ഹൈദരാബാദ്: കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നത രൂക്ഷം. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കേന്ദ്ര കമ്മിറ്റിയും പിബിയും പുനഃസംഘടിപ്പിക്കാന്‍...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടിയായ ശ്രീകല കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിങ് ജേര്‍ണലിസ്റ്റായിരുന്നു. സംസ്കാരം നാളെ തിരുവനന്തപുരത്തെ വീട്ടുവളപ്പില്‍.
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ത്രസിപ്പിക്കുന്ന ക്യാച്ചുമായി ന്യൂസിലാന്റ് താരം ട്രെന്റ് ബോള്‍ട്ട്. ഇന്നലെ നടന്ന ബെംഗളൂരു-ഡല്‍ഹി മത്സരത്തിനിടെയാണ് ഐ.പി.എല്‍ ചരിത്രത്തിലെ മികച്ച ക്യാച്ചുകളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ക്യാച്ച് ബോള്‍ട്ട് തന്റെ കയ്യിലൊതുക്കിയത്. ബാംഗ്ലൂര്‍ ഇന്നിങ്സിന്റെ...
ന്യൂഡല്‍ഹി: കശ്മീരിലെ കഠ്വയില് എട്ടുവയസ്സുകാരി ആസിഫ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. ആസിഫ ബലാത്സംഗത്തിന് ഇരയായില്ലെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് വെളിപ്പെടുത്തി. ‘ആസിഫ ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പറയുന്നതിന്റെ വീഡിയോ...
മാഡ്രിഡ്:സെവിയ്യയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്പിച്ച് ബാര്‍സലോണ കോപ ഡെല്‍ റെ കിരീടത്തില്‍ മുത്തമിട്ടു. ഇതു തുടര്‍ച്ചയായ നാലാം തവണയാണ് കറ്റാലന്‍ ക്ലബ് ഡെല്‍ റെ സ്വന്തമാക്കുന്നത്. ഇതോടെ ബാര്‍സയുടെ മൊത്തം കോപ ഡെല്‍ റെ...
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കും. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത, റൂറല്‍ എസ്പിയുടെ ടൈഗര്‍ഫോഴ്സിലെ അംഗങ്ങളായ സന്തോഷ്കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാകാന്‍ കോടതി അനുമതി...
കോഴിക്കോട്: കഠ്വ സംഭവത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ഹര്‍ത്താലിനു ശേഷവും ആര്.എസ്.എസ് പ്രവര്‍ത്തകരായ വാട്സ്ആപ്പ് അഡ്മിന്മാര് കലാപത്തിന് ആഹ്വാനം ചെയ്തതായാണ് വിവരം. ഇതിന് തെളിവേകുന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ...
കോഴിക്കോട്: കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. നാദാപുരം പൊലീസ് കണ്ട്രോള് റൂമിലെ ഡ്രൈവറും പേരാമ്പ്ര സ്വദേശിയുമായ എന്‍.കെ അഷ്റഫിനെയാണ് റൂറല്‍...
പാലക്കാട്: പട്ടാമ്പിയിലും ചാവക്കാട്ടുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ച് പേര് മരിച്ചു. പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിയിലിടിച്ചാണ് മൂന്ന് പേര് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നെല്ലായ സ്വദേശി സുഹറ (52),...
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടാഴ്ചത്തേക്ക് കൂടി പ്രകടനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണം.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം നീട്ടിയത്. സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താലിനിടെ അക്രമം അരങ്ങേറിയ കോഴിക്കോട് നഗരത്തില്‍ കഴിഞ്ഞ ദിവസം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു....