കോഴിക്കോട് : കൊല്ലം ജില്ലാ എം എസ് എഫ് ഹരിത കമ്മിറ്റി രൂപീകരണവുമായി ബന്ധപെട്ടു എം എസ് എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയിലും കൊല്ലം ജില്ലാ എം എസ് എഫ് കമ്മിറ്റിയിലും വിഭാഗീയതയാണെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണന്നെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന.സെക്രട്ടറി എം പി നവാസ് എന്നിവര്‍ അറിയിച്ചു.
സംഘടനയില്‍ ആന്തരികമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ സ്വീകരിച്ച നടപടികള്‍ ഹരിതയില്‍ വിഭാഗീയതയാണെന്ന തരത്തിലുള്ള ചില മാധ്യമ വാര്‍ത്തകള്‍ നിക്ഷിപ്ത താല്പര്യക്കാരുടെ കുപ്രചരണങ്ങള്‍ മാത്രമാണ്. വിദ്യാര്ഥിനികള്‍ക്കിടയില്‍ ഹരിത നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ലഭിക്കുന്ന അംഗീകാരങ്ങളില്‍ വിറളി പൂണ്ടവരാണ് ഇത്തരം വാര്‍ത്തകള്‍ക്കു പിന്നിലുള്ളത് എം.സ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു.
മെയ് 12 നു ആലപ്പുഴയില്‍ നടക്കുന്ന എം.എസ്.എഫ് ദക്ഷിണ കേരള റാലിമായി ബന്ധപ്പെട്ടു വളരെ സജീവമായ പ്രവര്‍ത്തനങ്ങളാണ് കൊല്ലം ജില്ലയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കൊല്ലം ജില്ലയിലെ
എം.എസ്.എഫ്് പ്രവര്‍ത്തനങ്ങളെ അസഹിഷ്ണുതയോടെ നോക്കി കാണുന്ന ചില ത്രീവ ആശയക്കാരുടെ പ്രചാരണമാണ് കൊല്ലം ജില്ലയില്‍ എം എസ് എഫ് രാജിവെച്ചു എന്ന വാര്‍ത്തകള്‍ക്കു പിന്നിലുള്ളതെന്നും നിലവില്‍ ഒരു നിയോജക മണ്ഡലം കമ്മിറ്റിയും രാജിവെച്ചിട്ടില്ല എന്നും എം എസ് എഫ് നേതാക്കള്‍ അറിയിച്ചു.
Be the first to write a comment.