kerala
ആശകള്‍ ബാക്കിവച്ച് ശ്രീഹരി മടങ്ങി; നോവായി 12കാരന്റെ മരണം
കണ്ണീരിലായ കുടുംബത്തിന് ആശ്വാസമായി ഏന്മകജെ പഞ്ചായത്ത് മുസ്്ലിം യൂത്ത് ലീഗ്
കാസര്‍കോട്: പെര്‍ള ബേദ്രംപള്ളയില്‍ കഴിഞ്ഞ ദിവസം മരിച്ച ഏഴാം ക്ലാസുകാരന്റെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി. ബന്‍പുത്തടക്ക ദുര്‍ഗാ പരമേശ്വരി എ.യു.പി സ്കൂളിലെ വിദ്യാര്‍ഥി ശ്രീഹരി (12)യെയാണ് കഴിഞ്ഞ ദിവസം ബേദ്രംപള്ളയിലെ താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട അടൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് കുടിയേറിയതാണ് ശ്രീഹരിയുടെ കുടുംബം. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ പിതാവിന്റെ തുച്ഛമായ വരുമാനത്തിലും കഠിനമായ പരിമിതികള്‍ക്കിടയിലും അമ്മയും രണ്ടു അനുജത്തിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു പഠനത്തിലും മറ്റു കാര്യങ്ങളിലും ഏറെ മിടുക്കനായിരുന്ന ശ്രീഹരി.
ഞായറാഴ്ച ഉച്ചയോടെയുണ്ടായ അപ്രതീക്ഷിത ദുരന്തം മാതാപിതാക്കള്‍ക്കും സഹോദരിമാര്‍ക്കും താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു. ജന്മനാട്ടില് നിന്നും അകലെ മകനെ നഷ്ടപ്പെട്ട് പകച്ചുനിന്ന കുടുംബത്തിന് താങ്ങായി നാടിന്റെ നന്മയാര്ന്ന കരുതലോടെ ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും അടിയന്തരമായി ഇടപെട്ടു. ദുരന്തവിവരമറിഞ്ഞ് മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷറഫ് ഇടപെടുകയും കുട്ടിയുടെ ഭൗതികശരീരം ജന്മനാടായ അടൂരിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സ് സൗകര്യം അടിയന്തരമായി ക്രമീകരിക്കുകയും ചെയ്തു. യാത്രയ്ക്കുള്ള മുഴുവന്‍ ചെലവുകളും മുസ്്ലിം യൂത്ത് ലീഗ് ഏന്മകജെ പഞ്ചായത്ത് കമ്മിറ്റി ഏറ്റെടുത്ത് മാതൃകയായി.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. എന്മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുസുമാവതി, വൈസ് പ്രസിഡന്റ് സിദ്ദീഖ് വോളമുകര്‍, പ്രധാന അധ്യാപകന് സാജു, ബെദ്രംപള്ളയിലെ പ്രിയപ്പെട്ടവര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്നവര്‍ നിറഞ്ഞ കണ്ണുകളോടെ കുരുന്നിന് വിടചൊല്ലാന്‍ ആശുപത്രി പരിസരത്ത് എത്തിയിരുന്നു. ഒടുവില്‍, ഒരിക്കലും ഉണങ്ങാത്ത നൊമ്പരമായി ശ്രീഹരിയുടെ ഭൗതികശരീരം ജന്മനാട്ടിലേക്ക് യാത്രയാക്കി.
പെര്‍ള ബേദ്രംപള്ളയില്‍ കഴിഞ്ഞ ദിവസം മരിച്ച ശ്രീഹരിയുടെ മൃതദേഹം ജന്മനാടായ പത്തനംതിട്ട അടൂരിലേക്ക് കൊണ്ടുപോകുന്നു
kerala
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്. എന്നാല്‍ നാളെ മുതല്‍ സംസ്ഥാനത്തെ ഒരു ജില്ലകളിലും പ്രത്യേക അലര്‍ട്ടുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് പുറമെ വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം വരുത്തുന്നതിനാല്‍ പൊതുജനങ്ങള്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി
kerala
വൈദ്യുതി പ്രതിസന്ധി: സര്‍ക്കാരിന് വലിയ ബാധ്യത, സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ: മന്ത്രി സണ്ണി ജോസഫ്
kerala
കോൺഗ്രസ് നേതാവിനെതിരെ വീണ്ടും അപകീർത്തികരമായ വീഡിയോ; വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ
അടൂർ: കോൺഗ്രസിന്റെ വനിതാ നേതാവിനെതിരെ സോഷ്യൽ മീഡിയയിലൂടെ തുടർച്ചയായി അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ച കേസിൽ വിവാദ യൂട്യൂബർ വീണ്ടും അറസ്റ്റിൽ. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാ ദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പൊലീസ് വ്യാഴാഴ്ച രാത്രി കൊച്ചിയിൽ നിന്ന് വീണ്ടും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച ഇതേ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ വ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തി വീഡിയോകൾ പോസ്റ്റ് ചെയ്തതിനെത്തുടർന്നാണ് നടപടി.
ഇതേ കേസിൽ കഴിഞ്ഞ ആഴ്ച കൊച്ചിയിൽ വെച്ചായിരുന്നു രാജൻ ജോസഫിനെ പൊലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുത് എന്ന കർശന വ്യവസ്ഥയിലായിരുന്നു അന്ന് ജാമ്യം ലഭിച്ചത്. എന്നാൽ, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജൻ ജോസഫ് കോൺഗ്രസ് നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പുതിയ വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
-
india3 days agoഇന്ത്യ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രശസ്തം’; എന്‍ടിഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
-
india3 days agoമറുപടി നല്കാന് ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ട്: വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഡിറ്റേഴ്സ് ഗില്‍ഡ്
-
main stories2 days agoഎന്തുസംഭവിച്ചാലും ലക്ഷ്യം നേടുന്നതുവരെ നമ്മള് മുന്നോട്ട്; ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്കെ
-
GULF2 days agoയുഎസ്-ഇറാന് സംഘര്‍ഷം; കുവൈത്ത് വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചു, വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു
-
local2 days agoമലേഷ്യൻ കെഎംസിസി കോലാലമ്പൂർ സ്റ്റേറ്റ് വൈസ് പ്രസിഡണ്ടായി ഇസ്മായിൽ അരൂരിനെ തിരഞ്ഞെടുത്തു
-
india2 days agoബ്രസീൽ ടീമിനെ തകർത്ത് ഇന്ത്യൻ ക്ലബ്ബിന് തുടർച്ചയായ രണ്ടാം ഗോഥിയ കപ്പ് കിരീടം
-
More1 day agoലോകകപ്പ് ഫൈനല്‍ പോരാട്ടം ഇന്ന്; അര്‍ജന്റീന സ്പെയിനെ നേരിടും
-
kerala1 day agoവൈദ്യുതി പ്രതിസന്ധി: സര്‍ക്കാരിന് വലിയ ബാധ്യത, സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ: മന്ത്രി സണ്ണി ജോസഫ്

