kerala
സ്വപ്നയ്ക്ക് നാളെ ആഞ്ജിയോഗ്രാം നടത്തും ; റമീസിന് എന്‍ഡോസ്കോപ്പിയും പരിശോധന
സ്വപ്നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമുണ്ട്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്.
തൃശൂര്‍: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്നയ്ക്ക് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്താന്‍ തീരുമാനിച്ചു. ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സമുണ്ടോ എന്നറിയാനാണ് പരിശോധന. കേസിലെ മറ്റൊരു പ്രതിയായ കെടി റമീസിന് എന്‍ഡോസ്കോപ്പിയും നടത്താനാണ് തീരുമാനം. റമീസിന് വയറുവേദനയാണ്. ഇരുവരേയും കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
സ്വപ്നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമുണ്ട്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്.
മുഴുവന്‍ ജീവനക്കാരുടെയും പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും. ഇന്നലെയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സ്വപ്ന ആരെയോ ഫോണ്‍ വിളിച്ചതായി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും വിയ്യൂര്‍ ജയിലിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.
കേസിലെ മറ്റൊരു മുഖ്യപ്രതി റമീസിനും ഇന്നലെ വയറുവേദന അനുഭവപ്പെട്ടിരുന്നു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
kerala
സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം പോയി; പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്
പത്തു വര്‍ഷത്തിനുശേഷം അവിണിശ്ശേരിയില്‍
യു.ഡി.എഫ്
അധികാരത്തില്‍
തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. പത്തു വര്‍ഷത്തിനുശേഷം
യു.ഡി.എഫിന് അധികാരത്തില്‍. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
kerala
‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ് എന്നദ്ദേഹം പറഞ്ഞു. വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ മുതലാളിമാര്‍ക്ക് വേണ്ടിയാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി.
കേന്ദ്ര നയങ്ങളെ ശക്തമായി എതിര്‍ക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിര്‍ദേശം നല്കി. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തില്‍ കേരളത്തിലെ നേതാക്കളെ ഖര്‍ഗെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലുണ്ടായത് മികച്ച വിജയമാണെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനില്‍ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുന്‍പായി കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ആദരം അര്‍പ്പിച്ചു. പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും. കേരളത്തില്‍ നിന്നുള്ള കൊടിക്കുന്നില്‍ സുരേഷ് എംപി, കെ സുധാകരന് എംപി, ശശിതരൂര്‍ എംപി എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
kerala
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും
പൊന്നാനി നഗരസഭ
ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം)
വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം)
വളാഞ്ചേരി നഗരസഭ
ചെയര്‍പേഴ്സണ്‍ – ഹസീന വട്ടോളി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന് (ഐ.എന്‍.സി)
മഞ്ചേരി നഗരസഭ
ചെയര്‍പേഴ്സണ്‍ – വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-അഡ്വ. ബീന ജോസഫ് (ഐ.എന്‍.സി)
നിലമ്പൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍ – പത്മിനി ഗോപിനാഥ് (ഐ.എന്‍.സി)
വൈസ് ചെയര്‍പേഴ്സണ്‍-ഷൗക്കത്തലി കൂമഞ്ചേരി (ഐ.യു.എം.എല്‍)
കൊണ്ടോട്ടി നഗരസഭ
ചെയര്‍പേഴ്സണ്‍ – യു.കെ. മമ്മതിശ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- ആയിശ ബിന്ദു (ഐ.എന്‍.സി)
പരപ്പനങ്ങാടി നഗരസഭ
ചെയര്‍പേഴ്സണ്‍- സുബൈദ ടീച്ചര്‍ (ഐ.യു.എം.എല്‍ )
വൈസ് ചെയര്‍പേഴ്സണ്‍- ഷമീം കിഴക്കിനിയകത്ത് (ഐ.യു.എം.എല്‍)
തിരൂരങ്ങാടി നഗരസഭ
ചെയര്‍പേഴ്സണ്‍- സി.പി. ഹബീബ ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം. അബ്ദുറഹ്മാന് കുട്ടി (ഐ.യു.എം.എല്‍)
പെരിന്തല്‍മണ്ണ നഗരസഭ
ചെയര്‍പേഴ്സണ്‍- പച്ചീരി സുരയ്യ ഫാറൂഖ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.ബി. ഫസല്‍ മുഹമ്മദ് (ഐ.എന്‍.സി)
മലപ്പുറം നഗരസഭ
ചെയര്‍പേഴ്സണ്‍- അഡ്വ. വി. റിനിഷ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-ജിതേഷ് ജി. അനില്‍ (ഐ.എന്‍.സി)
കോട്ടക്കല്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- കെ.കെ നാസര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-പാറോളി റംല ടീച്ചര്‍ (ഐ.യു.എം.എല്‍)
താനൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- നസ്ല ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.പി. അഷറഫ് (ഐ.യു.എം.എല്‍)
തിരൂര്‍ നഗരസഭ
ചെയര്‍പേഴ്സണ്‍- കീഴേടത്ത് ഇബ്രാഹിം ഹാജി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-സിന്ധു മംഗലശ്ശേരി (ഐ.എന്‍.സി.)
-
kerala19 hours ago‘സുരേഷ് ഗോപിയുടേത് ഔചിത്യമില്ലാത്ത സംഭാഷണം’; കെ കെ രാഗേഷ്
-
GULF17 hours agoമക്കയിൽ തീർത്ഥാടകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ശരീരം മറയാക്കി സുരക്ഷാ ഉദ്യോഗസ്ഥൻ; അഭിനന്ദനവുമായി ലോകം
-
Film17 hours agoഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന ചിത്രങ്ങൾ
-
india15 hours ago‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
-
News23 hours agoഅസറുദ്ദീന്-അപരാജിത് അര്‍ധസെഞ്ചുറികള്‍; വിജയ് ഹസാരെയില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് 281
-
kerala18 hours agoകൂത്തുപറമ്പിൽ ഒരു വീട്ടിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ
-
Health19 hours agoപക്ഷിപ്പനി: കള്ളിങ് പുരോഗമിക്കുന്നു;ഇതുവരെ കള്ളിങ്ങിന് വിധേയമാക്കിയത് 3795 പക്ഷികളെ
-
kerala18 hours agoസോണിയാ ഗാന്ധിയുടെ പേര് സ്വർണക്കൊള്ള കേസിലേക്ക് വലിച്ചിടുന്നത് അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്ന പോലെ; മുഖ്യമന്ത്രിക്കെതിരെ കെ.സി. വേണുഗോപാൽ
