Connect with us

kerala

സിവിൽ ഏവിയേഷൻ പാർലമെൻററി സമിതി ഇന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താ വളം സന്ദർശിക്കും.

ഉച്ചയ്ക്ക് 12.30-ഓടെ തിരുവനന്തപുരത്തുനി ന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് പാർലമെന്ററി സമിതിയംഗങ്ങൾ കണ്ണൂരിലെത്തുക.

Published

on

സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട പാർലമെൻററി സമിതി ഇന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളം സന്ദർശിക്കും. പാർലമെന്റിന്റെ ഗതാഗത, ടൂറിസം സ്ഥിരംസമിതിയാണ് വിമാനത്താവളത്തിലെത്തുന്നത്. എം.പി.മാരായ കെ. മുര ളീധരൻ, എ.എ. റഹിം, ആന്റോ ആന്റണി തുടങ്ങിയവരാണ് സമിതി അംഗങ്ങൾ.വിമാനത്താവളം സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തുന്ന സമിതി കേന്ദ്രഗവർണ്മെന്റിന് റിപ്പോർട്ട് നൽകും. ഉച്ചയ്ക്ക് 12.30-ഓടെ തിരുവനന്തപുരത്തുനി ന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് പാർലമെന്ററി സമിതിയംഗങ്ങൾ കണ്ണൂരിലെത്തുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; വരുന്നു ‘റിമാല്‍’ ചുഴലിക്കാറ്റ്‌

ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്

Published

on

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

Continue Reading

kerala

‘പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക്’ അനുശോചനം നേര്‍ന്ന് ‘എയറിലായി’; ഒടുവില്‍ പോസ്റ്റ് മുക്കി രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞു.

Published

on

കേരളത്തില്‍ ഇല്ലാത്ത പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം നേര്‍ന്ന് ‘എയറിലായി’ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ”കേരളത്തിലെ പ്രളയത്തില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഖമുണ്ടെന്നാണ്,” രാജീവ് ചന്ദ്രശേഖര്‍ എക്സിലും ഫേസ്ബുക്കിലും കുറിച്ചത്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എഴുതി.

മഴ കാരണം റോഡ് മുങ്ങി ഗതാഗത തടസമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളും മറ്റു നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടെങ്കിലും എവിടെയും പ്രളയമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

രാജീവ് ചന്ദ്രശേഖരന് പറ്റിയ അബദ്ധം സമൂഹമാധ്യമങ്ങളില്‍ ട്രോളായി പ്രചരിച്ചതോടെ പോസ്റ്റിനു താഴെ പരിഹാസ കമന്റുകള്‍ നിറഞ്ഞു. രണ്ടുമണിക്കൂറിനുശേഷം കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു.

Continue Reading

kerala

മലങ്കര ഡാമില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി.

Published

on

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending