Connect with us

News

ഇതാ, പഞ്ചമന്ത്രിമാരുടെ ചരിത്ര ചുവടുകൾ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാർ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

Published

on

ലുക്മാൻ മമ്പാട്

മെയ്‌ 18ന്റെ സൂര്യൻ ഉദിക്കും മുമ്പ് തന്നെ അനന്തപുരിയാകെ വി.ഡി.എസ് സർക്കാറിന്റെ സത്യ പ്രതിജ്ഞക്കായെത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു. രാവിലെ എട്ടോടെ തന്നെ പാണക്കാട് ഹാളിലേക്ക് നേതാക്കളെത്തി തുടങ്ങി. എട്ടരയായപ്പോൾ നിയുക്ത മന്ത്രിമാർ ഉൾപ്പെടെയുള്ള എം.എൽ.എമാർ ഹാജർ. ബൈറ്റ് എടുക്കാൻ മീഡിയകളുടെ ബഹളം. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ, ദേശീയ വൈസ് പ്രസിഡന്റ്‌ കെ.പി.എ മജീദ്, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, എന്നിവർ ജനറൽ സെക്രട്ടറി പി.എം.എ സലാം ഉൾടെയുള്ള സംസ്ഥാന ഭാരവാഹികളോടും നൂറുകണക്കിന് പ്രവർത്തകരോടുമൊപ്പം സന്തോഷം പങ്കിടുമ്പോൾ ഒമ്പത്തോടെ നിയുക്ത മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുൽ വഹാബ് എം.പിക്കും ഒപ്പം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പാണക്കാട് ഹാളിലെ ആവേശതിരയിലൂടെ വേദിയിലേക്ക്. തങ്ങളും ഉന്നതധികാര സമിതി അംഗങ്ങളും നിയുക്ത മന്ത്രിമാരുമായി ഏതാനും മിനുട്ടിന്റെ കൂടിയാലോചന. സത്യ പ്രതിജ്ഞയുടെ അവസാന വട്ട വിലയിരുത്തൽ. പി.കെ കുഞ്ഞാലികുട്ടി ഉൾപ്പെടെയുള്ള ഉന്നതധികാര സമിതി അംഗങ്ങളും പാണക്കാട്ടെ സയ്യിദുമാരായ അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വേദിയിലെ മുൻ നിരയിൽ. പിന്നിൽ നിയുക്ത മന്ത്രിമാരും സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രധാന നേതാക്കളും.

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്റെ ആറ്റിക്കുറിക്കിയ ആമുഖ ഭാഷണം. ശേഷം, ദേശീയ ജനറൽ സെക്രട്ടറി കൂടിയായ നിയുക്ത മന്ത്രി പി.കെ കുഞ്ഞാലി കുട്ടിയുടെ അഞ്ചു മന്ത്രിമാർക്കും വേണ്ടിയുള്ള സമ്മതം ചോദിക്കൽ. നായകൻ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ ക്ഷണിക്കുമ്പോൾ പിൻ ഡ്രോപ്പ് സൈലന്റ്. പത്താണ്ടിന് ശേഷം ഭരണം ലഭിച്ച സന്തോഷത്തെക്കാൾ അതിന്റെ ഉത്തരവാദിത്വം ഓർമ്മപെടുത്തുന്ന വാക്കുകൾ. പ്രാർത്ഥന നിർഭരമായി മുന്നേറാൻ നിയുക്ത മന്ത്രിമാരോടുള്ള ആഹ്വാനം. തുടർന്ന് സാദിക്കലി തങ്ങളുടെ ഭക്തി നിർഭരമായ പ്രാർത്ഥന. ഈ ലോകത്തും ഇഹലോകത്തും വിജയവും രക്ഷയും ഉണ്ടാവട്ടെ. നാട്ടിൽ ജാതി മതങ്ങൾക്കിടയിൽ മൈത്രിയും സ്നേഹവും ശക്തിപ്പെടട്ടെ. എല്ലാവർക്കും ഐശ്വര്യവും സമൃദ്ധിയും വർധിക്കട്ടെ… ഒമ്പതരയോടെ പോലീസ് എസ്കോട്ടിനു പിന്നിൽ കാറുകൾ അണിനിരന്നു. പതിവിന് വിപരീതമായി, പി.കെ കുഞ്ഞാലികുട്ടി പിൻ സീറ്റിലേക്ക് മാറി സയ്യിദ് സാദിക്കലി തങ്ങളെ മുന്നിലിരുത്തി കാർ സെൻട്രൽ സ്റ്റേഡിയത്തിലേക്ക്. പിന്നിൽ മുതിർന്നവരും ഇളയവരുമായ പാണക്കാട്ടെ സയ്യിദുമാരുടെയും ദേശീയ സംസ്ഥാന നേതാക്കളുടെയും കാറുകൾ. അനന്തപുരിയിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ തലയെടുപ്പുള്ള മനോഹര കാഴ്ച സത്യപ്രതിജ്ഞാ വേദിയുടെ പുരുഷാ രാരവവും കടന്നു മുന്നോട്ട്… ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാർ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു; കാലം സാക്ഷി…

Health

വെറുമൊരു ‘ഉദരരോഗമല്ല’; ചെറുപ്പക്കാരിൽ വർദ്ധിച്ചുവരുന്ന ഇൻഫ്ലമേറ്ററി ബവൽ ഡിസീസ്

ഡോ. അരുൺ .പി.ടി
സീനിയർ സ്പെഷ്യലിസ്റ്റ് ഗ്യാസ്ട്രോ എൻ്ററോളജി
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്

Published

on

സാധാരണയായി കണ്ടുവരുന്ന ദഹനക്കേടോ, ഭക്ഷ്യവിഷബാധയോ ആയി തെറ്റിദ്ധരിക്കപ്പെട്ട് ഒടുവിൽ ഗുരുതരമായ അവസ്ഥയിലെത്തുന്ന ഒരു രോഗാവസ്ഥ ഇന്ന് ചെറുപ്പക്കാരിൽ വൻതോതിൽ വർദ്ധിച്ചുവരികയാണ്. അതാണ് ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (Inflammatory Bowel Disease). ദഹനവ്യവസ്ഥയെ ബാധിക്കുന്നതും വിട്ടുമാറാത്തതുമായ വീക്കമാണ് (Chronic Inflammation) ഈ രോഗത്തിന്റെ പ്രത്യേകത.

പ്രധാനമായും രണ്ട് തരത്തിലാണ് IBD കാണപ്പെടുന്നത്:

>>അൾസറേറ്റീവ് കൊളൈറ്റിസ് (Ulcerative Colitis): ഇത് വൻകുടലിന്റെ ആന്തരിക ചർമ്മത്തെ മാത്രം ബാധിക്കുന്ന വ്രണങ്ങളാണ്.

>>ക്രോൺസ് ഡിസീസ് (Crohn’s Disease): ഇത് ദഹനവ്യൂഹത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം.

Advertisement

ഒരുകാലത്ത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം കൂടുതലായി കണ്ടുവന്നിരുന്ന ഈ രോഗം, ഇന്ന് ഇന്ത്യയിൽ ഇരുപത് മുതൽ നാൽപ്പത് വരെ പ്രായം വരുന്ന ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.

പ്രാരംഭ ലക്ഷണങ്ങളും അപകടസൂചനകളും

IBD-യുടെ ലക്ഷണങ്ങൾ പലപ്പോഴും പ്രാരംഭഘട്ടത്തിൽ ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലെയുള്ള സാധാരണ ഉദരരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ വിദഗ്ധ പരിശോധന അനിവാര്യമാണ്:

>>വിട്ടുമാറാത്ത വയറിളക്കം: ആഴ്ചകളോളം നീണ്ടുനിൽക്കുന്നതും, പലപ്പോഴും മലത്തോടൊപ്പം രക്തവും പഴുപ്പും കലർന്നു പോകുന്നതുമായ അവസ്ഥ.

Advertisement

>>വയറുവേദനയും അസ്വസ്ഥതയും: അടിവയറ്റിൽ കഠിനമായ വേദന, മലവിസർജ്ജനത്തിന് ശേഷവും വയറ്റിൽ അനുഭവപ്പെടുന്ന ഭാരം.

>>കാരണമില്ലാത്ത ശരീരഭാരം കുറയുക: കൃത്യമായ ഭക്ഷണരീതി പിന്തുടർന്നിട്ടും പെട്ടെന്ന് ശരീരഭാരം കുറയുകയും ശരീരപുഷ്ടി നഷ്ടപ്പെടുകയും ചെയ്യുക.

>>അമിതമായ ക്ഷീണവും വിളർച്ചയും: പോഷകങ്ങൾ കൃത്യമായി ആഗിരണം ചെയ്യപ്പെടാത്തതു മൂലമുണ്ടാകുന്ന വിളർച്ചയും (Anemia) വിട്ടുമാറാത്ത തളർച്ചയും.

>>വിട്ടുമാറാത്ത നേരിയ പനി: ശരീരത്തിനുള്ളിലെ വീക്കം കാരണം ഇടയ്ക്കിടെ ഉണ്ടാകുന്ന താപനില വ്യതിയാനം.

Advertisement

>>മലദ്വാരത്തിലെ അസ്വസ്ഥതകൾ: മലദ്വാരത്തിന് ചുറ്റുമുണ്ടാകുന്ന വേദന, മുറിവുകൾ (Fissures) അല്ലെങ്കിൽ പഴുപ്പ് വരുന്നത് (Fistulas).

രോഗകാരണങ്ങളും സാധ്യതകളും

ചെറുപ്പക്കാരിലെ IBD-യുടെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണെങ്കിലും, ജനിതക-പരിസ്ഥിതി ഘടകങ്ങളുടെ സങ്കീർണ്ണമായ ഇടപെടലുകളാണ് ഇതിലേക്ക് നയിക്കുന്നത്:

>>പ്രതിരോധസംവിധാനത്തിലെ വ്യതിയാനങ്ങൾ (Autoimmune Response): ശരീരത്തിലെ പ്രതിരോധ സംവിധാനം ദഹനവ്യവസ്ഥയിലെ കോശങ്ങളെ ബാക്ടീരിയകളോ വൈറസുകളോ ആയി തെറ്റിദ്ധരിച്ച് ആക്രമിക്കുന്ന അവസ്ഥ.

Advertisement

>>മാറിയ ഭക്ഷണരീതികൾ: അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods), പാക്കറ്റ് ഭക്ഷണങ്ങൾ, നാരുകൾ (Fiber) കുറഞ്ഞതും കൊഴുപ്പ് കൂടിയതുമായ പാശ്ചാത്യ ഭക്ഷണരീതികൾ കുടലിലെ ബാക്ടീരിയകളുടെ (Gut Microbiome) സന്തുലിതാവസ്ഥ തെറ്റിക്കുന്നു.

>>മാനസിക സമ്മർദ്ദം (Chronic Stress): കരിയറും പഠനവുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരിലുണ്ടാകുന്ന കടുത്ത മാനസിക സമ്മർദ്ദം ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

>>വേദനസംഹാരികളുടെ ദുരുപയോഗം: വിട്ടുമാറാത്ത തലവേദനയ്ക്കും മറ്റു തരത്തിലുള്ള വേദനകൾക്കും ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്ഥിരമായി എൻ.എസ്.എ.ഐ.ഡി (NSAIDs) വിഭാഗത്തിൽപ്പെട്ട വേദനസംഹാരികൾ കഴിക്കുന്നത് കുടലിലെ വ്രണങ്ങൾ വർദ്ധിപ്പിക്കും.

മുൻകൂട്ടിയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം

Advertisement

ഐ.ബി.ഡി. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് കുടലിൽ കടുത്ത തടസ്സങ്ങൾ (Strictures) ഉണ്ടാകുന്നതിനും, സുഷിരങ്ങൾ വീഴുന്നതിനും (Perforation) കാരണമാകാം. ദീർഘകാലം ചികിത്സിക്കാതെ കിടക്കുന്ന അൾസറേറ്റീവ് കൊളൈറ്റിസ് പിൽക്കാലത്ത് വൻകുടലിലെ അർബുദത്തിന് (Colon Cancer) വരെ കാരണമാകാൻ സാധ്യതയുണ്ട്.

രോഗനിർണ്ണയ പരിശോധനകൾ: വിട്ടുമാറാത്ത ഉദരരോഗ ലക്ഷണങ്ങൾ കണ്ടാൽ എൻഡോസ്കോപ്പി (Endoscopy), കൊളോണോസ്കോപ്പി (Colonoscopy), ബയോപ്സി, മലപരിശോധന (Fecal Calprotectin), രക്തത്തിലെ വീക്കത്തിന്റെ അളവ് അറിയാനുള്ള സി.ആർ.പി (CRP), ഇ.എസ്.ആർ (ESR) പരിശോധനകൾ എന്നിവയിലൂടെ രോഗം കൃത്യമായി സ്ഥിരീകരിക്കാൻ സാധിക്കും.

ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:

ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് പൂർണ്ണമായി ഭേദമാക്കാൻ കഴിഞ്ഞില്ലെങ്കിലും കൃത്യമായ മരുന്നുകളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും രോഗാവസ്ഥയെ പൂർണ്ണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും.

Advertisement

>>ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക: ഒരേസമയം കൂടുതൽ ഭക്ഷണം കഴിക്കുന്നതിന് പകരം ചെറിയ അളവിൽ പലതവണകളായി കഴിക്കുക. എരിവ്, പുളി, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കാപ്പി, അമിതമായി മധുരമുള്ള പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. അതോടൊപ്പം ധാരാളം വെള്ളം കുടിക്കുക.

>>ഡയറി ജേണൽ സൂക്ഷിക്കുക: ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് വയറിന് അസ്വസ്ഥത കൂടുന്നത് എന്ന് സ്വയം നിരീക്ഷിച്ച് അവ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കുക (Trigger foods).

>>സമ്മർദ്ദം കുറയ്ക്കുക: കുടലും തലച്ചോറും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ (Gut-Brain Axis) യോഗ, ധ്യാനം, കൃത്യമായ ഉറക്കം എന്നിവയിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നത്തിനും രോഗം വഷളാകാതിരിക്കാനും സഹായിക്കും.

>>സ്വയംചികിത്സ അരുത്: വയറുവേദനയ്ക്കും വയറിളക്കത്തിനും സ്വയം മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി കഴിക്കുന്നത് രോഗം കൂടുതൽ സങ്കീർണ്ണമാക്കും. അതിനാൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ കൃത്യമായ ചികിത്സ തേടുക.

Advertisement
Continue Reading

News

ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ആദ്യ മന്ത്രിസഭയ്ക്ക് പിന്നാലെ വി ഡിയുടെ ജനപ്രിയ പ്രഖ്യാപനങ്ങള്‍

വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്ത്.

Published

on

By

വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി രംഗത്ത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിരാ ഗ്യാരണ്ടി’ പ്രകാരം ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ട്ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആശാ പ്രവര്‍ത്തകരുടെ ഹോണറേറിയം 12,000 രൂപയായി ഉയര്‍ത്തിയതായും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ വീണ്ടും വര്‍ധന പരിഗണിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അങ്കണവാടി ജീവനക്കാര്‍ക്കും പാചക തൊഴിലാളികള്‍ക്കും പ്രീ-പ്രൈമറി ആയമാര്‍ക്കും 1,000 രൂപ വീതം വര്‍ധനയും പ്രഖ്യാപിച്ചു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തതായും അറിയിച്ചു. സ്പീക്കര്‍ തിരഞ്ഞെടുപ്പ് മെയ് 22നും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ മെയ് 21നും നടക്കും.

നവകേരള സദസിനിടെ ആലപ്പുഴയില്‍ പ്രതിഷേധിച്ച യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയുടെ നിര്‍ദേശം പരിഗണിച്ചാണ് എസ്ഐടി രൂപീകരിക്കുന്നതെന്നും ഇത് രാഷ്ട്രീയ പ്രതികാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ധവളപത്രം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ടി അസിഫലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായും അഡ്വ. ജെയ്ജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായും നിയമിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

Advertisement
Continue Reading

kerala

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; വാക്കുപാലിച്ച് യുഡിഎഫ്

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും.

Published

on

By

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് പറഞ്ഞ വാക്ക് പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍. ആശാ വര്‍ക്കമാരുടെ വേതനവര്‍ധന, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയത്.

ജൂണ്‍ 15 മുതല്‍ കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കും. വയോജനങ്ങള്‍ക്ക് പ്രത്യേക വകുപ്പ് ഇതിനുമുന്‍പ് ഇത് വിജയകരമായി നടപ്പിലാക്കിയത് ജപ്പാനിലാണ്.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും. ആദ്യഘട്ടത്തില്‍ 3000 രൂപ വര്‍ധിപ്പിക്കും.

കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായാണ് വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. വി.ഡി. സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

വി.ഡി. സതീശന് പിന്നാലെ മന്ത്രിസഭയിലെ സീനിയര്‍മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പിന്നാലെ സണ്ണി ജോസഫ്, കെ. മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, അനില്‍ കുമാര്‍, എന്‍. ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Advertisement

 

Continue Reading

Trending