News
‘റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഫലമനുഭവിക്കും’; ഇന്ത്യക്കെതിരെയും ട്രംപിന്റെ ഭീഷണി
താരിഫ് ഇനിയുമുയര്‍ത്തും എന്ന് സൂചിപ്പിച്ചാണ് ട്രംപിന്റെ പ്രതികരണം.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ ഫലമനുഭവിക്കുമെന്ന് ഇന്ത്യക്കെതിരെ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എണ്ണയ്ക്കു വേണ്ടിയുള്ള വെനസ്വേലന്‍ കടന്നാക്രമണത്തിന് പിന്നാലെയാണ് ട്രംപിന്റെ അടുത്ത ഭീഷണി. താരിഫ് ഇനിയുമുയര്‍ത്തും എന്ന് സൂചിപ്പിച്ചാണ് ട്രംപിന്റെ പ്രതികരണം. മോദി നല്ലൊരു വ്യക്തിയാണ്. എന്നാല്‍, താന്‍ സന്തോഷവാനല്ലെന്ന് മോദിക്കറിയാം.
എന്നെ സന്തോഷവാനാക്കേണ്ടത് അത്യാവശ്യമാണ്. റഷ്യന്‍ എണ്ണ പ്രശ്നത്തില്‍ അമേരിക്കക്കൊപ്പം നില്‍ക്കണം. ഇല്ലെങ്കില്‍ ഇന്ത്യക്ക് മേലുള്ള തീരുവ ഉയര്‍ത്തേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. നേരത്തെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ഉറപ്പ് മോദി തനിക്ക് നല്‍കിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, അത്തരത്തില്‍ യാതൊരു ഉറപ്പും ട്രംപിന് നല്‍കിയിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യ ഉല്പന്നങ്ങള്ക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ കഴിഞ്ഞ സെപ്തംബറിലാണ് പ്രാബല്യത്തില്‍ വന്നത്. പറയുന്നതനുസരിച്ചില്ലെങ്കില് അത് ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.
News
എലിപ്പനിക്ക് പിന്നാലെ അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരം സ്വദേശി മരിച്ചു
കഴിഞ്ഞ മാസം നാലിന് എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുധാകരന് രണ്ട് ദിവസം മുന്‍പാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: എലിപ്പനിക്ക് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയായ ഡി. സുധാകരന് (58) ആണ് മരിച്ചത്.
കഴിഞ്ഞ മാസം നാലിന് എലിപ്പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുധാകരന് രണ്ട് ദിവസം മുന്‍പാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരനായിരുന്ന സുധാകരന് ഇന്നലെയാണ് മരണപ്പെട്ടത്. രോഗം ബാധിച്ച ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രോഗബാധയെ തുടര്‍ന്ന് ഏകദേശം 200ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2024ല്‍ 39 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2025ല്‍ ഇതുവരെ 47 പേര് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചതായാണ് കണക്ക്. 2024ല്‍ മരണസംഖ്യ ഒന്‍പതായിരുന്നു.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാത്തത് ആരോഗ്യവകുപ്പിനെയും പൊതുജനങ്ങളെയും കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
News
യുഎസില്‍ ഇന്ത്യന്‍ വംശജ കുത്തേറ്റ് കൊല്ലപ്പെട്ടു; മുന്‍ കാമുകന് ഇന്ത്യയിലേക്ക് കടന്നതായി സംശയം
യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ടുമെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പുതുവത്സരദിനത്തില്‍ കാണാതായ ഇന്ത്യന്‍ വംശജ യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ടുമെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എല്ലിക്കോട്ട് സിറ്റിയിലെ താമസക്കാരിയും ഡേറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റുമായ നികിത ഗോഡിശാല (27)യാണ് കൊല്ലപ്പെട്ടത്.
നികിതയുടെ മുന്‍ കാമുകനായ അര്ജുന് ശര്‍മയുടെ (26) മെരിലാന്‍ഡിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നികിതയെ കൊലപ്പെടുത്തിയ ശേഷം അര്ജുന് ഇന്ത്യയിലേക്ക് കടന്നുകളഞ്ഞതായി ഹോവാര്‍ഡ് കൗണ്ടി പൊലീസ് സംശയിക്കുന്നു.
നികിതയെ കാണാനില്ലെന്നു കാണിച്ച് ജനുവരി രണ്ടിന് അര്ജുന് തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2025 ഡിസംബര്‍ 31ന് രാത്രി നികിതയെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ കണ്ടിരുന്നുവെന്നും പിന്നീട് വിവരമില്ലെന്നുമായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പരാതി നല്‍കിയതിന് പിന്നാലെ അര്ജുന് ഡാലസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തതായും പൊലീസ് അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ജനുവരി മൂന്നിന് അര്‍ജുന്റെ അപ്പാര്‍ട്ടുമെന്റില്‍ നടത്തിയ പരിശോധനയിലാണ് കുത്തേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 31ന് വൈകിട്ട് ഏഴ് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹോവാര്‍ഡ് കൗണ്ടി പൊലീസ് അറിയിച്ചു. അര്‍ജുനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും യുഎസ് ഫെഡറല്‍ നിയമ നിര്‍വഹണ ഏജന്‍സികളുമായി ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അര്‍ജുനെ യുഎസിലേക്ക് തിരികെ എത്തിച്ച് അറസ്റ്റ് ചെയ്യുകയുമാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് പറഞ്ഞു.
നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നല്‍കുന്നുണ്ടെന്ന് വാഷിങ്ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസി എക്സില്‍ പോസ്റ്റുചെയ്ത പ്രസ്താവനയില്‍ അറിയിച്ചു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.
2022ലാണ് നികിത അമേരിക്കയിലെത്തിയത്. കൊളംബിയ, മെരിലാന്‍ഡ് എന്നിവിടങ്ങളിലെ ‘വ്ഹേദ ഹെല്‍ത്ത്’ എന്ന സ്ഥാപനത്തില്‍ ഡേറ്റ ആന്‍ഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. 2025 ഫെബ്രുവരിയില്‍ ഈ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച നികിത, ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിന് ‘ഓള്‍ഇന്‍ അവാര്‍ഡ’് നേടിയിരുന്നു.
ഇതിന് മുന്‍പ് ‘മാനേജ്മെന്റ് സയന്‍സസ് ഫോര്‍ ഹെല്‍ത്ത’ എന്ന സ്ഥാപനത്തില്‍ ഡേറ്റ അനാലിസിസ് ആന്‍ഡ് വിസ്വലൈസേഷന്‍ സ്പെഷ്യലിസ്റ്റ് (ടെക്നിക്കല്‍ അഡൈ്വസര്‍) ആയി ഒരു വര്‍ഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്. മെരിലാന്‍ഡ് യൂണിവേഴ്സിറ്റിയുടെ ബാള്‍ട്ടിമോര്‍ കാമ്പസില്‍ നിന്നാണ് നികിത മാസ്റ്റേഴ്സ് ബിരുദം നേടിയത്.
local
മലപ്പുറം വഴിക്കടവില്‍ പത്തൊന്‍പതുകാരി കുഴഞ്ഞുവീണു മരിച്ചു; മരണകാരണം വ്യക്തമല്ല
കസേരയില്‍ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.
മലപ്പുറം: വഴിക്കടവില്‍ പത്തൊന്‍പതുകാരി കുഴഞ്ഞുവീണ് മരിച്ചു. കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
കസേരയില്‍ ഇരിക്കുകയായിരുന്ന രിഫാദിയ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ചേര്‍ന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നൂര്‍ജഹാനാണ് രിഫാദിയയുടെ മാതാവ്. സഹോദരി റിസ്വാന.
-
News2 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala2 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
gulf3 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
india2 days agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News2 days agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoവെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി വേണം; സാംസ്കാരിക പ്രവര്ത്തകന്
-
kerala22 hours ago‘മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല; ഇനി പറയാതിരിക്കുകയാണ് നല്ലത്’; കെ സി വേണുഗോപാല്‍
