Connect with us

Culture

‘നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ?’; മോദിയോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വിവാദമാകുന്നു

Published

on

ന്യൂഡല്‍ഹി: റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വിവാദമാകുന്നു. നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (എന്‍ബിസി) ചാനല്‍ റിപ്പോര്‍ട്ടര്‍ മെക്‌യിന്‍ കെല്ലിയാണ് മോദിയോട് ചോദ്യമുന്നയിച്ചത്. എന്‍ബിസി ചാനലിനു വേണ്ടി റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുടിനെ അഭിമുഖം ചെയ്യാനെത്തിയതായിരുന്നു കെല്ലി. കോണ്‍സ്റ്റന്റിന്‍ കൊട്ടാരത്തില്‍ മോദിയോടൊപ്പം പുടിന്‍ വരുന്നില്‍ പങ്കെടുക്കവെയാണ് കെല്ലി അഭിമുഖത്തിനെത്തിയത്. സൗഹൃദ സംഭാഷണത്തിനിടെ നിങ്ങള്‍ കുടപിടിച്ചു നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ കണ്ടെന്ന് മോദി പറഞ്ഞു. നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള കെല്ലിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകയും മോദിയുമായുള്ള സംഭാഷണം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും മറ്റും കെല്ലിക്കു നേരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ട്വിറ്ററില്‍ 30 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള മോദിയെക്കുറിച്ച് യാതൊന്നും അന്വേഷിക്കാതെയാണ് കെല്ലി അദ്ദേഹത്തോടൊപ്പമുള്ള പുടിനെ അഭിമുഖം ചെയ്യാന്‍ പോയതെന്നാണ് പ്രധാന വിമര്‍ശനം. കെല്ലിയോട് ഹോംവര്‍ക്ക് ചെയ്യാനാവശ്യപ്പെടുന്നതാണ് മറ്റു ട്വീറ്റുകള്‍. കെല്ലിയുടെ രാജ്യത്തെ ജനസംഖ്യയെയും മോദിയുടെ ഫോളോവേഴ്‌സിനെയും താരതമ്യപ്പെടുത്തിയും ചിലര്‍ പോസ്റ്റുകളിട്ടു.

Film

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം

Published

on

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്നാണ് വിവരം

Published

on

‘ഒരു യമണ്ടൻ പ്രേമകഥ’, ‘പഞ്ചവർണത്തത്ത’, ‘സൗദി വെള്ളക്ക’, ‘പുഴയമ്മ’, ‘ഉയരേ’, ‘ഒരു കുട്ടനാടൻ ബ്ലോ​ഗ്’, ‘നിത്യഹരിത നായകൻ’ തുടങ്ങിയ ചിത്രങ്ങളിൽ ലക്ഷ്മിക വേഷമിട്ടു.

Continue Reading

Film

നടൻ ജൂനിയർ മെഹമൂദ് അന്തരിച്ചു

അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

Published

on

പ്രമുഖ ബോളിവുഡ് താരം ജൂനിയർ മെഹമൂദ് (67) അന്തരിച്ചു. മുംബൈയിലെ വസതിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.

രണ്ടാഴ്ച്ച മുൻപ് ഇദ്ദേഹത്തിന് അർബുദരോഗം സ്ഥിരീകരിച്ചിരുന്നു. തു‌ടർന്ന് ഇന്നലെ രാത്രിയോടെ ആരോഗ്യനില മോശമാകുകയായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായ ജൂനിയർ മെഹമൂദ് എന്ന നയീം സയീദ് ഏഴ് ഭാഷകളിലായി 250 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending