വരുന്ന ജനുവരി 20ന് കേസ് വീണ്ടും പരിഗണിക്കുമെന്നും സര്‍വേ നിയമ അടിസ്ഥാനത്തിലല്ലാതെ കല്ലുകള്‍ ഇടരുതെന്നും ഹൈക്കോടതി ഓര്‍മപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന കെറെയില്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കെ റെയില്‍...
എം.എം.മണി എംഎല്‍എ ഇടുക്കി പോലീസ് മേധാവിയെ ഭീഷണിപ്പെടുത്തിയെന്നും എല്ലാം കണ്ടുനില്ക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ സുധാകരന് കുറ്റപ്പെടുത്തി.
വി.ഡി സതീശന് പ്രാദേശിക പരിപാടികള്‍ പങ്കെടുക്കുമ്പോള്‍ പൊലീസ് എസ്കോര്‍ട്ട് നല്‍കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച നിര്‍ദേശം.
കോണ്ടിനെന്റല് ജിടി 650, മിറ്ററോര് 350, ക്ലാസിക്ക് 350, ഇന്റര്‍സെപ്റ്റര്‍ 650 തുടങ്ങിയ മോഡലുകളുടെ വില ഉടന്‍ വര്‍ധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
59 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 7 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം എ ബേബി ഉള്‍പ്പടെ നൂറിനടുത്ത് ആളുകള്‍ തിരുവാതിര വീക്ഷിക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,898 സാമ്പിളുകളാണ് പരിശോധിച്ചത്.
രണ്ടര മാസം മുന്‍പ് ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജേക്കബ്ബിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പ്രതികള്‍ക്ക് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുന്നത് സര്‍ക്കാറിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെയാണെന്നും ഗുണ്ടകള്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത് പൊലീസ് അറിഞ്ഞിട്ടില്ലെയെന്നും രമ ചോദിച്ചു.
കൊലപാതകത്തെ ശക്തമായി അപലപിക്കുന്നുണ്ടെന്നും സി.പി.എമ്മാണ് കലാപത്തിന്റെ കത്തികള്‍ ആദ്യം താഴെ വെക്കെണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.