വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്‍ എന്‍ജിഒകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലാണിത്. വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്‍ എന്‍ജിഒയുടെ ഭാരവാഹികളുടെ ആധാര്‍ നമ്പറുകള്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നതും പൊതുപ്രവര്‍ത്തകര്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നതാണ് വിദേശ സംഭാവന...
വിജിലന്‍സ് അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് അനില്‍ അക്കര എംഎല്‍എ പറഞ്ഞു. ലൈഫില്‍ മിഷനില്‍ സിബിഐ അന്വേഷണം വരുമെന്ന ഭയത്തിലാണ് സര്‍ക്കാര്‍ തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അനില്‍ അക്കര ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും
കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നത് പ്രതികൂല ഫലമുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കോപ്ടര്‍ വാടകയ്ക്ക് എടുക്കാന്‍ ധനകാര്യ വകുപ്പ് അനുമതി നല്‍കിയത്
സംഘര്‍ഷങ്ങള്‍ ഒഴിവാക്കി പരസ്പര വിശ്വാസം വീണ്ടെടുക്കാനും ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും സമവായത്തില്‍ വീഴ്ച വരുത്താതിരിക്കാനും ധാരണയായി. തെറ്റുധാരണകള്‍ അകറ്റും.
ഇപ്പോഴും കത്തുന്ന കശ്മീർ പ്രശ്നം ദക്ഷിണേഷ്യയുടെ സമാധാനത്തിനും സ്ഥിരതക്കും പ്രധാനമാണെന്നും യു.എൻ ചട്ടങ്ങൾ പാലിച്ച് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 കോവിഡ് സ്ഥിരീകരിച്ചു. 19 പേര് കോവിഡ് ബാധിച്ച് മരിച്ചു. സമ്പര്‍ക്കത്തിലൂടെ 3463 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 412 രോഗബാധിതരുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര് ആരോഗ്യപ്രവര്‍ത്തകരാണ്....
കാര്‍ഷിക ബില്‍ പാസാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ച അംഗങ്ങളെ പുറത്താക്കിയതിനെതിരെ എംപിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നേരത്തെ രാജ്യസഭയില്‍ പ്രതിപക്ഷം സമ്മേളന നടപടികള്‍ ബഹിഷ്കരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ലോക്സഭയില്‍ നിന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങിപ്പോയത്. പ്രതിപക്ഷ പാര്‍ട്ടികള്‍...
കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി.
അവശ്യ സാധന (ഭേദഗതി) ഓര്‍ഡിനന്‍സ് 2020 ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയെടുത്തത്. ഇതുള്‍പ്പെടെ മൂന്ന് ബില്ലുകളും കഴിഞ്ഞയാഴ്ച ലോക്സഭ പാസാക്കിയിട്ടുള്ളതിനാല്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ ഇനി രാഷ്ട്രപതി കൂടി ഒപ്പു വച്ചാല്‍ ബില്‍ നിയമമാകും.