Connect with us

india

‘ഇഡിയുടെ പ്രവര്‍ത്തനം ബിജെപി ഏജന്റിനെ പോലെ, തെരഞ്ഞെടുപ്പാകുമ്പോള്‍ റെയ്ഡ് തുടങ്ങും, കഴിഞ്ഞാലുടന്‍ അപ്രത്യക്ഷരാകും’: സന്ദീപ് ദീക്ഷിത്

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്.

Published

on

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ബിജെപിയുടെ രാഷ്ട്രീയ ഉപകരണം പോലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ബിജെപി എന്തിനാണ് ഈ വിഷയത്തില്‍ ഇത്രയധികം താല്‍പ്പര്യം കാണിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇഡിയുടെ തൊഴിലല്ലേ. അതിനെ പ്രതിരോധിക്കാന്‍ ബിജെപിക്ക് എന്ത് ബാധ്യതയാണുള്ളത്’. അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളടങ്ങിയ രാഷ്ട്രീയ ഫയലുകളാണ് ഇഡി കണ്ടുകെട്ടിയതെന്ന് സന്ദീപ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൈമാറിയ രേഖകളായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തങ്ങള്‍ക്ക് മുകളില്‍ മറ്റ് പാര്‍ട്ടികള്‍ കയറിപ്പോകുമോയെന്ന ഭയമാണ് ബിജെപിക്കെന്നും മറ്റ് പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ മനസിലാക്കുന്നതിനായി അവര്‍ ഇഡിയെ ഉപയോഗിച്ചുകൊണ്ട് ഫയലുകള്‍ കൊണ്ടുപോയത് അതുകൊണ്ടാണെന്നും സന്ദീപ് ദീക്ഷിത് കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോഴാണ് ഇഡിക്ക് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ത്വര, തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ അവര്‍ അപ്രത്യക്ഷരാകും. പിന്നെ കേസും കൂട്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, റെയ്ഡ് തടഞ്ഞ് രേഖകള്‍ കൈക്കലാക്കിയെന്ന് ആരോപിച്ച് മമത ബാനര്‍ജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലേക്കുള്ള റെയ്ഡിനെതിരെ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

മോദി സര്‍ക്കാരിന്റെ ദൈവമാണ് ഇഡിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കുറ്റപ്പെടുത്തി. മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാള്‍ട്ട് ലേക്ക് സെക്ടര്‍ അഞ്ചിലുള്ള ഗോദ്റെജ് വാട്ടര്‍സൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല

ജാര്‍ഖണ്ഡില്‍ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

Published

on

റാഞ്ചി: ഒരിടവേളക്ക് ശേഷം രാജ്യത്ത് പശുവിന്റെ പേരില്‍ കൊലപാതകം. ജാര്‍ഖണ്ഡില്‍ പശു മോഷണം ആരോപിച്ച് മുസ്ലിം യുവാവിനെ അടിച്ചുകൊന്നു. 45 കാരനായ പപ്പു അന്‍സാരിയാണ് കൊല്ലപ്പെട്ടത്.
ഗോഡ് ജില്ലയിലെ മതിഹാനി ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കുട്ടം ആളുകള്‍ പപ്പു അന്‍സാരിയെ ആക്രമിച്ചത്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നതായി സ്ഥിരീകരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.പി.എന്‍ ചൗധരി പ്രതികളെ കണ്ടത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും ജെ.പി.എന്‍ ചൗധരി പറഞ്ഞു. കൊല്ലപ്പെട്ട പപ്പു അന്‍സാരി നേരത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. അതേ സമയം വാഹനം തടഞ്ഞ് നിര്‍ത്തിയ ശേഷം പേര് ചോദിച്ചാണ് അക്രമികള്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ചതെന്നും മഴു, ദണ്ഡ് തുടങ്ങിയ ആയുധങ്ങളുമായി ക്രൂര മര്‍ദ്ദനമാണ് പശു ഗുണ്ടകള്‍ നടത്തിയതെന്ന് കൊല്ലപ്പെട്ട അന്‍സാരിയുടെ ഭാര്യ ആയ ശ ബീഗം നല്‍കിയ പരാതിയില്‍ പറയുന്നു. അന്‍സാരി കാലിക്കടത്തുകാരന്‍ അല്ലെന്നും നിയമപ്രകാരമാണ് കന്നുകാലിളെ കൊണ്ടു പോയതെന്നും സഹോദരന്‍ ഫുര്‍ ഖാന്‍ അന്‍സാരി പറഞ്ഞു.

 

Continue Reading

india

മലയാള ഭാഷാബിൽ; എതിർപ്പ് ശക്തമാക്കാൻ കർണാടക

ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.

Published

on

ബെംഗളൂരു: കേരള നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിനെതിരേ കർണാടക സർക്കാർ എതിർപ്പ് ശക്തമാ ക്കുന്നു. ബില്ലിന് അനുമതി നൽകുന്നത് തടയാൻ സർക്കാരിന്റെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകു മാർ എന്നിവരുടെ നേതൃത്വത്തിലാകും സന്ദർശനം. കന്നഡ സാംസ്കാരിക വകുപ്പുമന്ത്രി ശിവരാജ് തംഗഡഗിയാണ് ഇക്കാര്യം അറിയിച്ചത്. മലയാളത്തെ കേരളത്തിന്റെ ഔദ്യോഗിക ഭാഷയാക്കാൻ ലക്ഷ്യമിടുന്ന ബിൽ കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് കേരള നിയമസഭ പാസാക്കിയത്. എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മലയാളം ഉപയോഗിക്കുക, കേരളത്തിന്റെ സമസ്‌ത മേഖലകളിലും ഭാഷയുടെ പ്രയോഗം ഉറപ്പാക്കുക, മ ലയാളത്തിൻ്റെ വളർച്ചയും വ്യാപനവും പരിപോഷണവും പരിപാലനവും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടുവന്നത്. കേരളത്തിലെ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിൽ പത്താം ക്ലാസ് വരെ നിർബന്ധിത ഒന്നാം ഭാഷ മലയാളമാകണമെന്നതാണ് കർണാടകം എതിർപ്പുയർത്താൻ കാരണം. അതിർത്തി ജില്ലയായ കാസർകോട്ടെ കന്നഡ മീഡിയം സ്കൂ‌ളുകളിൽ ഇത് പ്രശ്‌നമുണ്ടാക്കുമെന്നാണ് ആക്ഷേപം. കാസർകോട് മേഖലയിൽ ഏഴര ലക്ഷം കന്നഡിഗരുണ്ടെന്ന് കർണാടക സർക്കാർ പറയുന്നു.

210 കന്നഡ സ്‌കൂളുകൾ അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

ഇവരുടെമേൽ മലയാളം അടിച്ചേൽപ്പിക്കുന്നതാണ് കേരളത്തിൻ്റെ പുതിയ ബില്ലെന്നും വിമർശിക്കുന്നു. നിയമസഭ പാസാക്കിയെങ്കിലും ബില്ലിന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട് കർണാടക ബോർഡർ ഏരിയാ ഡിവലപ്മെന്റ് അതോറിറ്റി പ്രതിനിധികൾ ഗ വർണറെ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിനു പിന്നാലെ പിണറായി വിജയൻ സർക്കാരിനെ വിമർശിച്ച് കർ ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി.

Continue Reading

india

കൊല്‍ക്കത്തയിലെ എസ്ഡിപിഐ റാലിയിൽ മുര്‍ഷിദാബാദ് സിപിഎം ജില്ലാ സെക്രട്ടറിയും

Published

on

കൊല്‍ക്കത്ത: എസ്ഡിപിഐ റാലിയിൽ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്ഡിപിഐ മുർഷിദാബദിലെ ഡോംകലിൽ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി സമീർ മൊല്ല പങ്കെടുത്തത്.

ബംഗാൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുർഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി. രാജ്യത്ത് നടക്കുന്ന വിവേചനങ്ങൾക്കെതിരെ ഒന്നിച്ചു പോരാടണമെന്നും വിവേചനം എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എസ്ഡിപിഐ ദേശീയ സെക്രട്ടറി തൈദുൽ ഇസ്‌ലാം, സംസ്ഥാന പ്രസിഡന്റ് ഹക്കികുൽ ഇസ്‌ലാം, ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി സുമൻ മണ്ഡൽ, സെക്രട്ടറി മസൂദുൽ ഇസ്‌ലാം, ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം മൊണ്ടൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Continue Reading

Trending