News
കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; തൃശൂരില്‍ അയല്‍വാസിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം
ആക്രമണത്തില്‍ ബാബുവിന്റെ തലയോട്ടി പൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
തൃശൂര്‍: അയല്‍വാസിയെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അമ്മാടം ആലുക്കകുന്ന് കരിയാട്ടില്‍ വീട്ടില്‍ ബിജു (52)വിനെയാണ് തൃശൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് രാത്രി 8.15ഓടെ അമ്മാടം ആലുക്കകുന്ന് നെല്ലത്ത് വീട്ടില്‍ ബാബു (55)വിനെയാണ് ബിജു ആക്രമിച്ചത്. പ്രതി ബാബുവിന്റെ വീട്ടിലേക്ക് കല്ലെടുത്ത് എറിഞ്ഞതിനെ തുടര്‍ന്നാണ് ബാബുവും സഹോദരന് സുബ്രമണ്യനും ചേര്‍ന്ന് ചോദ്യം ചെയ്തത്. ഇതിലുള്ള വൈരാഗ്യത്തിലാണ് ബിജു കമ്പിവടി ഉപയോഗിച്ച് ബാബുവിന്റെ വലത് കൈയിലും തലയിലും അടിച്ച് പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തില്‍ ബാബുവിന്റെ തലയോട്ടി പൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സുബ്രമണ്യന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം നടത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ റിമാന്‍ഡ് ചെയ്തു.
ചേര്‍പ്പ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ ഷാജന് എം.എസ്., എസ്ഐ സുബിന്ദ് കെ.എസ്., ജിഎസ്ഐ ഷാജു എം.എസ്., എഎസ്ഐ ആരിഫ് പി.എച്ച്., ഡ്രൈവര്‍ സിപിഒ പ്രദീപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
kerala
റവന്യൂ ഇന്‍സ്പെക്ടറെ സസ്പെൻഡ് ചെയ്തു
ഡിസംബർ നാലിന് രാത്രി 8.45 ന് കെ ജി സജേഷ് നെ ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലഹരിവസ്തുക്കൾ കൈവശം സൂക്ഷിച്ചതിനു അറസ്റ്റ് ചെയ്ത അമ്പലപ്പുഴ റവന്യൂ റിക്കവറി ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ കെ ജി സജേഷ് നെ സേവനത്തിൽ നിന്നും സസ്പെൻഡ് ചെയ്തു ജില്ലാ കളക്ടര്‍ ഉത്തരവായി.
ഡിസംബർ നാലിന് രാത്രി 8.45 ന് കെ ജി സജേഷ് നെ ലഹരി വസ്തുക്കള്‍ കൈവശം സൂക്ഷിച്ചതിന് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഡിസംബർ അഞ്ചിന് കോടതി മുന്‍പാകെ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തു . ഇത് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് ചെയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കെ ജി സജേഷ്നെ ഡിസംബര്‍ നാല് രാത്രി 8.45 മണി പ്രാബല്യത്തില്‍ സേവനത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായത്.
india
കരൂർ ദുരന്തത്തിന് ശേഷം വിജയമംഗലയിൽ ടിവികെ റാലി; ഉപാധികളോടെ പൊലീസ് അനുമതി
ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. വിജയമംഗലം അമ്മൻ കോവിലിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ഈറോഡ് ജില്ലയിലെ വിജയമംഗലയിൽ റാലിയുമായി തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്. ഉപാധികളോടെയാണ് പരിപാടിക്ക് പൊലീസ് അനുമതി നൽകിയത്. വിജയമംഗലം അമ്മൻ കോവിലിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ ഭൂമിയിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ വിജയ് പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്.
വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപം ഒരുക്കിയ വേദിയിൽ 25,000ലധികം പേർ തടിച്ചുകൂടിയിട്ടുണ്ട്. വൈകിട്ട് 6.30ന് ടിവികെയുടെ യോഗം ഓൺലൈനായും നടക്കും. അതേസമയം വിജയിന്റെ അവസാന ചിത്രമായ ‘ജന നായകൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ ഇന്ന് പുറത്തിറങ്ങും. ജനുവരി 9നാണ് ചിത്രത്തിന്റെ റിലീസ്.
ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ് റോഡ് ഷോ നടത്താൻ ടിവികെ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും, വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതോടെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ റാലിക്ക് കർശന ഉപാധികളോടെ അനുമതി ലഭിച്ചത്.
സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിജയമംഗലത്തിലെ റാലിക്ക് പൊലീസ് സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുന്നത്.
kerala
എസ്ഐആര്‍ ഫോം നല്‍കാനുള്ള അവസാന ദിവസം ഇന്ന്; കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും
മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന് അറിയിച്ചു.
തിരുവനന്തപുരം: വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തില്‍ എന്യൂമറേഷന് ഫോം പൂരിപ്പിച്ചുനല്‍കേണ്ട സമയം ഇന്ന് അവസാനിക്കും. കരട് വോട്ടര്‍പട്ടിക 23ന് പ്രസിദ്ധീകരിക്കും. അതേസമയം വിതരണം ചെയ്ത ഫോമുകളില്‍ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. മുമ്പ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന 25 ലക്ഷത്തിലേറെപ്പേരെ കണ്ടെത്താനായില്ലെന്ന് കമ്മീഷന് അറിയിച്ചു. ബിഎല്‍എമാര്‍ ഇവരെ കണ്ടെത്താന്‍ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കില്‍ കരട് പട്ടികയില്‍ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നല്കിയവരെല്ലാം കരട് പട്ടികയില്‍ ഉണ്ടാകും.
-
kerala3 days agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
