അഹങ്കാരത്തിന് കയ്യുംകാലും മുളച്ച രീതിയിലായിരുന്നു കഴിഞ്ഞ തവണത്തെ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റം എന്നത് കണക്കിലെടുത്തുകൊണ്ടായിരുന്നു അവരുടെ പ്രസ്തുത മുന്നറിയിപ്പ്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എന്‍.വി രമണ അംഗീകരിച്ചു.
മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് രാജസിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.
ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതിലൂടെ ഭരണകൂടം അമിതാധികാര പ്രയോഗമാണ് നടപ്പിലാക്കുന്നത്.
പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കേണ്ടി വരുമെന്നും ചില സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് അനുമതി വൈകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
12 മണിക്കൂര്‍ ഒറ്റ ഡ്യൂട്ടിയായി പരിഗണിക്കാനാവില്ലെന്ന നിലപാടില്‍ തൊഴിലാളി സംഘടനകള്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച അലസി പിരിയുകയായിരുന്നു.
കേസില്‍ കോഴിക്കോട് സെഷന്‍സ് കോടതി സിവികിന് ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് അതിജീവിത നല്കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസയച്ചത്.
പട്ടികയിലെ രണ്ടാം റാങ്കുകാരന് ഡോ.ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് നടപടി.
പേ വിഷബാധക്കെതിരെ വാക്സിന് എടുത്തിട്ടും സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് മരണം സംഭവിക്കുന്നത്.
രാവിലെ ആറു മുതല്‍ ഏഴര വരെ ശക്തന്, വടക്കേ സ്റ്റാന്റുകളില്‍ നടത്തിയ പരിശോധനയില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.