സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 130 രൂപയുടെ കുറവാണുണ്ടായി ഒരു ഗ്രാമിന് 13,100 രൂപയായും പവന്‍ വില 1040 രൂപ കുറഞ്ഞ് പവന് 1,04,800 രൂപയായുമാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 105 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,770 രൂപയായും പവന്‍േറത് 86,160 രൂപയായും ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വില കുറഞ്ഞത്.
ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും പ്രതിസന്ധി ശക്തമാവുമെന്ന ആശങ്കയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒരു ശതമാനം നഷ്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. സ്പോട്ട് ഗോള്‍ഡ്് നിരക്ക് 1.5 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 4,059.11 ഡോളറിലെത്തി. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.1 ശതമാനം ഇടിഞ്ഞ് 4,067.10 ഡോളറിലെത്തി.