Connect with us

kerala

അമ്മയ്ക്കും സഹോദരിക്കും ഉറക്ക ഗുളിക നല്‍കി 15കാരിയെ പീഡിപ്പിച്ചു; 60കാരന് അഞ്ച് ജീവപര്യന്തം

2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

Published

on

15 കാരിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച കേസില്‍ 60കാരന് അഞ്ച് ജീവപര്യന്തം ശിക്ഷ. പുതുശേരി സ്വദേശി അജിതക്കെതിരെയുള്ള പോക്‌സോ കേസിലാണ് ശിക്ഷ. കുന്ദംകുളം പോക്‌സോ കോടതിയാണ് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്.

2017ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വീടിന്റെ സമീപത്തുള്ള ശുചിമുറിയില്‍ വച്ച് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഉറക്കഗുളിക നല്‍കി മയക്കിയതിന് ശേഷമായിരുന്നു ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്. കുറ്റകൃത്യം പ്രതി വീണ്ടും ആവര്‍ത്തിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

kerala

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദ്ദിച്ച സംഭവം; കേരള പൊലീസിനെ ക്രിമിനലുകളാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് -കെ.സി. വേണുഗോപാല്‍

പൊലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത് എന്നദ്ദേഹം പറഞ്ഞു.

Published

on

ആലപ്പുഴ: നിസ്സാര കാര്യത്തിന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പൊലീസ് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയായ ഭാര്യയെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേരള പൊലീസിനെ ക്രിമിനലുകളാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കെന്ന്  കെ.സി. വേണുഗോപാല്‍  കുറ്റപ്പെടുത്തി. പൊലീസിന്റെ വൈകൃതമായ മുഖമാണ് എറാണകുളത്തെ സംഭവത്തിലൂടെ വീണ്ടും പുറത്തുവന്നത് എന്നദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്ക് നിര്‍ഭയമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണ്. ഗര്‍ഭിണിയായ സ്ത്രീയെയാണ് എറണാകുളത്ത് സി.ഐ മര്‍ദിച്ചത്. സ്ത്രീകളോടുള്ള പൊലീസിന്റെ സമീപനത്തിന്റെ ചിത്രമാണ് എറണാകുളത്തെ മര്‍ദനദൃശ്യങ്ങള്‍. കേരള പൊലീസ് ഇങ്ങനെയായിരുന്നില്ല. ഇത്തരമൊരു അവസ്ഥയിലെത്തിച്ചത് സര്‍ക്കാരിന്റെ ഭരണ നയങ്ങളാണ്. ക്രിമിനലുകളെ സംരക്ഷിക്കാന്‍ സി.പി.എം ഉപയോഗിച്ച് ഇപ്പോള്‍ പൊലീസ് സേന ക്രിമിനലുകളുടെ താവളമായി മാറി. ലജ്ജാകരമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു.

കസ്റ്റഡിയിലെടുക്കുന്നവരെ ഭീകരമായി മര്‍ദിക്കുന്നത് ജനം അറിയുന്നില്ല. വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിലൂടെ മാത്രമെ അത് പുറത്തുവരുന്നുള്ളൂ. തൃശൂരില്‍ നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുജിത്തിന് നേരിട്ടതും അതുപോലെയൊരു പീഡനമാണ്. നിയമപരിപാലനത്തിന് പേരുകേട്ട കേരള പൊലീസിനെ മര്‍ദനോപകരണമാക്കി മാറ്റി. ലോക്കപ്പ് മര്‍ദനങ്ങളുടെ പരമ്പരകളാണ് സമീപകാലത്ത് പുറത്തുവന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Continue Reading

kerala

ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Published

on

എരുമപ്പെട്ടി: ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.വി.ടി. ബസിലെ കണ്ടക്ടര്‍ തിച്ചൂര്‍ സ്വദേശി അനൂപ് (40) ആണ് അറസ്റ്റിലായത്. കേസിനാസ്പദമായ സംഭവം കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്നു.

വടക്കാഞ്ചേരിയിലേക്ക് യാത്ര ചെയ്ത യുവതിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ജീവനക്കാരുടെ സംഘടന മിന്നല്‍ പണിമുടക്ക് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇതോടെ പ്രതി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

മഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

മലപ്പുറം മഞ്ചേരി നറുകരയില്‍ ആളൊഴിഞ്ഞ കവുങ്ങിന്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Published

on

മലപ്പുറം: മലപ്പുറം മഞ്ചേരി നറുകരയില്‍ ആളൊഴിഞ്ഞ കവുങ്ങിന്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending