Views
താരപ്പടയുമായി ജംഷഡ്പൂര്‍ എഫ്.സി

അഷ്റഫ് തൈവളപ്പ്
കൊച്ചി
പുതുമയുമായെത്തുന്ന ഐ.എസ്.എല്‍ നാലാം സീസണിലെ രണ്ടു പുതിയ ടീമുകളിലൊന്നാണ് ജംഷഡ്പൂര്‍ എഫ്.സി. കേരള ബ്ലാസ്റ്റേഴ്സിനെ പോയ സീസണില്‍ ഫൈനല്‍ വരെയെത്തിച്ച പരിശീലകന് സ്റ്റീവ് കൊപ്പലിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടീം സീസണ് അരങ്ങേറ്റത്തിന് ഒരുക്കം തുടങ്ങിയത്.പിന്നാലെ പ്ലയര്‍ ഡ്രാഫ്റ്റില്‍ മികച്ച ഇന്ത്യന്‍ താരങ്ങളെയും സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളായ മലയാളി താരം അനസ് എടത്തൊടികടയെ ടീമിലെത്തിച്ചാണ് സ്റ്റാര്‍ ചോയ്സിന് ടീം തുടക്കമിട്ടത്. മധ്യനിരയിലെ കരുത്തനായ മെഹ്താബ് ഹുസൈനെ അടക്കം പ്രതിഭാശാലികളായ ഒരു പിടി താരങ്ങളെ സ്വന്തമാക്കാനായത് വഴി സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറാനും ജംഷഡ്പൂരിനായി. കഴിഞ്ഞ സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ഇഷ്ഫാഖ് അഹമ്മദായിരുന്നു കൊപ്പലിനൊപ്പം ടീം തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്.
ശക്തമായ മധ്യനിരയാണ് ജംഷഡ്പൂരിന്റേത്. എല്ലാവരും പരിചയ സമ്പന്നരാണെന്നത് പ്ലസ് പോയിന്റ്. ഇന്ത്യന്‍ താരങ്ങളായ മെഹ്താബ് ഹുസൈനും സൗവിക് ചക്രബര്‍ത്തിയും തന്നെയാണ് പ്രധാനികള്‍. ലെഫ്റ്റ് വിങറായ ബികാഷ് ജൈറുവാണ് മറ്റൊരു ഇന്ത്യന്‍ താരം. കൊല്‍ക്കത്തയില്‍ നിന്ന് സൗത്ത് ആഫ്രിക്കന്‍ താരം സമീഗ് ദൂതിയെയും മധ്യനിര വാഴാന്‍ ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിലും സ്ഥിരതുള്ള പ്രകടനമായിരുന്നു സമീഗിന്റേത്. ഗോളടിക്കാനും ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും മിടുക്കനായ താരം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തക്ക് കിരീടം നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു. ബ്രസീലിയന്‍ താരങ്ങളായ മാത്യൂസ് ട്രിനിഡാഡ്, മിമോ എന്നിവരാണ് മിഡ്ഫീല്‍ഡിലെ മറ്റു വിദേശ താരങ്ങള്‍.
പ്രതിരോധ നിരയാണ് ടീമിന്റെ മറ്റൊരു ഹൈലൈറ്റ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്ററായ അനസ് എടത്തൊടികയുടെ നേതൃത്വത്തില്‍ കെട്ടുന്ന പ്രതിരോധ കോട്ട തകര്‍ക്കാന്‍ എതിരാളികള്‍ ഏറെ വിയര്‍ക്കേണ്ടി വരും. ആന്ദ്രെ ബികെ, യുവതാരം സെറ്വാത് കിമ, തിരി തുടങ്ങിയവരും ഡിഫന്‍സിലെ പ്രധാന താരങ്ങളാണ്. മറ്റു പൊസിഷനുകള്‍ ഭദ്രമാണെങ്കിലും മുന്നേറ്റത്തില്‍ ചെറിയ ആശങ്കകളുണ്ട് ടീമിന്. കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ടാണ് ടീമിന്റെ പ്രധാന സ്ട്രൈക്കര്‍. ആദ്യമായി ഇന്ത്യന്‍ ലീഗില്‍ കളിക്കുന്ന നൈജീരിയന്‍ താരം ഇസു അസുകയും ബെല്‍ഫോര്‍ട്ടിനൊപ്പമുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ മികവു കാട്ടുന്നവര്‍ കുറവാണ്. യുവതാരങ്ങളായ സിദ്ദാര്‍ഥ് സിങ്, ഫാറൂഖ് ചൗധരി, സുമിത് പാസി, ഏറെ കാലത്തിന് ശേഷം മുഖ്യധാര ഫുട്ബോളിലേക്ക് തിരിച്ചെത്തുന്ന അഷിം ബിശ്വാസ് എന്നിവരാണ് മുന്നേറ്റത്തിലെ സ്വദേശികള്‍. സുബ്രത്രാ പോള്‍, സഞ്ജീബന്‍ ഘോഷ്, റഫീഖ് അലി സര്‍ദാര്‍ എന്നിവര്‍ അടങ്ങുന്ന ഗോള്‍കീപ്പര്‍മാരുടെ സ്ക്വാഡില്‍ വിദേശ താരങ്ങള്‍ ആരുമില്ല. തായ്ലാന്റിലായിരുന്നു ടീമിന്റെ പ്രീസീസണ്. ഇവിടെ നാലു സന്നാഹ മത്സരങ്ങള്‍ കളിച്ചു. മുന്നെണ്ണത്തിലും ജയിക്കാനായത് നേട്ടം.
ജാര്‍ഖണ്ഡലിലെ ജംഷഡ്പൂര്‍ ജെ.ആര്.ഡി ടാറ്റ സ്പോര്‍ട്സ് കോംപ്ലക്സാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. 18ന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റണിനെതിരെയാണ് ആദ്യ മത്സരം. ആദ്യ വരവില്‍ തന്നെ ആരാധകരെ ആകര്‍ഷിക്കാന്‍ 50 രൂപ മുതലുള്ള ടിക്കറ്റുകളാണ് ജംഷഡ്പൂര്‍ എഫ്.സി വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്.
ജംഷഡ്പൂര്‍ സ്ക്വാഡ്:
വിദേശ താരങ്ങള്‍: കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, ആന്ദ്രെ ബികെ, തിരി, മാതിയൂസ് ഗോണ്‍സാല്‍വെസ്, മിമോ, സമീഗ് ദൂതി, ഇസു അസുക. സ്വദേശ താരങ്ങള്‍: റഫീഖ് അലി സര്‍ദാര്‍, സഞ്ജീബന്‍ ഘോഷ്, സുബ്രതാ പോള്‍, അനസ് എടത്തൊടിക, റോബിന് ഗുരുങ്, സൈറുവാത് കിമ, സൗവിക് ഘോഷ്, യുനം രാജു, ബികാഷ് ജൈറു, മെഹ്താബ് ഹുസൈന്, സൗവിക് ചക്രബര്‍ത്തി, ഇഷ്ഫാഖ് അഹമ്മദ്, അശിം ബിശ്വാസ്, ഫാറൂഖ് ചൗധരി, ജെറി മവിമിങ്താന, സിദ്ദാര്‍ഥ് സിങ്, സുമിത് പാസി.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala2 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം