അദാനിക്കെതിരായ ആരോപണം സെബി നേരത്തെ പരിശോധിച്ചതിലെ നിഷ്പക്ഷതയിൽ സംശയമുണ്ടെന്നും 2011മുതൽ 2017വരെ സെബി ചെയർമാനായിരുന്ന യു കെ സിൻഹ, അദാനി മാധ്യമ സ്ഥാപനം ഏറ്റെടുത്തപ്പോൾ അതിന്റെ തലപ്പത്തെത്തി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൊൽക്കത്തയിൽ നിന്ന് ധാക്കയിലേക്കുള്ള പ്രശസ്തമായ മൈത്രി എക്സ്പ്രസ് ഉദ്ഘാടനം ചെയ്ത സമയത്ത് ബംഗ്ലാദേശിലെ ധാക്കയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനിൽ റെയിൽവേ ഉപദേശകയായി പ്രവർത്തിച്ചിട്ടുണ്ട്
ഫിലിപ്പീൻസിലെ സൈനിക ഭരണത്തിനെതിരെ അക്രമരഹിതമായ പ്രചാരണം നടത്തുന്ന മിറിയം കൊറോണൽ ഫെറെർ, ബംഗ്ലദേശിലെ വിദ്യാഭ്യാസ പ്രവർത്തകനായ കോർവി രക്ഷാനന്ദ്, കിഴക്കൻ തിമൂറിലെ പരിസ്ഥിതി പ്രവർത്തകനും സംഗീതജ്ഞനുമായ ഉഗേനിയ ലെമോസ് എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ.
സ്കൂട്ടറില്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്രതി യുവതിയെ തള്ളിയിടുകയും പിന്നാലെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത പിസ്റ്റള്‍ മന്ത്രിയുടെ മകന് വികാസ് കിഷോറിന്റേതാണെന്ന് പൊലീസ് പറഞ്ഞു.
19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 158 രൂപ കുറച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ബന്ദിന് ആഹ്വാനം ചെയ്ത കുകികള്‍ റോഡ് ഉപരോധിക്കുകയാണ്.
രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍1ന്റെ വിക്ഷേപണം സെപ്തംബര്‍ രണ്ടിന് രാവിലെ 11.50ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് നടക്കും.
മുസ്്ലിം ലീഗിനെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്, അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കും
പത്തോളം പേര് ചേര്‍ന്നാണ് മാരകായുധങ്ങളും കാര്‍ഷികോപകരണങ്ങളും ഉപയോഗിച്ച് വീടാക്രമിച്ച് ഒരു കുടുംബത്തിലെ 3പരെ അടിച്ചുകൊന്നത്.