Connect with us

Cricket

സെഞ്ചുറിയുമായി രോഹിത്; ഇന്ത്യ ഭേദപ്പെട്ട നിലയിലേക്ക്

ടീ ബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 എന്ന നിലയിലാണ്

Published

on

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി. രോഹിത്തിന്റെ ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറിയാണ് ഇത്. ടെസ്റ്റില്‍ ഓപ്പണറുടെ റോളിലേക്ക് എത്തിയതിന് ശേഷമുള്ള മൂന്നാമത്തെ സെഞ്ചുറിയും.

130 പന്തില്‍ നിന്നാണ് രോഹിത് മൂന്നക്കം കടന്നത്. 14 ഫോറും രണ്ട് സിക്‌സും ഹിറ്റ്മാന്റെ ബാറ്റില്‍ നിന്ന് വന്നു. 2019 ഒക്ടോബറിലാണ് ഇതിന് മുന്‍പ് അവസാനമായി രോഹിത് സെഞ്ചുറി കണ്ടെത്തിയത്. ഇംഗ്ലണ്ടിന് എതിരായ രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയുമാണ് ചെപ്പോക്കില്‍ പിറന്നത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ടാമത്തെ ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിരുന്നു. പൂജാരയ്‌ക്കൊപ്പം നിന്ന് രോഹിത് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്‍പോട്ട് കൊണ്ടുപോയി. 85 റണ്‍സ് ആണ് പൂജാരയും രോഹിത്തും ചേര്‍ന്ന് കണ്ടെത്തിയത്. എന്നാലതില്‍ 64 റണ്‍സും വന്നത് രോഹിത്തില്‍ നിന്നാണ്. കോഹലി വന്നപാടെ മടങ്ങിയിട്ടും രോഹിത് കുലുങ്ങിയില്ല. ടീ ബ്രേക്കിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 എന്ന നിലയിലാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍

Published

on

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട മോഹങ്ങളെ ക്വാളിഫയറിനപ്പുറത്തേക്ക് കൊണ്ടുപോകാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സമ്മതിച്ചില്ല. 176 റണ്‍സെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ സഞ്ജുവും കൂട്ടരും 36 റണ്‍സകലെ കാലിടറി. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു.

അര്‍ധ സെഞ്ച്വറി കുറിച്ച ഹെന്‍ഡ്രിച്ച് ക്ലാസനാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ അഭിഷേക് ശര്‍മ സണ്‍റൈസേഴ്‌സിനെ സ്ഥിരം ശൈലിയില്‍ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. എന്നാല്‍ ആ ഓവറിലെ അവസാന പന്തില്‍ അഭിഷേകിന്റെ വിക്കറ്റ് നഷ്ടമായി. വണ്‍ ഡൗണായി ക്രീസീലെത്തിയ രാഹുല്‍ ത്രിപാഠി തുടക്കത്തില്‍ തന്നെ കത്തിക്കയറി. അശ്വിന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ടും ഫോറും ഒരു സിക്‌സും സഹിതം ത്രിപാഠി 16 റണ്‍സടിച്ചെടുത്തു.

ടോം കോഹ്ലര്‍കാഡ്‌മോര്‍ (10), സഞ്ജു സാംസണ്‍ (10), റിയാന്‍ പരാഗ് (6) രവിചന്ദ്ര അശ്വിന്‍(0), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റോവ്മന്‍ പവല്‍ (6) എന്നിവരാണ് പുറത്തായത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും.

Continue Reading

Cricket

ഐ.പി.എല്‍; ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഹൈദരാബാദും രാജസ്ഥാനും

ഹൈദരാബാദ് അവരുടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.

Published

on

ഐ.പി.എല്ലിന്റെ ക്വാളിഫയര്‍ രണ്ടില്‍ ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍ വിജയം ആര്‍ക്കെന്നത് പ്രവചനാതീതം തന്നെ. ഹൈദരബാദിന്റെ കരുത്തുറ്റ ബാറ്റിങ് നിരയും രാജസ്ഥാന്റെ യൂസ് വേന്ദ്ര ചാഹല്‍, രവിചന്ദ്ര അശ്വിന്‍ എന്നീ സ്പിന്നര്‍മാരടങ്ങുന്ന ബൗളിങ് പടക്ക് മുമ്പില്‍ പതറാതെ പിടിച്ചു നില്‍ക്കാനായാല്‍ ഫൈനല്‍ മത്സരത്തിനുള്ള ബര്‍ത്ത് ഹൈദരബാദിന് ഉറപ്പിക്കാം.

ഇരുടീമുകള്‍ക്കും മോശമില്ലാത്ത ബാറ്റിങ് നിരയുണ്ട്. ഹൈദരാബാദില്‍ മികച്ച ഫോമിലുള്ള ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ എന്നിവരായിരിക്കും നോട്ടപ്പുള്ളികള്‍. റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരെ ആത്മവിശ്വാസത്തോടെ പോരാടിയ റിയാന്‍ പരാഗ്, യശസ്വി ജയ്സ്വാള്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, സജ്ഞു സാംസണ്‍ എന്നിവരെയായിരിക്കും രാജസ്ഥാന്‍ റോയല്‍സില്‍ പേടിക്കേണ്ടി വരിക.

ഹൈദരാബാദ് അവരുടെ ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആകട്ടെ എലിമിനേറ്റര്‍ റൗണ്ടില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നാലു വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തില്‍ ഹൈദരാബാദിന്റെ ബാറ്റിങ് നിര ശരിക്കും തളര്‍ന്നു പോയി. രാഹുല്‍ ത്രിപാതി മാത്രമാണ് ഭേദപ്പെട്ട കളി പുറത്തെടുത്തത്.

ഇദ്ദേഹത്തിന്റെ അര്‍ദ്ധ സെഞ്ച്വറിയില്ലെങ്കില്‍ 159 എന്ന സ്‌കോര്‍ പോലും എത്തിക്കാന്‍ അവര്‍ക്കാകില്ലായിരുന്നു. എന്നാല്‍ കൊല്‍ക്കത്തയാകട്ടെ ഈ സ്‌കോര്‍ അനായാസം മറികടക്കുക മാത്രമല്ല നേരിട്ട് ഫൈനല്‍ പ്രവേശനവും ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയാല്‍ നിലവിലെ ഫോം വെച്ച് അതിനെ മറികടക്കനാകില്ല. രാജസ്ഥാന്റെ ബാറ്റിംഗ് നിരയെയും ബൗളര്‍മാരെയും പിടിച്ചു കെട്ടാനായാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഫൈനലില്‍ എത്താനുള്ള ഒരു അവസരം കൂടിയാണ് വന്നുചേരുക.

Continue Reading

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

Trending