Connect with us

Video Stories

അസീമാനന്ദയുടെ ജാമ്യം; തെലുങ്കാന സര്‍ക്കാറിനെതിരെ ബി.ജെ.പി

Published

on

ന്യൂഡല്‍ഹി: മക്കാമസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതി അസീമാനന്ദക്ക് ജാമ്യം ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്ന തെലുങ്കാന സര്‍ക്കാറിന്റെ നിലപാടിനെതിരെ ബി.ജെ.പി. ജുഡീഷ്യറിയേയും നിയമസംവിധാനത്തേയും അവഹേളിക്കുന്നതാണ് തെലുങ്കാന സര്‍ക്കാറിന്റെ നിലപാടെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞ ദിവസം നിയമസഭയില്‍ എ.ഐ.എം.ഐ.എം അംഗം അക്ബറുദ്ദീന്‍ ഉവൈസിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് തെലുങ്കാനാ ആഭ്യന്തരമന്ത്രി നയനി നരസിംഹ റെഡ്ഡി അന്വേഷണം നടത്തുമെന്നും ജാമ്യം റദ്ദാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അറിയിച്ചത്. അസീമാനന്ദയുടെ ജാമ്യം റദ്ദാക്കുന്നതിന് മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് അക്ബറുദ്ദീന്‍ ഉവൈസി ശൂന്യവേളയില്‍ ആവശ്യപ്പെട്ടത്.

ചോദ്യം പ്രസക്തമാണെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി, എങ്ങനെ ജാമ്യം ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജാമ്യം റദ്ദാക്കുന്നതിന് സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും സഭയില്‍ മറുപടി നല്‍കി. ഇതാണ് ബി.ജെ.പിയെ ചോടിപ്പിച്ചത്.
വിചാരണത്തടവുകാര്‍ക്ക് ജാമ്യം ഭരണഘടനാപരമായ അവകാശമാണെന്നും ഇതിനെ എതിര്‍ക്കുന്ന റെഡ്ഢിയുടെ നിലപാട് ഒരു പ്രത്യേക മതവിഭാഗത്തെ പ്രീണിപ്പിക്കാനാണെന്നും ബി.ജെ.പി വക്താവ് കൃഷ്ണ സാഗര്‍ റാവു ആരോപിച്ചു.
നാലാം നമ്പര്‍ മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സ്വാമി അസീമാനന്ദ, കൂട്ടുപ്രതി ഭാരത് മോഹന്‍ലാല്‍ ഋതേശ്വര്‍ എന്ന ഭരത് ഭായി എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചത്. 2007 മെയ് 18നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടന്നത്. 2009 നവംബര്‍ 19ന് ഹരിദ്വാറില്‍നിന്നാണ് സ്വാമി അസീമാനന്ദ അറസ്റ്റിലായത്. 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending