ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം അന്താരാഷ്ട്രതലത്തില്‍ ഭരണാധികാരികള്‍, പണ്ഡിതന്മാര്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള ഇ.അഹമ്മദിന്റെ വളരെ ആഴത്തിലുള്ള ബന്ധങ്ങള്‍ പ്രസിദ്ധമാണല്ലോ. അതുപോലെ അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ബന്ധങ്ങളും സൗഹൃദങ്ങളുമുള്ള മറ്റൊരു രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക.
പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്തിലായിരുന്നു സഹോദരിയെന്നും ഇതിനെ തുടര്‍ന്നാണ് ആവള് ആത്മഹത്യ ചെയ്തതെന്നും സഹോദരന് ബിജു വ്യക്തമാക്കിയിരുന്നു.
പുതിയ ഉപവകഭേദമായ ബിഎ.2 ഒമിക്രോണിന്റെ വേഗത്തിലാണ് പടരുന്നത്. ഒമിക്രോണോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന റിപ്പോര്‍ട്ടിലും വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ അത് മഷിയല്ല, ആസിഡാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. കനയ്യയുടെ അടുത്തിരുന്ന 3-4 പേരുടെ ദേഹത്ത് ഇതിന്റെ തുള്ളികള്‍ വീണിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.
കര്‍ണാടകയില്‍ പലയിടത്തും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം സജീവമായതോടെ സ്കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
ഇന്ത്യയിലെ മാധ്യമ ലോകം സ്തുതി പാഠകരുടെ മാത്രമായി മാറണമോ എന്ന് എല്ലാവരും ചിന്തിക്കേണ്ട കാലമാണിത്. ഈ വിലക്കില്‍ ആഹ്ലാദിക്കുന്ന എല്ലാവരും മറുപടി പറയേണ്ട ഒന്നും.
കേന്ദ്ര സംസ്ഥാന മന്ത്രിയായുള്ള അനുഭവ പരിജ്ഞാനവും പതിറ്റാണ്ടുകളുടെ പാര്‍ലിമെന്ററി പ്രവര്‍ത്തന പരിചയവും ലോകത്തെ കിടയറ്റ രാഷ്ട്രീയ നയതന്ത്രജ്ഞനായി അദ്ദേഹത്തെ പാകപ്പെടുത്തി. ഒരു വ്യക്തിയാല്‍ ഒരു സംഘടനയും സമുദായവും രാജ്യവും അംഗീകരിക്കപ്പെടുന്നതിന് അത് നിമിത്തമായി.
മോദി ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളാല്‍ തകര്‍ന്നു പോയ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകാനുള്ള ഒരവസരം കൂടി ധനമന്ത്രി നഷ്ടപ്പെടുത്തിയിരിക്കുന്നുവെന്ന് കെ സുധാകരന് പറഞ്ഞു.
മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് എംപിമാര്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് സിംഗ് ടാക്കൂറിനെ കണ്ടു നിവേദനം സമര്‍പ്പിച്ചു.