News
നോമ്പും വേനല്‍ ചൂടും; പഴവില കുതിക്കുന്നു, സാധാരണക്കാര്‍ ആശങ്കയില്‍
ഇഫ്താര്‍ വിരുന്നുകള്‍ക്കും ആരോഗ്യകരമായ ഭക്ഷണത്തിനുമായി പഴവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചതും ചൂട് കാരണം ലഭ്യത കുറയുന്നതുമാണ് വില ഉയരാന്‍ പ്രധാന കാരണം.
തൃശൂര്‍: റംസാന് നോമ്പ് ആരംഭിക്കുന്നതോടെയും വേനല്‍ ചൂട് കനക്കുന്നതോടെയും ജില്ലയില്‍ പഴവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുന്നു. ഇഫ്താര്‍ വിരുന്നുകള്‍ക്കും ആരോഗ്യകരമായ ഭക്ഷണത്തിനുമായി പഴവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചതും ചൂട് കാരണം ലഭ്യത കുറയുന്നതുമാണ് വില ഉയരാന്‍ പ്രധാന കാരണം.
വിപണിയില്‍ ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ആപ്പിളിനാണ്. ഇന്ത്യന്‍ ആപ്പിളുകളുടെ ലഭ്യത കുറഞ്ഞതോടെ ന്യൂസിലാന്‍ഡ്, ഇറ്റലി, യു.എസ്., തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ആപ്പിളുകളാണ് ലഭിക്കുന്നത്. കിലോയ്ക്ക് 200 മുതല്‍ 280 രൂപ വരെയാണ് വില. മുമ്പ് 80 രൂപയ്ക്ക് ലഭിച്ചിരുന്ന ഇന്ത്യന്‍ ആപ്പിളുകളുടെ സ്ഥാനത്താണ് ഇപ്പോള്‍ ഉയര്‍ന്ന വിലയിലുള്ള വിദേശ ഇനങ്ങള്‍. വില വര്‍ധനയെ തുടര്‍ന്ന് ചില ചെറുകിട വ്യാപാരികള്‍ ആപ്പിള്‍ വില്‍പ്പന തന്നെ നിര്‍ത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയിലെ വിവാഹ സീസണും റംസാന് വിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് വൈകിപ്പിക്കുന്ന പ്രവണതയും മൂലം പൈനാപ്പിളിന്റെ വില 50 രൂപയില്‍ നിന്ന് 80 രൂപയായി ഉയര്‍ന്നു. അനാര്‍ 230 രൂപയും പേരക്ക 120 രൂപവരെയുമാണ് നിലവിലെ വില.
വേനല്‍ ശക്തമായതോടെ തണ്ണിമത്തന് ആവശ്യകത കൂടിയിട്ടുണ്ട്. കര്‍ണാടകയും മഹാരാഷ്ട്രയും നിന്നാണ് പ്രധാനമായും വരവ്. ഇപ്പോള്‍ വില നിയന്ത്രണത്തിലുണ്ടെങ്കിലും വരും ദിവസങ്ങളില്‍ വര്‍ധന സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വെള്ള മുന്തിരി കിലോയ്ക്ക് 140 രൂപ, കറുത്ത മുന്തിരി 160 രൂപ, കിനൂ ഓറഞ്ച് 100 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴത്തിന് നിലവില്‍ വിലയില്‍ മാറ്റമില്ലെന്നത് ആശ്വാസകരമാണ്.
അതേസമയം കടുത്ത ചൂട് കാരണം പഴങ്ങള്‍ വേഗത്തില്‍ നശിക്കുന്നതോടെ വ്യാപാരികള്‍ക്കും സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നുണ്ട്. നോമ്പ് മാസത്തില്‍ ആവശ്യകത കൂടി നില്ക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റിന് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്.
kerala
അയ്യപ്പന്റെ പേരിലും വന്‍ കൊള്ള; അയ്യപ്പ സംഗമം മറ്റൊരു തട്ടിപ്പെന്ന് വി.ഡി. സതീശന്
പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും വ്യാജമായി കണക്കുകള്‍ ഉണ്ടാക്കി പണം തട്ടിയതായും സതീശന് പറഞ്ഞു.
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളും കൊള്ളയുമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. അയ്യപ്പന്റെ പേരില്‍ നടന്ന മറ്റൊരു തട്ടിപ്പാണിതെന്നും വിശദമായ അന്വേഷണം വേണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. ഹൈക്കോടതി കണക്ക് ആവശ്യപ്പെട്ട കേസില്‍ പോലും വന്‍ അഴിമതി നടന്നെന്നും പന്തല്‍ നിര്‍മ്മാണം മുതല്‍ ഭക്ഷണ വിതരണം വരെ സകല കാര്യങ്ങളിലും കൃത്രിമം കാട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിപാടിയില്‍ പങ്കെടുക്കാത്തവരുടെ പേരില്‍ പോലും വ്യാജമായി കണക്കുകള്‍ ഉണ്ടാക്കി പണം തട്ടിയതായും സതീശന് പറഞ്ഞു.
4,000 പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഏകദേശം 600 പേര് മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും വി ഡി സതീശന് പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെ, അയ്യപ്പ സംഗമത്തിലും ഇത്തരത്തില്‍ കൊള്ള നടന്നത് ഗൗരവകരമാണ്.
സ്പോണ്‍സര്‍ഷിപ്പിലൂടെ നടത്തുമെന്ന് പറഞ്ഞ പരിപാടിക്ക് ദേവസ്വം ബോര്‍ഡിന്റെ തുക വകമാറ്റുകയും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി. കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ ഇത്രയും വലിയ കൊള്ള നടക്കാമെങ്കില്‍ ശബരിമലയിലെ മറ്റ് കാര്യങ്ങളില്‍ എന്തെല്ലാം നടന്നിട്ടുണ്ടാകുമെന്ന് വി ഡി സതീശന് ചോദിച്ചു. കുറ്റക്കാര്‍ക്കെതിരെ ഹൈക്കോടതി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
News
മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസില്‍ പിടിയില്‍
പൊലീസ് സേനയില്‍ നിന്ന് സ്വയം വിരമിച്ച ഫിലിപ്പ് മമ്പാട് ഇപ്പോള്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും മോട്ടിവേഷന്‍ പരിപാടികളിലും സജീവമാണ്.
മലപ്പുറം: മുന്‍ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്.
കോഴിക്കോട് സ്വദേശിനിയായ 16കാരിയെ കാസര്‍കോട് ജില്ലയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. 2025 സെപ്റ്റംബറിലാണ് സംഭവമെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
കേസ് കോഴിക്കോട് ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സേനയില്‍ നിന്ന് സ്വയം വിരമിച്ച ഫിലിപ്പ് മമ്പാട് ഇപ്പോള്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും മോട്ടിവേഷന്‍ പരിപാടികളിലും സജീവമാണ്.
സാമൂഹിക മാധ്യമങ്ങളില്‍ മോട്ടിവേഷണല്‍ വീഡിയോകള്‍ പങ്കുവെച്ച് ശ്രദ്ധ നേടിയിരുന്ന ഇയാള്‍ക്കെതിരെ ഗുരുതര കുറ്റം ചുമത്തപ്പെട്ടിരിക്കുകയാണ്. പ്രതി നിലവില്‍ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
india
‘മുഹമ്മദ് ദീപക്, ഈ പോരാട്ടത്തില്‍ നിങ്ങള്‍ തനിച്ചല്ല’: ജിമ്മില്‍ അംഗത്വമെടുത്ത് സുപ്രീംകോടതി അഭിഭാഷകരും
ദീപക് കുമാറിനെതിരെ ഉയരുന്ന നിയമപരമായ വെല്ലുവിളികളിലും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
ഡെറാഡൂണ്‍: ഉത്തര്‍പ്രദേശിലെ കോട്ദ്വാറില്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ക്കെതിരെ പ്രതികരിച്ച ദീപക് കുമാറിന് പിന്തുണയുമായി സുപ്രീംകോടതി അഭിഭാഷകരും. സുപ്രീംകോടതിയിലെ മുതിര്‍ന്ന ഇരുപതോളം അഭിഭാഷകര്‍ ദീപകിന്റെ ജിമ്മില്‍ അംഗത്വമെടുത്തു. ജനുവരി 26-ന് കോട്ദ്വാറിലെ ബജ്റംഗ്ദള്‍ ആക്രമണത്തില്‍ നിന്ന് വയോധികനായ മുസ്ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ ദീപക് കുമാറിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
സംഭവത്തിനു പിന്നാലെ തനിക്കെതിരെ നിയമപരമായ വെല്ലുവിളികള്‍ ഉയരുന്നുണ്ടെന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ദീപക് വെളിപ്പെടുത്തിയിരുന്നു. തന്റെ ജിമ്മില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്നും ആളുകള്‍ക്ക് ജിമ്മിലേക്ക് വരാന്‍ ഭയമാണെന്നും ദീപക് കുമാര്‍ പറഞ്ഞു.
‘ആളുകള്‍ക്ക് ഭയമാണ്, എനിക്കത് മനസിലാകും. എന്നാലും, എന്റെ ജിം ഈ കെട്ടിടത്തിന്റെ മുഴുവന്‍ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം 40,000 രൂപ വാടക അടക്കണം. ഞങ്ങളുടെ കുടുംബത്തിന് ഈയൊരു വരുമാനം മാത്രമേയുള്ളൂ. അടുത്തിടെയാണ് വീട് പണിതത്. 16,000 രൂപയുടെ പ്രതിമാസ വായ്പ ഇപ്പോഴും അടച്ചുകൊണ്ടിരിക്കുകയാണ്.’ – ദീപക് കുമാര്‍ പറഞ്ഞു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികരിക്കുന്ന ദീപകിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ദീപകിനെതിരെ ഹിന്ദുത്വ ശക്തികള്‍ പ്രതിഷേധ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ദീപകിന് സാമ്പത്തികമായും നിയമപരമായും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇരുപതോളം അഭിഭാഷകര്‍ ദീപകിന്റെ ജിമ്മില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു. ദീപക് കുമാറിനെതിരെ ഉയരുന്ന നിയമപരമായ വെല്ലുവിളികളിലും തങ്ങള്‍ പിന്തുണ നല്‍കുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.
-
kerala1 day agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala24 hours agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
More22 hours agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india1 day ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india24 hours agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
india1 day agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News1 day agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
-
kerala23 hours agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
