മുന്‍ സോവയിറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ കഷണ്ടിത്തലയില്‍ നെറ്റിക്ക് തൊട്ടുമുകളിലായി തെളിഞ്ഞുനിന്നിരുന്ന മറുക് അമേരിക്കയുടെ ഭൂപടമാണെന്ന് ഒരുകാലത്ത് പ്രചാരമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാര്‍മികത്വം വഹിച്ച രാഷ്ട്രത്തലവനെന്ന നിലയില്‍ അത്തരമൊരു ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് പലരും സംശയിച്ചു...
രാഷ്ട്രത്തിന് ഭരണഘടനാ ശില്പികള് സമ്മാനിച്ച ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനും മതേതരജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കാനും ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് മൂന്നിന് ശനിയാഴ്ച ചെന്നൈയില്‍ ഒരിക്കല്‍ കൂടി അതിന്റെ ദേശീയ നിര്‍വാഹക സമിതി ചേരുകയാണ്.
ലോകത്താകമാനം ലഹരിയുടെ ഉപയോഗവും ഉപഭോഗവും ഭീതിദമായ നിലയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതീക്ഷ നല്കുന്ന ഒരു ചിത്രം ഇന്നലെ വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ഒരുപോലെ പ്രചരിക്കുകയുണ്ടായി. ജര്‍മനിയിലെ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ചിന്റെ ഫോട്ടോഷൂട്ടിനിടെയുള്ള അവരുടെ...
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റഡ് പ്രൊഫസര്‍ നിയമനവും അതിനെ തുടര്‍ന്ന് ഗവര്‍ണറും വൈസ് ചാന്‍സലറും തമ്മിലുണ്ടായ വാഗ്വാദങ്ങളും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് വലിയ കളങ്കങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഇതൊരു കേവല രാഷ്ട്രീയ തര്‍ക്കമായി കാണുന്നതിന് പകരം...
യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ നിരവധി പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോകായുക്തയെ ഈ വിധം നോക്കുകുത്തിയാക്കുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് എന്തിനാണെന്ന് പകല്‍ പോലെ വ്യക്തവും അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാവുന്നതുമാണ്.
ദേശീയ സമരത്തിന്റെ കേന്ദ്രബിന്ദു സ്വാതന്ത്ര്യമെന്ന ആശയത്തെ മാത്രമല്ല ആധാരമാക്കുന്നത്. അത് ഭയത്തില്‍ നിന്നുള്ള മോചനം കൂടിയാണ്. ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍, പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍ തുടങ്ങിയവരുടെ അധിനിവേശം തുടരാന്‍ കാരണമായത് ഭയത്തിലൂന്നിയ മാനസികാവസ്ഥയാലാണ്. ജീവന് അപഹരിക്കുക, ക്രൂരതകള്‍ക്ക് വിധേയമാക്കുക,...
ദുരന്തങ്ങള്‍ നടന്നു കഴിഞ്ഞാല്‍ മാത്രം ഉണരുകയും അത് കഴിഞ്ഞാല്‍ എല്ലാം പഴയ പടിയാകുകയും ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്. പ്രളയം വരുമ്പോള്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള താല്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ഓരോ വര്‍ഷവും ഇത് തുടരുകയുമാണ് സര്‍ക്കാര്‍...
എന്നാല്‍ ഇന്ന് കാണാനിടയാവുന്നത് എവിടെ നോക്കിയാലും സത്യത്തിനും നീതിക്കും ധര്‍മ്മത്തിനും നേര് വിപരീതമായ ജീവിതശൈലി മനുഷ്യനെ കീഴ്പെടുത്തിക്കഴിഞ്ഞതായിട്ടാണ്. അക്കാരണത്താലാണ് പലരും ശങ്കിച്ചു പോകുന്നത്, ഇത് സത്യാനന്തര കാലഘട്ടമോ എന്ന്.
നെഹ്റു ട്രോഫി വള്ളംകളി കാണിച്ചുകൊടുത്ത് അമിത് ഷായെ സുഖിപ്പിക്കുക മാത്രമല്ല, അതിലൂടെ കൊയ്തെടുക്കാന്‍ സി.പി.എമ്മിന് നേട്ടങ്ങളും പലതുണ്ട്. മുഖ്യമന്ത്രിയെ വേട്ടയാടുന്ന പഴയതും പുതിയതുമായ കേസുകള്‍ തന്നെ മുഖ്യം.
പത്താം വയസ്സില്‍ അന്താരാഷ്ട്ര മാസ്റ്ററായും 12-ാം വയസ്സില്‍ ഗ്രാന്‍ഡ്മാസ്റ്ററായും ശ്രദ്ധേയനായ രമേശ്ബാബു പ്രജ്ഞാനന്ദ കഴിഞ്ഞദിവസം രാജ്യത്തിന് സമ്മാനിച്ചത് മറ്റൊരു ചരിത്ര നേട്ടമാണ്.