Connect with us

EDUCATION

2024-25 വർഷത്തിലെ ബിഎസ്സി നഴ്സിംഗ്,പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളുടെ അപേക്ഷ ക്ഷണിച്ചു

Published

on

പി.കെ.അൻവർ മുട്ടാഞ്ചേരി

കേരളത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ 2024-25 വർഷത്തിലെ ബിഎസ്സി നഴ്സിംഗ്,പാരാമെഡിക്കൽ ബിരുദ പ്രോഗ്രാമുകളുടെ അപേക്ഷ ക്ഷണിച്ചു.
.അലോട്ട്മെൻറ് പ്രക്രിയ നടത്തുന്നത് എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ്.

പ്രത്യേക പ്രവേശന പരീക്ഷയില്ല.പ്ലസ് ടു രണ്ടാം വർഷ പരീക്ഷയിൽ നിർദ്ദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കുകൾ തുല്യപ്പെടുത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുന്നത്.പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകളുടെ പ്രവേശനവും പ്ലസ് ടു മാർക്കടിസ്ഥാനത്തിൽ എൽ.ബി.എസ് സെൻ്റർ തന്നെയാണ് നടത്തുന്നത്.നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കാം.

12 ബിരുദ പ്രോഗ്രാമുകൾ

ബി.എസ് സി നേഴ്സിങ് (4 വർഷം ,സർക്കാർ കോളേജിൽ പഠിക്കുന്നവർക്ക് ഒരു വർഷം ഇൻ്റേൺഷിപ്പ് ) ബി.എസ് സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി – 4 വർഷം), ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബി.എസ് സി ഒപ്റ്റോമെട്രി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്) , ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി ( ബി.പി.ടി – 4 വർഷം, 6 മാസം ഇൻ്റേൺഷിപ്പ്),
ബാച്ച്ലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി – 4 വർഷം, 6 മാസം ഇൻ്റേൺഷിപ്പ്)), ബാച്ച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ( ബി.എ.എസ്.എൽ.പി – 3 വർഷം, 10 മാസം ഇൻ്റേൺഷിപ്പ് ) , ബാച്ച്ലർ ഓഫ് കാർഡിയോ വാസ്കുലർ ടെക്നോളജി ( ബി.സി.വി.ടി – 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബി.എസ്.സി ഡയാലിസിസ് ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്)
ബാച്ച്‌ലർ ഓഫ് മെഡിക്കൽ ഇമേജിംഗ് ടെക്നോളജി (3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബാച്ച്ലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി ( 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്), ബാച്ച്ലർ ഓഫ് ന്യൂറോ ടെക്നോളജി ( 3 വർഷം, ഒരു വർഷം ഇൻ്റേൺഷിപ്പ്).

പ്രവേശന യോഗ്യത

ബി.എ.എസ്.എൽ.പി ഒഴികെയുള്ള കോഴ്സുകളുടെ പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സ്,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾ ഓരോന്നും ജയിക്കുകയും മുന്നിനും കൂടെ മൊത്തത്തിൽ 50 ശതമാനം മാർക്ക് ലഭിക്കുകയും വേണം.ബി.എ.എസ്.എൽ.പി കോഴ്സിന് ഫിസിക്സ്,കെമിസ്ട്രി എന്നിവക്കൊപ്പം ബയോളജി/ മാത്തമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ് /സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് /സൈക്കോളജിയിൽ മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടി വിജയിച്ചിരിക്കണം.

ഹയർസെക്കൻഡറിയിൽ രണ്ടുവർഷവും ബോർഡ് പരീക്ഷയുണ്ടെങ്കിൽ രണ്ടിൻ്റെയും മാർക്കുകളുടെ തുകയാണ് പ്രവേശന യോഗ്യതക്ക് പരിഗണിക്കുക. എന്നാൽ ബോർഡ് പരീക്ഷ രണ്ടാം വർഷം മാത്രമാണെങ്കിൽ അതിൻ്റെ മാർക്കാണ് പരിഗണിക്കുക.നോൺ ക്രിമിലെയർ പരിധിയിൽപ്പെട്ട പിന്നോക്ക വിഭാഗത്തിലെ
വിദ്യാർത്ഥികൾക്ക് 45 ശതമാനം മാർക്ക് മതി. ഒ.ഇ.സി,ഭിന്നശേഷി വിഭാഗക്കാർക്കും 45% മതി. പട്ടിക വിഭാഗക്കാർക്ക് പരീക്ഷ ജയിച്ചാൽ മതി. ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാകണം. ബി.എസ്സി നേഴ്സിംഗിൻ്റെ ഉയർന്ന പ്രായപരിധി 35 ആണ്.

അപേക്ഷ

എൽ.ബി.എസ് സെൻറർ വഴിയാണ് (www.lbscentre.kerala.gov.in ) അപേക്ഷിക്കേണ്ടത്.
വിവിധ കോഴ്സുകൾക്ക് ഒരൊറ്റ അപേക്ഷ നൽകിയാൽ മതി. 800 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് 400 രൂപ മതി.സർവീസ് കോട്ടയിലെ അപേക്ഷകർക്കും 800 രൂപയാണ് ഫീസ്. ജൂൺ 12നകം ഫീസടക്കണം. അപേക്ഷ ജൂൺ 15 വരെ സമർപ്പിക്കാം.

രണ്ട് റാങ്ക് ലിസ്റ്റുകൾ

ബി.എ.എസ്.എൽ.പി ക്ക് പ്രത്യേക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നഴ്സിംഗ് അടക്കം
മറ്റു 11 കോഴ്സുകൾക്ക് ഒന്നിച്ച് മറ്റൊരു റാങ്ക് ലിസ്റ്റും. റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച ശേഷം താൽപര്യമുള്ള ഒപ്ഷനുകൾ വെബ് സൈറ്റ് വഴി നൽകണം. ഏകജാലക സംവിധാനം വഴി എൽ.ബി.എസ് സെൻ്റർ അലോട്ട്മെൻറ് നടത്തും .സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്മെൻ്റ് സീറ്റുകളിലെ പ്രവേശനം മെറിറ്റടിസ്ഥാനത്തിൽ അതത് സ്ഥാപനങ്ങൾ നേരിട്ടാണ് നടത്തുന്നത്. വിശദാംശങ്ങൾ lbscentre.kerala.gov.in ൽ ലഭ്യമാണ്.

Education

പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്‍കാന്‍ നിര്‍ദേശം

പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

Published

on

തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്‌കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.

ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.

എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്‍.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്‍. ബാധകമാക്കിയിട്ടുള്ളത്.

Continue Reading

EDUCATION

കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Published

on

തിരുവനന്തപുരം∙ കനത്ത മഴയെ തുടര്‍ന്ന് കാസർകോട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതതു ജില്ലാ കലക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ (ബുധനാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷ‌നൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻപ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രഫഷനൽ, സർവകലാശാല, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

ശക്തമായ മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധൻ) കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്‌സി, ഐസിഎസ്‌സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

 

Continue Reading

EDUCATION

പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും.

Published

on

പ്ലസ് വണ്‍ പ്രവേശനത്തിന് സ്‌കൂളും വിഷയവും മാറാന്‍ (ട്രാന്‍സ്ഫര്‍ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തിയുള്ള അലോട്മെന്റ് നാളെ (25-07-2025) 10 മണി മുതല്‍ പ്രസിദ്ധീകരിക്കും. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in ലെ ട്രാന്‍സ്ഫര്‍ അലോട്മെന്റ് റിസള്‍ട്ട് ലിങ്കിലൂടെ പരിശോധിക്കാം.

നാളെ മുതല്‍ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെന്റ് ലഭിച്ചവര്‍ നിലവില്‍ ചേര്‍ന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സമീപിക്കാം. അലോട്മെന്റ് ലെറ്ററിന്റെ പ്രിന്റ് സ്‌കൂളില്‍നിന്നു നല്‍കും. അതേ സ്‌കൂളില്‍ മറ്റൊരു വിഷയത്തില്‍ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്‌കൂള്‍ അധികൃതര്‍ ക്രമപ്പെടുത്തും.

മറ്റൊരു സ്‌കൂളില്‍ അലോട്മെന്റ് ലഭിച്ചവര്‍ക്ക് ടി.സി., സ്വഭാവസര്‍ട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമര്‍പ്പിച്ച മറ്റുരേഖകള്‍ എന്നിവ സ്‌കൂള്‍ അധികൃതര്‍ മടക്കിനല്‍കണം. അതേവിഷയത്തില്‍ തന്നെയാണ് അലോട്മെന്റ് എങ്കില്‍ അധികഫീസ് നല്‍കേണ്ടതില്ല. മറ്റൊരു സ്‌കൂളില്‍ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കില്‍ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നല്‍കണം.

ആദ്യം ചേര്‍ന്ന സ്‌കൂളില്‍ അടച്ച കോഷന്‍ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിര്‍ബന്ധമായും മടക്കിനല്‍കണമെന്ന് ഹയര്‍സെക്കന്‍ഡറി വകുപ്പ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റില്‍ 30-ന് മെറിറ്റ് അടിസ്ഥാനത്തില്‍ തത്സമയ പ്രവേശനം നടത്തും. ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം 29-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending