News

മഹാരാഷ്ട്ര കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്; വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം

By webdesk18

January 16, 2026

മുംബൈ: മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടികള്‍ മേധാവിത്വമുള്ള സ്ഥലങ്ങളില്‍ വോട്ടര്‍മാരെ മടക്കി അയച്ചതായും പലയിടത്തും വ്യാജ വോട്ടര്‍മാരെ തള്ളിക്കയറ്റിയതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ (ബി.എം.സി) തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ശിവസേന ഉദ്ധവ് വിഭാഗവും കോണ്‍ഗ്രസും ചൂണ്ടിക്കാട്ടി.

കൈകളില്‍ പുരട്ടിയ മഷി അസിട്ടോണ്‍ എന്ന രാസവസ്തു ഉപയോഗിച്ച് ഏളുപ്പത്തില്‍ മായ്ക്കാന്‍ സാധിക്കുന്നുണ്ടെന്നും ബി.ജെ.പിയുടെയും ശിവസേനയുടെയും (ഷിന്‍ഡെ) വ്യാജ വോട്ടര്‍മാരെ സഹായിക്കാനാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിലാണ് കൃത്രിമം സംബന്ധിച്ച വാര്‍ത്തകള്‍ 3 ആദ്യം പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്. നെയില്‍പോളിഷ് പോലുള്ള വസ്തുക്കള്‍ മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഉപയോഗിച്ചാണ് വോട്ടിങിനിടെ രേഖപ്പെടുത്തിയ മഷിയും മായ്ക്കുന്നതെന്നാണ് ആരോപണം. എന്നാല്‍, ബി.എം.സി അധികൃതര്‍ ആരോപണം നിഷേധിച്ചു. മഷി വോട്ടിങിനിടെ മായ്ച്ചുവെന്ന് പറയുന്നത് തെറ്റായ ആരോപണമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അന്വേഷണം നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

കോണ്‍ഗ്രസ് ലോക്‌സഭ എം.പി വര്‍ഷ ഗെയ്ക്വാദ് ഇത്തരത്തില്‍ രാസവസ്തു ഉപയോഗിച്ച് കൈയിലെ മഷി മായ്ക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എക്സിലൂടെയാണ് അവര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. ബി.എം.സി തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ വലിയ കൃത്രിമമാണ് നടന്നത്. വോട്ടര്‍പട്ടികയില്‍ നിന്ന് ആളുകളെ വ്യാപകമായി ഒഴിവാക്കി. വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ് തകര്‍ന്നതിനാല്‍ ആളുകള്‍ക്ക് അത് പരിശോധിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ ഏറ്റവും ഒടുവിലായി മായുന്ന മഷിയാണ് കമ്മീഷന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു.

അതേസമയം, വോട്ടെടുപ്പിന് ശേഷം കൈയിലെ മഷി മായ്ക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. ആരെങ്കിലും മഷി മായ്ച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മുംബൈയില്‍ മഹായുതിയെന്ന് എക്‌സിറ്റ് പോള്‍