‍കുന്നില്ല. എന്നാല്‍ ഇതുകൊണ്ടൊന്നും ഞങ്ങളെ പിന്തിരിപ്പിക്കാന് കഴിയില്ല.’ – മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി വോട്ട് കൊള്ളയാണ് നടത്തുന്നതെന്നും തൃണമൂല്‍ എം.എല്‍.എമാരെയും കൗണ്‍സിലര്‍മാരെയും പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി.
india
ജനങ്ങള്‍ക്ക് വീണ്ടും തിരിച്ചടി; 10 ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില കൂട്ടി
ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ കൂട്ടിയിരുന്നു.
രാജ്യത്ത് പൊതുജനങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 10 ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന മൂന്നാമത്തെ വില വര്‍ധനവാണിത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 99.51 രൂപയായും ഡീസല്‍ വില 92.49 രൂപയായും ഉയര്‍ന്നതായി ഇന്ധന ഡീലര്‍മാര്‍ അറിയിച്ചു.
ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും ലിറ്ററിന് 90 പൈസ കൂട്ടിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ധനവിലയില്‍ മൂന്ന് രൂപയുടെ വര്‍ധനവുണ്ടായത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില കൂട്ടിയിരിക്കുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങളുമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയരാന്‍ കാരണം. ഫെബ്രുവരി മാസത്തില്‍ ബാരലിന് ശരാശരി 69 ഡോളര്‍ ആയിരുന്ന ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വാങ്ങല്‍ ചെലവ്, നിലവില്‍ 113 മുതല്‍ 114 ഡോളര്‍ വരെയായി ഉയര്‍ന്നു.
india
ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. അമ്മയുടെ ശസ്ത്രക്രിയയോട് അനുബന്ധിച്ച് മാനുഷിക പരിഗണനയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് മധു ജെയിന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. ജൂണ്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് ജാമ്യം. അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ശസ്ത്രക്രിയക്ക് വിധേയയാകുന്ന മാതാവിനെ ശുശ്രൂഷിക്കാനുമായി 15 ദിവസത്തെ ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജാമ്യ കാലയളവില്‍ ഉമര്‍ ഖാലിദ് ഡല്‍ഹി നാഷണല്‍ കാപ്പിറ്റല്‍ റീജിയണില്‍ (NCR) തന്നെ തുടരണമെന്ന് കോടതി നിര്‍ദേശിച്ചു. സ്വന്തം വീട്ടില്‍ താമസിക്കാനും ആശുപത്രിയില്‍ അമ്മയെ സന്ദര്‍ശിക്കാനും മാത്രമേ അനുമതിയുള്ളൂ. മറ്റ് സ്ഥലങ്ങളിലേക്ക് പോകരുത്. കൂടാതെ ഈ ദിവസങ്ങളില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തില്‍ തുടരണമെന്നും കോടതി കര്‍ശനമായി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം നേരത്തെ ഈ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയിരുന്നു. അമ്മയുടേത് നിസ്സാര ശസ്ത്രക്രിയ മാത്രമാണെന്ന് ഡല്‍ഹി പൊലീസിന്റെ വാദം അംഗീകരിച്ചായിരുന്നു വിചാരണക്കോടതിയുടെ നടപടി. ഇതിനെതിരെയാണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ തടവുകാരനായി കഴിയുന്ന ഉമര്‍ ഖാലിദിന് നേരത്തെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞയാഴ്ച സുപ്രിംകോടതി കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു. കുറ്റം എത്രതന്നെ ഗുരുതരമായിരുന്നാലും വിചാരണ വൈകുന്ന പക്ഷം തടവുകാരന് ജാമ്യം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ അടക്കമുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
-
kerala3 days ago‘മോദിക്ക് മാതൃഭൂമിയേക്കാള്‍ വലുതാണോ സോ കോള്‍ഡ് പിതൃഭൂമി’; മോദിയെ പരിഹസിച്ച് ജയറാം രമേശ്
-
india3 days ago‘പോരാട്ടം അല്ലെങ്കില്‍ മരണം; ബി.ജെ.പി സര്‍ക്കാറിനെതിരെ മമതയുടെ നേതൃത്വത്തില്‍ ടിഎംസിയുടെ പ്രതിഷേധം
-
kerala2 days agoകര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
-
News2 days agoകൊട്ടാരക്കരയിൽ തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്
-
kerala2 days agoഓപറേഷന് തൂഫാന്: ആദ്യ ദിനം 137 പേര് അറസ്റ്റില്‍
-
kerala21 hours agoബോര്‍ഡ്-കോര്പ്പറേഷന് ചെയര്മാന്മാരെ മാറ്റാന്‍ തീരുമാനം; സാമ്പത്തിക പ്രതിസന്ധിയില്‍ മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
-
kerala13 mins agoഅപകടത്തിൽപ്പെട്ട വഴിയാത്രക്കാരന് സഹായവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്

