News
പ്രസവാവധി സ്ത്രീയുടെ അവകാശം; മറ്റ് അവധികളുമായി കൂട്ടിച്ചേര്‍ക്കാനാകില്ലെന്ന് ഹൈക്കോടതി
പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്
കൊച്ചി: പ്രസവാവധിയെ മറ്റ് അവധികളുപോലെ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും അത് സ്ത്രീയുടെ അവകാശമാണെന്നും കേരള ഹൈക്കോടതി. പ്രസവാവധി ഉള്‍പ്പെടെ ഒരു വര്‍ഷത്തിലധികം അവധി എടുത്തുവെന്ന കാരണത്താല്‍ മെഡിക്കല്‍ സയന്‍സില്‍ ഉന്നത പഠനം തുടരാന്‍ അനുവദിക്കാതിരുന്ന നടപടിയെ ചോദ്യം ചെയ്ത ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം.
എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറാണ് ഹര്‍ജി നല്‍കിയത്. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBE MS)നടത്തുന്ന കോഴ്സില്‍ പഠനകാലയളവില്‍ ഒരുവര്‍ഷത്തിലധികം തുടര്‍ച്ചയായി അവധി എടുത്താല്‍ പഠനം തുടരാന്‍ അനുവദിക്കില്ലെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരിയുടെ അപേക്ഷ നിഷേധിക്കപ്പെട്ടത്. പഠനകാലയളവില്‍ ഹര്‍ജിക്കാരി പ്രസവാവധി എടുത്തിരുന്നു. തുടര്‍ന്ന് അര്‍ബുദ ചികിത്സയ്ക്കായി മെഡിക്കല്‍ അവധിയും ആവശ്യമായി വന്നതോടെ മൊത്തം അവധി ഒരു വര്‍ഷം കവിയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോഴ്സ് തുടരാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍ബിഇഎംഎസ് അവധി അപേക്ഷ തള്ളിയത്. ഇതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്, ”ഒരു സ്ത്രീക്ക് പ്രസവാവധി ലഭിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ അവകാശം ബാധകമാണ്” എന്ന് ഉത്തരവില്‍ വ്യക്തമാക്കി.
1961 ലെ പ്രസവാനുകൂല്യ നിയമപ്രകാരം ഗര്‍ഭകാലത്ത് ന്യായമായ അവധിയും പ്രസവാനന്തര സുഖം പ്രാപിക്കാനുള്ള സമയവും സ്ത്രീക്ക് അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. പ്രസവാവധി അവകാശമായതിനാല്‍ അത് ട്രെയിനികള്‍ക്ക് ലഭിക്കുന്ന മറ്റ് പതിവ് അവധികളുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരിക്ക് പ്രസവാവധിയും മെഡിക്കല്‍ അവധിയും ഒരേ വര്‍ഷം തന്നെ അനുവദിക്കേണ്ടതുണ്ടെന്നും, ”ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുത്താല്‍ അവസരങ്ങള്‍ നഷ്ടമാകും” എന്ന പൊതുനിബന്ധന ഇത്തരം അപൂര്‍വ സാഹചര്യങ്ങളില്‍ പ്രയോഗിക്കാനാകില്ലെന്നും കോടതി വിലയിരുത്തി.
പരാതിക്കാരിയുടെ അവധി ദിവസങ്ങളില്‍ 184 ദിവസം പ്രസവാവധിയായിരുന്നുവെന്നും, ഇത് സാധാരണ അവധിയായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ എന്‍ബിഇഎംഎസ് ട്രെയിനികള്‍ക്കായുള്ള 2024 ലെ സമഗ്ര അവധി ചട്ടങ്ങളിലെ നിയന്ത്രണങ്ങള്‍ ഹര്‍ജിക്കാരിക്ക് ബാധകമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാരിയെ കോഴ്സില്‍ നിന്ന് പുറത്താക്കരുതെന്നും, വീണ്ടും അവധിക്കായി അപേക്ഷ നല്കാന് അവസരം നല്‍കണമെന്നും, അപേക്ഷ പരിഗണിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും എന്ബിഇഎംഎസിനോട് ഹൈക്കോടതി നിര്‍ദേശം നല്കി.
kerala
മുസ്ലിം കേരളം കുണിയയിലേക്ക്
ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര് പങ്കെടുക്കുന്ന പഠന ക്യാമ്പിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും.
കുണിയ: സമസ്തയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് നാളെ രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ ക്യാമ്പ് കുണിയയിലെ വേദി ഒന്നില്‍ നടക്കും. മഗ്രിബ് നിസ്കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും.
ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33313 പേര് പങ്കെടുക്കുന്ന പഠന ക്യാമ്പിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും.
എട്ടിനു വൈകുന്നേരം നാലിന് ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ.സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസലിയാര്‍ ശതാബി സന്ദേശം നല്‍കും. സമസ്ത സെന്ററിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിക്ക് സമ്മാനിക്കും.
കേരള മുഖ്യമന്ത്രി പിണറായി വിജയന്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡവലപ്മെന്റ്റ് അതോറിറ്റി ചെയര്മാന് എന്‍.എ ഹാരിസ് പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്മാന് ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും. ദേശീയ, അന്തര്‍ ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതന്മാര്, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
3313 വളണ്ടിയര്‍മാര്‍
കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നിയന്ത്രണത്തിന് 3313 വളണ്ടിയര്‍മാര്‍. വിഖായ, ത്വലബ, ആമില വളണ്ടിയര്‍മാര്‍ക്കു പുറമെ പ്രാദേശിക വളണ്ടിയര്‍മാരും ഉള്‍പ്പെടെയാണ് 3313 വളണ്ടിയര്‍മാരെ സജ്ജമാക്കിയത്. 101 ബറ്റാലിയനുകളായി തിരിച്ചാണ് വളണ്ടിയര്‍ ഗ്രൂപ്പിന്റെ പ്രവര് ത്തനം. ഓരോ ബറ്റാലിയനുകളിലും 33 പേരാണ് ഉണ്ടാവുക. ഓരോ ബറ്റാലിയനും ക്യാപ്റ്റനുണ്ടാകും. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ രഹസ്യ നിരീക്ഷകരും ഉണ്ടാകും.
ഭക്ഷണ പായ്ക്കിങ്,വിതരണം, കുടിവെള്ള വിതരണം, വി.ഐ.പി, വി.വി.ഐ.പി അതിഥികള്‍ക്കുള്ള ഭക്ഷണ വിതരണം, ക്യമ്പ് വാഹന പാര്‍ക്കിങ്, ഗതാഗത നിയന്ത്രണം, വാഹങ്ങളുടെ പാര്‍ക്കിങ് നിയന്ത്രണം, ക്യാമ്പ് സ്റ്റേജുകളുടെ നിയന്ത്രണം, ക്ലോക്ക് റൂം, റിസപ്ഷന്, റെയില്‍വേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാന്‍ഡുകളിലെയും ഹെല്പ് ഡസ്ക്, ഇലക്ട്രിക്കല്‍ ആന്റ് സൗണ്ട് സിസ്റ്റം സുരക്ഷാ ചുമതല, മെഡിക്കല്‍ സഹായം എന്നിവ വളണ്ടിയര്‍മാരുടെ ചുമതലയാണ്. വളണ്ടിയര്‍ സംഗമം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റില്‍ ചേരും.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവാണ് വളണ്ടിയര്‍ ക്യാപ്റ്റന്‍. മുഹ്യുദ്ദീന്‍ കുട്ടി യമാനി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സലാം ഫറോക്ക്, അനസ് ഒളവറ എന്നിവരാണ് വൈസ് ക്യാപ്റ്റന്മാര്. ഷാരിഖ് ആലപ്പുഴയാണ് ഡ്യൂട്ടി കണ്ട്രോളര്, റഷീദ് ഫൈസി കാളികാവ്, വാഹിദ് നിലാമുറ്റം എന്നിവര്‍ അസി.ഡ്യൂട്ടി കണ്‍ട്രോളര്‍മാരുമാണ്.
സ്നേഹത്തോടെ വരവേറ്റ് മാനവ സൗഹാര്‍ദ ഭൂമി
കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനം എത്തുമ്പോള്‍ കുണിയക്ക് പറയാനുള്ളത് മാനവ സൗഹാര്‍ദത്തിന്റെ ചരിത്രം. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമയോടെ കഴിയുന്ന കുണിയയില്‍ സമസ്ത സമ്മേളനത്തെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ നാട് ഒറ്റക്കെട്ടായി ഒരുങ്ങി കഴിഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് കുണിയിയില്‍ ചേര്‍ന്ന നാട്ടുകാരുടെ യോഗത്തില്‍ ക്ഷേത്ര ഭാരവാഹികളും ക്രൈസ്തവ ദേവാലയ വികാരിയും തദ്ദേശ സ്ഥാപന അധ്യക്ഷരും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. അവരെല്ലാം ഒറ്റക്കെട്ടായുള്ള പിന്തുണയാണ് സംഘാടകരെയും സമസ്ത നേതൃത്വത്തെയും അറിയിച്ച ത്.
കുണിയ കുന്നുച്ചി ബെരിച്ചാത്തോട് മുത്തപ്പന് മഠപ്പുര ഭാരവാഹികള്‍ ബോര്‍ഡ് സ്ഥാപിച്ചുകഴിഞ്ഞു. സമസ്ത സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റിനോട് ചേര്‍ന്നാണ് ക്ഷേത്രം. ഇതിനു മുമ്പേ തന്നെ ക്ഷേത്രത്തിനും മസ്ജിദിനും ഒരേ തൂണില്‍ പ്രവേശന കവാടം സ്ഥാപിച്ച് കു ണിയ കേരളത്തിനു മാതൃക കാണിച്ചിട്ടുണ്ട്.
ലക്ഷ്യം സമ്മേളനം; നടന്നത് 34 ദിവസങ്ങള്‍
കുണിയ: സമസ്തയ ശതാബ്ദി സംഗമത്തില്‍ സംബന്ധിക്കാനും സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും തിരുവനന്തപുരത്ത് നിന്നും കാല് നടയായി പുറപ്പെട്ടവര്‍ കുണിയയിലെത്തി. ജനുവരി ഒന്നിന് പുറപ്പെട്ട മുഹമ്മദ് സലീം അസ്ലമി, ഹാഫിള് ജുനൈദ് മന്നാനി എന്നിവരാണ് ഒമ്പത് ജില്ലകളിലുടെ 730 കിലോമീറ്റര്‍ താണ്ടി സമ്മേളന നഗരിയിലെത്തിയത്. 34 ദിവസമായിരുന്നു യാത്ര. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് ആലപ്പുഴയില്‍
നല്കിയ സ്വീകരണ പരിപാടിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇവര്‍ക്ക് പതാക കൈമാറിയത്. കുണിയയില്‍ എത്തിയ ഇരുവരെയും സ്വാഗത സംഘം ഭാരവാഹികള്‍ സ്വീകരിച്ചു.
News
പ്രേമലു 2 ഔട്ട്; രണ്ടാം ഭാഗം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍
പ്രേമലു ആരാധകർക്ക് നിരാശ. നസ്ലെൻ–ഗിരീഷ് എഡി സീക്വൽ ഉപേക്ഷിച്ചതായി റിപ്പോർട്ട്
ഗിരീഷ് എഡി സംവിധാനം ചെയ്ത് നസ്ലെന് നായകനായി എത്തിയ സൂപ്പര്‍ഹിറ്റ് റൊമാന്റിക് കോമഡി ചിത്രം *’പ്രേമലു’*വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. ചില സാങ്കേതിക കാരണങ്ങളാല്‍ ‘പ്രേമലു 2’ ഉടന്‍ ഉണ്ടാകില്ലെന്ന് സംവിധായകന് ദിലീഷ് പോത്തന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ ചിത്രം പൂര്‍ണമായി ഉപേക്ഷിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
100 കോടിയിലധികം കളക്ഷന്‍ നേടി ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ‘പ്രേമലു’യ്ക്ക് പിന്നാലെ സീക്വല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, സ്ക്രിപ്റ്റ് വര്‍ക്ക് പുരോഗമിക്കാത്തതാണ് ചിത്രം നിലച്ചുപോകാന്‍ കാരണമെന്നു ചില ഓണ്‍ലൈന്‍ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
ഹൈദരാബാദിനെ പശ്ചാത്തലമാക്കി ഒരുങ്ങിയ ‘പ്രേമലു’വില്‍ നസ്ലെനോടൊപ്പം മമിത ബൈജുവാണ് നായികയായി എത്തിയത്. ശ്യാം മോഹന്‍, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന് തുടങ്ങിയവരും അഭിനയിച്ചിരുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. വിഷ്ണു വിജയ് സംഗീതം നല്കി. ഭാവന സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചത്.
അതേസമയം, ഗിരീഷ് എഡിയുടെ അടുത്ത ചിത്രം ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ആണ്. നിവിന്‍ പോളി നായകനാകുന്ന ഈ ചിത്രം 2026 ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്നതാണ് സൂചന. മമിത ബൈജു നായികയായെത്തുന്ന ചിത്രം ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. സംഗീതം വിഷ്ണു വിജയ്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു റൊമാന്റിക് കോമഡിയായിരിക്കും ചിത്രമെന്ന് നിവിന്‍ പോളി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഓണം റിലീസ് സ്ലോട്ട് ഭാവന സ്റ്റുഡിയോസ് ലോക്ക് ചെയ്തിട്ടുണ്ടെന്നും, പൃഥ്വിരാജിന്റെ ‘ഖലീഫ’, ടൊവിനോ തോമസ്ബേസില്‍ ജോസഫ് ചിത്രം ‘അതിരടി’, ദുല്‍ഖറിന്റെ ‘ഐ ആം ഗെയിം’ എന്നിവയ്ക്കൊപ്പമാകും ‘ബത്ലഹേം കുടുംബ യൂണിറ്റ്’ റിലീസിനെത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരാധകര്‍ ‘പ്രേമലു’ പോലെ തന്നെ ഒരു ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ്.
india
ഫെബ്രുവരി നാല് ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസ് നിരോധിക്കപ്പെട്ട ദിവസം
1948 ജനുവരി 30 ന് ഗാന്ധി വധിക്കപ്പെട്ട ശേഷം, 1948 ഫെബ്രുവരി നാലിന് ആ വധത്തിന്റെ പേരില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് അഥവാ ആര് എസ് എസ് അന്നത്തെ ഗവണ്മെന്റ് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്.” എന്നായിരുന്നു നിരോധനം ഏർപ്പെടുത്തിക്കൊണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച കത്തിൽ വ്യക്തമാക്കിയത്. എന്നാല്‍ 18 മാസങ്ങള്‍ക്കിപ്പുറം പട്ടേല്‍ തന്നെ നിരോധനം പിന്‍വലിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുമെന്ന അനൗദ്യോഗിക ഉറപ്പിന്മേലായിരുന്നു ഇത്. യൂണിയന് ഭരണഘടനയോടുള്ള വിശ്വസ്തതയും ദേശീയ പതാകയോടുള്ള ആദരവും ആര് എസ് എസ് ഭരണഘടനയില്‍ കൂടുതല്‍ വ്യക്തമാക്കാമെന്നും അക്രമപരവും രഹസ്യാത്മകവുമായ മാര്‍ഗങ്ങള്‍ വിശ്വസിക്കുകയോ അവലംബിക്കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കു സംഘത്തില്‍ സ്ഥാനമുണ്ടാവില്ലെന്നും ജനാധിപതിന്റെ അടിസ്ഥാനത്തില്‍ ഭരണഘടന ആവിഷ്കരിക്കുമെന്നുമുള്ള ആർഎസ്എസിന്റെ ഉറപ്പിലായിരന്നു സർക്കാർ നിരോധനം പിൻവലിച്ചത്.
-
kerala3 days agoചീട്ടുകൊട്ടാരം പോലെ ഒരു ബജറ്റ്
-
india3 days agoകേരളത്തെ ഒട്ടും പരിഗണിക്കാത്ത ഒരു ബജറ്റാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
News3 days agoസഹോദരങ്ങള്‍ കിണറ്റില്‍ വീണു; ഒരാള്‍ക്ക് ദാരുണാന്ത്യം
-
kerala21 hours agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
india20 hours agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
News21 hours agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
News21 hours agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india19 hours agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
