തൃശൂര്‍: ടി.എന്‍ പ്രതാപന് കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല, സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉജ്വല മാതൃകയുമാണെന്ന് നടന് മമ്മൂട്ടി. തൃശൂര്‍ ലോക്സഭാ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്റെ...
പി. അബ്ദുല്‍ ലത്തീഫ് വടകര: ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കിട്ടിയതിന്റെ ആവേശത്തിലാണ് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയതിന്റെ എല്ലാ നിരാശകളെയും തുടച്ചുമാറ്റുന്ന തീരുമാനം ആവേശത്തിമിര്‍പ്പോടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍...
വരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വീണ്ടും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പഴകിദ്രവിച്ച ആരോപണങ്ങളുമായാണ് ബി.ജെ.പി ഇപ്പോഴും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രിയങ്ക പരിഹസിച്ചു. എഴുപത് വര്‍ഷത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉന്നയിച്ചാണ് മോദി ഇപ്പോഴും...
കോഴിക്കോട്: ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനമായില്ല. ഇഷ്ട സീറ്റുകള്‍ നേടിയെടുക്കാന്‍ സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ പരസ്യ പിടിവാശിയുമായി രംഗത്തെത്തിയതോടെ ലിസ്റ്റ് എപ്പോള്‍ തയാറാകുമെന്നുപോലും പറയാനാവാത്ത അവസ്ഥയിലാണ് നേതൃത്വം....
പനാജി: മനോഹര്‍ പരീക്കറുടെ നിര്യാണത്തിനു ശേഷം ഗോവയില്‍ അധികാരത്തിലേറിയ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 36 അംഗ നിയമസഭയില്‍ 21 പേരുടെ പിന്തുണയാണ് ബി.ജെ.പി അവകാശപ്പെടുന്നുണ്ട്. സഭയില്‍ വിശ്വാസം നേടാന്‍ ബി.ജെ.പിക്ക് 19...
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ ആര്.എം.പി യു.ഡി.എഫിനെ പിന്തുണക്കുന്നത് വലതുപക്ഷ വ്യതിയാനമാണെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐ നേതാവിന് കെ.കെ രമയുടെ മറുപടി. ആര്.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം നടത്തിയ കൊടും ക്രൂരതകള്‍ രമ വ്യക്തമാക്കി. ജീവിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍...
നസീര്‍ മണ്ണാഞ്ചേരി ആലപ്പുഴ: കെ. സി വേണുഗോപാലിന്റെ വികസന തുടര്‍ച്ചക്ക് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫിനായി അഡ്വ. ഷാനിമോള്‍ ഉസ്മാന് പോരാട്ടത്തിനിറങ്ങും. യു.ഡി.എഫിന്റെ കുത്തക മണ്ഡലങ്ങളായ മാവേലിക്കരക്ക് പുറമെ ആലപ്പുഴയിലും പരിചിതമുഖത്തെ തന്നെ അണിനിരത്താനായത് യു.ഡി.എഫ്...
കൊച്ചി: ആസ്പത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്ന് ആരോഗ്യവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ നടക്കുന്ന ചികിത്സകള്‍ ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ക്ക് അടിയന്തിരമായി നല്കേണ്ടിവരുന്നതാണെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി...
അഗര്‍ത്തല: ത്രിപുര ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അനിവാര്യമായ സാഹചര്യത്തില്‍ ബി.ജെ.പി വിടുകയാണെന്ന് സുബല്‍ ഭൊവ്മികിന്റെ രാജിക്കത്തില്‍ പറയുന്നു. ത്രിപുരയില്‍ ബി.ജെ.പിക്ക് ഭരണംപിടിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്...
കോഴിക്കോട്: വടകരയില്‍ യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയാവാന്‍ ആളെ കിട്ടുന്നില്ലെന്നാണ് സി.പി.എം നേതാക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കെ.മുരളീധരനെന്ന മുതിര്‍ന്ന നേതാവ് തന്നെ അങ്കത്തട്ടിലിറങ്ങിയതോടെ സി.പി.എം കേന്ദ്രങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. മുരളീധരന്റെ വരവ് ഉറപ്പിച്ചതോടെ യു.ഡി.എഫ് പ്രവര്‍ത്തകരും ആവേശത്തിലാണ്. സോഷ്യല്‍...