News
ആറുവരിപ്പാത വികസനം പിന്നോട്ട്; പല റീച്ചുകളും 2026-ലേക്ക്
നിര്‍മാണ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയതും സമയതാമസത്തിന് കാരണമായി.
കൊച്ചി: കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ ദേശീയപാത 66ന്റെ ആറുവരി വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ വൈകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. പുതുക്കിയ സമയക്രമം പ്രകാരം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മിക്ക റീച്ചുകളിലെയും നിര്‍മാണം പൂര്‍ത്തിയാകില്ല. അടുത്ത വര്‍ഷം പകുതിയോടെയായിരിക്കും പ്രധാന ജോലികള്‍ അവസാനിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.
ഭൗതിക സാഹചര്യങ്ങള്‍, നേരിട്ട കാലതാമസങ്ങള്‍, നിര്‍മാണ നിലവാരം, പൊതുസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പൂര്‍ത്തീകരണ തീയതികള്‍ പുതുക്കിയത്. നിര്‍മാണ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പരിശോധനകള്‍ ശക്തമാക്കിയതും സമയതാമസത്തിന് കാരണമായി.
കേരളത്തില്‍ ദേശീയപാത 66ന്റെ 16 റീച്ചുകളിലായി 422.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നതെന്ന് ലോക്സഭയില്‍ നല്കിയ മറുപടിയില്‍ മന്ത്രാലയം അറിയിച്ചു. ദുര്‍ബലമായ ഭാഗങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ നടപ്പാക്കി വരികയാണെന്നും എംപി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.
ഡിസംബര്‍ ആദ്യം കൊല്ലം ചാത്തന്നൂരിലെ മൈലക്കാടിനടുത്ത് ഹൈവേയും സര്‍വീസ് റോഡും ഇടിഞ്ഞിരുന്നു. ഇതിന് മുന്‍പ് മെയ് 19ന് മലപ്പുറം കൂരിയാടും റോഡ് ഇടിഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീഴ്ച വരുത്തിയ കരാറുകാര്‍ക്കും കണ്‍സള്‍ട്ടന്റുമാര്‍ക്കുമെതിരെ ശിക്ഷാനടപടികള്‍ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ദുര്‍ബല പ്രദേശങ്ങളില്‍ സാങ്കേതികവും സുരക്ഷാ ഓഡിറ്റുകളും പുരോഗമിക്കുകയാണ്.
പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം വടക്കന്‍, മധ്യ കേരളത്തിലെ ചില റീച്ചുകള്‍ 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങളില്‍ 2026 ഓഗസ്റ്റ് വരെ സമയപരിധി നീട്ടിയിട്ടുണ്ട്. മണ്ണിന്റെ ദുര്‍ബല ഘടനയും കായല്‍ പ്രദേശങ്ങളും പല റീച്ചുകളിലും നിര്‍മാണത്തെ ബാധിക്കുന്നതായും ഇവ മറികടക്കാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
പുതുക്കിയ സമയപരിധികള്‍ കൃത്യമായി പാലിക്കപ്പെടുന്ന പക്ഷം 2026 മധ്യത്തോടെ കേരളത്തില്‍ ആറുവരി ദേശീയപാത കണക്റ്റിവിറ്റിയുടെ വലിയൊരു ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
kerala
പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശനിയാഴ്ച ഉത്തരവ്
20 ദിവസം വൈകിയാണ് പരാതി പോലീസിനുമുന്നിലെത്തുന്നതെന്ന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന് വാദിച്ചു.
തിരുവനന്തപുരം: സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി.
20 ദിവസം വൈകിയാണ് പരാതി പോലീസിനുമുന്നിലെത്തുന്നതെന്ന് പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകന് വാദിച്ചു. അതുകൊണ്ടുതന്നെ ഈ പരാതിയില്‍ ഗൂഢാലോചനയുണ്ട്. തന്റെ കക്ഷിയെ അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വം ഉണ്ടാക്കിയ കേസാണിത്. പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുറിയിലേക്ക് പരാതിക്കാരിയെ മാത്രമല്ല വിളിച്ചിരുന്നത്. വിദ്യാസമ്പന്നയാണ് പരാതിക്കാരി. എന്തുകൊണ്ടാണ് പെട്ടന്നുതന്നെ പരാതി നല്‍കാനുള്ള വിവേകം അവര്‍ക്കില്ലാതിരുന്നതെന്നും സംവിധായകന്റെ അഭിഭാഷകന് വാദിച്ചു.
തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദം.അതേസമയം പ്രോസിക്യൂഷന് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
kerala
‘അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി’; കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്
അതേസമയം കോടതിയലക്ഷ്യ ഹര്‍ജികള്‍ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി എന്നും കോടതിയില്‍ പറയാത്ത പല കാര്യങ്ങളും ചാനലുകളില്‍ പറഞ്ഞു എന്നും ദിലീപ് ചൂണ്ടിക്കാട്ടി.
ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് അഭിമുഖം നല്കി. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികള്‍ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി.
അതിനിടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ദിലീപിന്റെ അപേക്ഷ അംഗീകരിച്ച് പാസ്പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനമായി. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന് ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനം.
News
കൊല്ലത്ത് ബാര്‍ ജീവനക്കാരിയെ ശല്യം ചെയ്ത കേസ്; അഭിഭാഷകനും സുഹൃത്തും റിമാന്‍ഡില്‍
ബാറിലെ ജീവനക്കാരിയായ യുവതിയെ പ്രതികള്‍ ജോലിസ്ഥലത്തും പിന്നീട് താമസസ്ഥലത്തും എത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു.
കൊല്ലം: കൊല്ലം നഗരത്തില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരിയെ ശല്യം ചെയ്ത കേസില്‍ അഭിഭാഷകനും അദ്ദേഹത്തിന്റെ സുഹൃത്തും റിമാന്‍ഡില്‍. കൊല്ലം ബാര്‍ അസോസിയേഷന് അംഗമായ ചാത്തന്നൂര്‍ ചാമവിള വീട്ടില്‍ ഹരിശങ്കര്‍ (32), തോപ്പില്‍ക്കടവ് ലേക്സൈഡ് അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന അര്ജുന് (35) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബാറിലെ ജീവനക്കാരിയായ യുവതിയെ പ്രതികള്‍ ജോലിസ്ഥലത്തും പിന്നീട് താമസസ്ഥലത്തും എത്തി ശല്യം ചെയ്തതായി പരാതിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ഉപയോഗിച്ചിരുന്ന പ്രതികളുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതിനു പിന്നാലെ റിമാന്‍ഡ് ചെയ്തു. കേസില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
-
kerala2 days ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
india3 days agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala2 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
kerala3 days agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india3 days agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
india19 hours agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala3 days agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
GULF2 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
