Connect with us

News

കോവിഡിന് പാരമ്പര്യ ചികിത്സ മതിയെന്ന് ഉത്തരകൊറിയ

പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കിയിട്ടില്ലാത്ത ഉത്തരകൊറിയയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ പരമ്പരാഗത ചികിത്സാരീതികള്‍ നിര്‍ദ്ദേശിച്ച് കിം ജോങ് ഉന്‍ സര്‍ക്കാര്‍.

Published

on

പ്രതിരോധ വാക്‌സിന്‍ ലഭ്യമാക്കിയിട്ടില്ലാത്ത ഉത്തരകൊറിയയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുമ്പോള്‍ പരമ്പരാഗത ചികിത്സാരീതികള്‍ നിര്‍ദ്ദേശിച്ച് കിം ജോങ് ഉന്‍ സര്‍ക്കാര്‍. ചുക്കുകാപ്പി കുടിക്കുന്നത് അടക്കമുള്ള പാരമ്പരാഗത ചികിത്സാരീതികള്‍കൊണ്ട് കോവിഡിനെ പിടിച്ചുകെട്ടാനാണ് ശ്രമം. അന്താരാഷ്ട്ര ഏജന്‍സികള്‍ വാക്‌സിന്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടും ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കിം ജോങ് ഉന്‍ വിസമ്മതിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എനിക്കിത് ഇരട്ടി മധുരം, ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന മിടുക്കി; അഡ്വ സ്മിജിയെ അഭിനന്ദിച്ച് അബ്ദുല്‍ വഹാബ് എംപി

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജിക്ക് അഭിനന്ദനം അറിയിച്ച് അഡ്വ ഹാരിസ് ബീരാന്‍ എംപി.

Published

on

മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എ.പി സ്മിജിക്ക് അഭിനന്ദനം അറിയിച്ച് അബ്ദുല്‍ വഹാബ് എംപി. എനിക്കിത് ഇരട്ടി മധുരമാണ്, ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം അറിയിക്കാന്‍ ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. അമല്‍ കോളേജിലെ ഗവേര്‍ണിങ് ബോര്‍ഡ് അംഗം കൂടിയാണ് സ്മിജി. അതുകൊണ്ട് തന്നെ എനിക്കിത് ഇരട്ടി മധുരമാണ്.’- അബ്ദുല്‍ വഹാബ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

നിറഞ്ഞ സന്തോഷം.
നമ്മുടെ ഉണ്ണികൃഷ്ണന്റെ മകള്‍ എ.പി സ്മിജി ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ടിരിക്കുന്നു. അഭിഭാഷകയായി എന്റോള്‍ ചെയ്തതിന്റെ സന്തോഷം അറിയിക്കാന്‍ ഒരിക്കല്‍ അച്ഛനൊപ്പം വീട്ടില്‍ വന്ന ആ മിടുക്കി ഇങ്ങനെയൊരു സ്ഥാനത്ത് എത്തിയതില്‍ സന്തോഷം. അമല്‍ കോളേജിലെ ഗവേര്‍ണിങ് ബോര്‍ഡ് അംഗം കൂടിയാണ് സ്മിജി. അതുകൊണ്ട് തന്നെ എനിക്കിത് ഇരട്ടി മധുരമാണ്.
സ്മിജി മലപ്പുറം ജില്ലയുടെ അഭിമാനമാണ്. അഭിനന്ദനങ്ങള്‍…

 

Continue Reading

kerala

മുക്കടവ് ആളുകേറാ മല കൊലപാതക കേസ്: പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു

ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്.

Published

on

പുനലൂർ: മുക്കടവ് ആളുകേറാ മലയിൽ മധ്യവയസ്കനെ കൊലപ്പെടുത്തി ചങ്ങലയിൽ കെട്ടി ഉപേക്ഷിച്ച കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. ആലപ്പുഴ ജില്ലയിൽ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടൻ (പാപ്പർ–45) എന്നയാളെയാണ് പൊലീസ് അന്വേഷിക്കുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള ഒരു പെട്രോൾ പമ്പിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഒരു മാസം മുമ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. ദൃശ്യങ്ങളിൽ കന്നാസുമായി പമ്പിൽ നിൽക്കുന്ന അനികുട്ടനെ സെപ്റ്റംബർ 17ന് വൈകിട്ട് 3.18ന് കണ്ടതായി വ്യക്തമായിരുന്നു. തുടർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പിന്നീട് അനികുട്ടന്റെ ആധാർ രേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. നാടുവിട്ടിരിക്കാമെന്ന സംശയത്തെ തുടർന്ന് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

ടൈൽസ് തൊഴിലാളിയായ അനികുട്ടൻ ഇരുനിറം, മെലിഞ്ഞ ശരീരം എന്നിവയുള്ളയാളാണ്. സാധാരണയായി കറുപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള ഷർട്ടും ലുങ്കിയുമാണ് വേഷം. ഇടത് കാലിന് സ്വാധീനക്കുറവുണ്ടെന്നും കാലിൽ പൊള്ളലേറ്റ് മുറിവ് ഉണങ്ങിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു. ഷോൾഡർ ബാഗ് കൈവശം സൂക്ഷിക്കുന്നതും പതിവാണ്.

ഇടത് കാലിന് സ്വാധീനമില്ലാത്ത ഒരു മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം സെപ്റ്റംബർ 23നാണ് മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്നും മുഖം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് പെട്രോൾ ശേഖരിച്ചിരുന്ന ഒഴിഞ്ഞ വെള്ള കന്നാസും കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തെ അനികുട്ടനിലേക്കെത്തിച്ചത്.

കൊലപാതകം നടന്നിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും കൊല്ലപ്പെട്ട ആളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിയലിനായി ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായി പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്.

പൊലീസ് പുറത്തുവിട്ട ചിത്രത്തിലുള്ള ആളെ കുറിച്ച് വിവരം ലഭിക്കുന്നവർ പുനലൂർ എസ്.എച്ച്.ഒ എസ്.വി. ജയശങ്കറിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഫോൺ നമ്പറുകൾ:
സി.ഐ – 9497987038
എസ്.ഐ – 9497980205
സ്റ്റേഷൻ – 0475 2222700

Continue Reading

entertainment

എം.ടി വാസുദേവന്‍ നായരുടെ ഓര്‍മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് പോസ്റ്റുമായി മമ്മൂട്ടി

‘പ്രിയ ഗുരുനാഥന്‍ വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

Published

on

കൊച്ചി: മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭ എം.ടി വാസുദേവന്‍ നായരുടെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ‘പ്രിയ ഗുരുനാഥന്‍ വിട പറഞ്ഞിട്ട് ഒരു വര്‍ഷം’ എന്ന അടിക്കുറിപ്പോടെയാണ് എം.ടിയുമായുള്ള ചിത്രം മമ്മൂട്ടി പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഒരു ക്രിസ്മസ് രാത്രിയിലായിരുന്നു കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാ സംവിധായകന്‍, നിര്‍മാതാവ്, അധ്യാപകന്‍ എന്നിങ്ങനെ നിരവധി വേഷങ്ങള്‍ ഒരുപോലെ അണിഞ്ഞ അതുല്യപ്രതിഭ എം.ടി വാസുദേവന്‍ നായര്‍ വിടവാങ്ങിയത്.

എം.ടി കഥയും തിരക്കഥയും രചിച്ച ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടിയെ മനസ്സില്‍ കണ്ട് എം.ടി രചിച്ച നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ക്ലാസിക് സൃഷ്ടികളായി. വടക്കന്‍ വീരഗാഥയിലെ ചന്തു, സുകൃതംയിലെ രവി ശങ്കര്‍, പഴശ്ശിരാജ തുടങ്ങിയ കഥാപാത്രങ്ങള്‍ അതില്‍ ചിലത് മാത്രമാണ്.

എം.ടിയുമായി തനിക്കുണ്ടായിരുന്നത് വിശദീകരിക്കാനാകാത്ത ആത്മബന്ധമാണെന്ന് മമ്മൂട്ടി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയില്‍ നടന്ന ഒരു പിറന്നാള്‍ ചടങ്ങിനിടെ കാലിടറിയ എം.ടി തന്റെ പ്രിയ ശിഷ്യന്റെ മാറിലേക്ക് ചാഞ്ഞുനിന്നത് ആ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നുവെന്ന് സിനിമാ ലോകം ഇന്നും ഓര്‍ക്കുന്നു.

അക്ഷരങ്ങള്‍, ഇടനിലങ്ങള്‍, കൊച്ചുതെമ്മാടി, തൃഷ്ണ, അനുബന്ധം തുടങ്ങിയ നിരവധി ചിത്രങ്ങള്‍ക്ക് മമ്മൂട്ടിക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവ എം.ടി ഒരുക്കിയിട്ടുണ്ട്. ഗുരുവും ശിഷ്യനും തമ്മിലുള്ള ഈ അപൂര്‍വ ബന്ധം മലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും വേറിട്ട അധ്യായമായി നിലനില്‍ക്കും.

 

Continue Reading

Trending