india
കര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
ഞായറാഴ്ച ബെലഗാവിയിലെ മച്ചെ ഗ്രാമത്തില്‍ നടന്ന അഖണ്ഡ ഹിന്ദു സമ്മേളന ഘോഷയാത്രക്കിടെയായിരുന്നു സംഭവം.
കര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം കാണിച്ച വനിതാ ഹിന്ദുത്വ നേതാവിനെതിരെ കേസ്. ഞായറാഴ്ച ബെലഗാവിയിലെ മച്ചെ ഗ്രാമത്തില്‍ നടന്ന അഖണ്ഡ ഹിന്ദു സമ്മേളന ഘോഷയാത്രക്കിടെയായിരുന്നു സംഭവം. മഹാരാഷ്ട്രയിലെ ഹിന്ദുത്വ നേതാവ് ഹര്‍ഷിത താക്കൂര്‍ ആണ് സെയ്ദ് അന്‍സാരി ദര്‍ഗയ്ക്ക് നേരെ വിദ്വേഷ രീതിയില്‍ പെരുമാറിയത്.
സമ്മേളനത്തിന് മുമ്പായി ഘോഷയാത്രയില്‍ തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഹര്‍ഷിത സംഭവസ്ഥലത്തെത്തിയപ്പോള്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിക്കുകയായിരുന്നു. ഇത് കണ്ടതോടെ അണികള്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഹര്‍ഷിത താക്കൂര്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
സംഭവത്തില്‍, ഹര്‍ഷിതയ്ക്കും പരിപാടിയുടെ സംഘാടകര്‍ അടക്കം മറ്റ് ആറു പേര്‍ക്കുമെതിരെ അബ്ദുല്‍ ഖാദര്‍ മുജാവര്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്കി. മതവികാരം വ്രണപ്പെടുത്തുകയും സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പിന്നാലെ ഹര്‍ഷിതയുള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
2024ല്‍ ഹൈദരാബാദില്‍ ബിജെപി വനിതാ നേതാവ് മാധവി ലത മുസ്ലിം പള്ളിക്കുനേരെ പ്രതീകാത്മകമായി അമ്പെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു. രാമനവമി ഘോഷയാത്രയ്ക്കിടെയായിരുന്നു ഇത്. സംഭവത്തില്‍, ബിജെപി സ്ഥാനാര്‍ഥി കൂടിയായിരുന്ന മാധവി ലതയ്ക്കെതിരെ ബീഗം ബസാര്‍ പൊലീസ് കേസെടുത്തിരുന്നു.
india
എസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. പശ്ചിമ ബംഗാളിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍സ് (എസ്ഐആര്‍) നടത്തിപ്പിലെ പൊരുത്തക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള ഹര്‍ജികള്‍ സുപ്രീം കോടതി വീണ്ടും പരിഗണിക്കാന്‍ തുടങ്ങി.
പശ്ചിമ ബംഗാളിലെ സാധാരണ ജനങ്ങള്‍ക്ക്, അതായത് ജനസംഖ്യയുടെ ഏകദേശം 20% പേര്‍ക്ക്, പേരുകളിലും കുടുംബ പശ്ചാത്തലത്തിലുമുള്ള ‘യുക്തിസഹമായ പൊരുത്തക്കേടുകള്‍’ വിശദീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടുള്ളതിനാല്‍, അതിന്റെ നിലവിലുള്ള എസ്ഐആര്‍ പ്രക്രിയയിലൂടെ ഉണ്ടായ സമ്മര്‍ദ്ദത്തിനും സമ്മര്‍ദ്ദത്തിന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചു.
നിരവധി സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക പരിഷ്കരണ പ്രക്രിയയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് സുപ്രീം കോടതി പ്രത്യേകം വാദം കേള്‍ക്കും.
india
ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകണം; മദ്രാസ് ഹൈകോടതി
ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷയും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഈ നിലപാടെന്ന് കോടതി വ്യക്തമാക്കി
ചെന്നൈ: ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് ഭാര്യാ പദവി നൽകേണ്ടതുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചു. ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകളുടെ സുരക്ഷയും നിയമപരമായ സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ഈ നിലപാടെന്ന് കോടതി വ്യക്തമാക്കി. ലിവ് ഇൻ റിലേഷനെ ഇന്ത്യൻ പാരമ്പര്യത്തിൽ അംഗീകരിക്കപ്പെട്ട ഗന്ധർവ വിവാഹത്തിന്റെ ആധുനിക രൂപമായി മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് വിശേഷിപ്പിച്ചു.
വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതി ഈ നിർണായക നിരീക്ഷണം നടത്തിയത്. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവാണ് ഹൈകോടതിയെ സമീപിച്ചത്. ലിവ് ഇൻ ബന്ധത്തിലായിരുന്ന യുവാവ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി നിരവധി തവണ യുവതിയുമായി ലൈംഗിക ബന്ധം പുലർത്തിയെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി നൽകിയ പരാതിയിലാണ് 2014ൽ കേസ് രജിസ്റ്റർ ചെയ്തത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് യുവാവ് കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നൽകി ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ട ശേഷം സ്ത്രീകളെ ഉപേക്ഷിക്കുന്ന പുരുഷന്മാരുടെ പ്രവണതയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ പ്രണയവിവാഹത്തിന്റെ പുരാതന രൂപമായ ഗന്ധർവ വിവാഹത്തിന്റെ ദൃക്കോണത്തിൽ നിന്ന് ലിവ് ഇൻ ബന്ധങ്ങളെ കാണണമെന്നും, ഇതുവഴി സ്ത്രീകൾക്ക് ഭാര്യാ പദവിയും നിയമപരിരക്ഷയും നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്നത്തെ സമൂഹത്തിൽ ലിവ് ഇൻ ബന്ധങ്ങൾ സാധാരണമാണെന്നും, ആധുനിക ബന്ധങ്ങളുടെ കെണിയിൽപ്പെടുന്ന ദുർബലരായ സ്ത്രീകളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കോടതികൾക്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇൻ ബന്ധങ്ങൾ ഇന്ത്യയിൽ ഒരു സാമൂഹിക–സാംസ്കാരിക ആഘാതമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകി ബന്ധം ആരംഭിച്ച ശേഷം ബന്ധം തകരുമ്പോൾ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് അവരെ ഉപേക്ഷിക്കുന്ന പ്രവണത വ്യാപകമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികൾ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 69 പ്രകാരം ക്രിമിനൽ കുറ്റമായി കണക്കാക്കാവുന്നതാണെന്നും, വിവാഹം സാധ്യമല്ലെങ്കിൽ ബന്ധപ്പെട്ട പുരുഷന്മാർ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് എസ്. ശ്രീമതി വ്യക്തമാക്കി.
india
വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; അസമില്‍ സംഘര്‍ഷം, ഇന്റര്‍നെറ്റ് നിയന്ത്രണം
അസമില്‍ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിനു പിന്നാലെ രണ്ട് മരണം.
അസമില്‍ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിനു പിന്നാലെ രണ്ട് മരണം. നാല് പേര്‍ക്ക് പരിക്കെന്നും റിപ്പോര്‍ട്ട്. ആദിവാസി വിഭാഗത്തിലുള്ളവരുടെ നേര്‍ക്ക് ബോഡോ വിഭാഗക്കാര്‍ വാഹനം ഓടിച്ച് കയറ്റിയതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടിരുന്നു. കാര്‍ ഓടിച്ചിരുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയതായാണ് വിവരം. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കൊക്രജാര്‍, ചിരാങ് ജിലകളിലാണ് സംഭവം. അക്രമികള്‍ കരിഗാവ് പോലീസ് ഔട്ട്പോസ്റ്റ് ഉപരോധികുകയും വീടുകളും ഓഫീസുകളും തീയിടുകയും ചെയ്തു. സംഘര്‍ഷം കലാപമായി മാറിയതോടെ രണ്ട് ജില്ലകളിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. സുരക്ഷ സേനയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സ്ഥിതി നിയന്ത്രിതമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ 19 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ബോഡോ വിഭാഗക്കാരും ആദിവാസി വിഭാഗക്കാരും നിരവധി വീടുകള്‍ക്ക് തീയിട്ടുവെന്നാണ് പൊലീസ് പറയുന്നത്.
-
News2 days agoകരൂര്‍ ദുരന്തം; വിജയ്ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം സമര്‍പ്പിക്കാന്‍ സിബിഐ
-
News2 days agoഊളംപാറയിലോ കുതിരവട്ടത്തോകൊണ്ടുപോയി ഷോക്കടിപ്പിച്ചാലും മാറാന്‍ ഇടയില്ലാത്ത വര്‍ഗീയ ഭ്രാന്ത്, ഈ മുതലിനെ ക്വാറന്റൈന് ചെയ്യണം-ഡോ. ജിന്റോ ജോണ്‍
-
News2 days ago‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണിയിൽ വനിതാ ഡോക്ടറിൽ നിന്ന് 10.5 ലക്ഷം തട്ടിയെടുത്തു; പ്രതി പഞ്ചാബിൽ പിടിയിൽ
-
kerala2 days agoവി.ഡി. സതീശനെതിരായ വിമര്‍ശനം; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; സണ്ണി ജോസഫ്
-
News2 days agoഈ ലക്ഷണങ്ങള്‍ വന്നാല്‍ ഗൂഗിളല്ല, ഡോക്ടറെയാണ് ആദ്യം കാണേണ്ടത്; സമയം വൈകിയാല്‍ ജീവന് പോലും നഷ്ടമാകാം
-
News2 days ago‘നിശബ്ദമായൊരു പോരാട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്’; ഒന്നര മാസം ഒരു ബബിളിനുള്ളിലായിരുന്നു – ഭാവന
-
kerala2 days agoശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍; സര്‍ക്കാരിന് തിരിച്ചടി, ഹര്‍ജി തള്ളി പാലാ കോടതി
-
local2 days agoകോട്ടക്കലില്‍ അമ്മയും രണ്ട് മക്കളും മുങ്ങി മരിച്ചു
