News
കിരീട പ്രതീക്ഷയില്‍ ബാഴ്സലോണ; കോപ്പ ഡെല്‍ റേ ക്വാര്‍ട്ടറില്‍
ക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെ ബാഴ്സ താരങ്ങള്‍ കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്.
മാഡ്രിഡ്: സ്പാനിഷ് കപ്പ് ഫുട്ബോളായ കോപ്പ ഡെല്‍ റേയില്‍ ബാഴ്സലോണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ രണ്ടാംനിര ക്ലബ്ബായ റേസിങ് സ്റ്റാന്റാന്റര്യെ 20ന് പരാജയപ്പെടുത്തിയാണ് ബാഴ്സയുടെ മുന്നേറ്റം. 66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് ആണ് ബാഴ്സയ്ക്ക് ലീഡ് നല്‍കിയത്. 10 എന്ന നിലയില്‍ മത്സരം അവസാനിക്കാനിരിക്കെ, ഇഞ്ചുറി ടൈമില്‍ 95-ാം മിനിറ്റില്‍ റാഫിന്യയുടെ അസിസ്റ്റില്‍ ലാമിന് യമാല്‍ രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശംവച്ചെങ്കിലും റേസിങ് സ്റ്റാന്റാന്ററിന്റെ ശക്തമായ പ്രതിരോധം ബാഴ്സയെ കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞു. അതേസമയം റേസിങിന്റെ അപകടകരമായ കൗണ്ടര്‍ അറ്റാക്കുകള്‍ ബാഴ്സ പ്രതിരോധം കഠിനാധ്വാനത്തിലൂടെയാണ് ചെറുത്തത്. റേസിങ് ഫോര്‍വേഡ് മാനെക്സ് ലോസാനോ രണ്ടുതവണ ബാഴ്സ വലകുലുക്കിയെങ്കിലും രണ്ട് ഗോളുകളും ഓഫ്സൈഡ് കാരണം റദ്ദായി.
ക്വാര്‍ട്ടറില്‍ പ്രവേശിച്ചതോടെ ബാഴ്സ താരങ്ങള്‍ കിരീടം നേടാമെന്ന ആത്മവിശ്വാസത്തിലാണ്. ബുധനാഴ്ച ടൂര്‍ണമെന്റിലെ ശക്തരായ എതിരാളികളിലൊരായ റിയല്‍ മാഡ്രിഡ് പുറത്തായതോടെ ബാഴ്സലോണയുടെ കിരീട പ്രതീക്ഷകള്‍ കൂടുതല്‍ ശക്തമായി
News
‘ഇനി കടവുള്‍ തുണ’; ന്യൂസിലന്‍ഡിനെതിരെ പരമ്പര പിടിക്കാന്‍ ഇറങ്ങും മുമ്പ് പ്രാത്ഥനയില്‍ മുഴുകി ഗൗതം ഗംഭീര്‍
ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് ഗൗതം ഗംഭീര്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ സീതാന്‍ഷു കൊടക് എന്നിവരോടൊപ്പമാണ് ഗംഭീര്‍ ക്ഷേത്രത്തിലെത്തിയത്. ഇരുവരും ഭസ്മ ആരതിയില്‍ പങ്കെടുത്തു.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് തോറ്റതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 11ന് സമനിലയിലാണ്. ഇന്‍ഡോറില്‍ ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഗംഭീറിന്റെ പരിശീലക സ്ഥാനത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തുടര്‍ന്ന് നടന്ന ഏകദിന, ടി20 പരമ്പരകള്‍ സ്വന്തമാക്കി ഇന്ത്യ ശക്തമായി തിരിച്ചെത്തിയിരുന്നു. അതിന് പിന്നാലെയാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ആരംഭിച്ചത്.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ അടക്കമുള്ള പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ന്യൂസിലന്‍ഡ് പരമ്പര കളിക്കുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം അവസാന മത്സരം തോറ്റ് പരമ്പര കൈവിട്ടാല്‍ അത് ഗംഭീറിന് വലിയ തിരിച്ചടിയായേക്കും.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനായില്ലെങ്കില്‍ ഗംഭീറിന്റെ പരിശീലക സ്ഥാനത്തിന് ഭീഷണി ഉയരുമെന്ന വിലയിരുത്തലുകളും ശക്തമാണ്.
kerala
നീലഗിരി ജില്ലാ വനിതാ ലീഗ് സമ്മേളനം ഗൂഡല്ലൂരില്‍
സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും.
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ മുസ്ലിം ലീഗ് രാഷ്ട്രീയം വനിതാ ലീഗില്‍ ശക്തിപ്പെടുത്തുവാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഹരിത രാഷ്ട്രീയത്തിലൂടെ ഏകോപിപ്പിക്കുവാന്‍ വേണ്ടി ജില്ലയിലെ ഓരോ യൂണിറ്റുകളിലും കമ്മിറ്റി രൂപീകരിക്കുകയും നിലവില്‍ കമ്മിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ കമ്മിറ്റി രൂപീകരിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെ അതിന്റെ തുടര്‍ച്ചയെന്നോണം ഈ വരുന്ന ജനുവരി 18 ന് ഞായര്‍ രാവിലെ 11:00 മണിമുതല്‍ വൈകുന്നേരം 4:00 മണി വരെ ഗൂഡല്ലൂര്‍ ജാനകി അമ്മാള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ജില്ലാ സമ്മേളന പരിപാടി നടക്കും.
സമ്മേളനത്തില്‍ വനിതാ ലീഗ് നാഷണല്‍ പ്രസിഡന്റ് ഫാത്തിമ മുസാഫര്‍, യൂത്ത് ലീഗ് നാഷണല്‍ സെക്രട്ടറി അഡ്വ:നജ്മ തബ്ഷീറ,
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:സ്മിജി, തമിഴ്നാട് വനിതാ ലീഗ് പ്രസിഡന്റ് അഡ്വ: ആയിഷ എന്നിവര്‍ പങ്കെടുക്കും. വനിതാ ലീഗിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ജില്ലയിലുള്ള എല്ലാ വനിതാ ലീഗ് പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് നീലഗിരി ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
News
മലപ്പുറം കരുവാരക്കുണ്ടില്‍ പതിനാലുക്കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍; പതിനാറുക്കാരന് കസ്റ്റഡിയില്‍
കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
മലപ്പുറം: മലപ്പുറം കരുവാരാക്കുണ്ടില് നിന്ന് കാണാതായ പതിനാലുക്കാരിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. പാണ്ടിക്കാട് തൊടിയപ്പുലം റെയില്‍വെ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പതിനാറുക്കാരന് പൊലീസ് കസ്റ്റഡിയില്‍.
ഇന്നലെ വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. ഇതിനെതിരെ കുടുംബം ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂള്‍ പടിയില്‍ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
സ്കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരന് കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞരിച്ചായിരുന്നു കൊലപാതകം. ബലാത്സംഗം നടന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
-
kerala17 hours agoശബരിമല സ്വർണക്കൊള്ള: രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി
-
kerala18 hours agoവീണയിൽ എ ഗ്രേഡ് നേടി അരുന്ധതി എസ്
-
kerala18 hours agoഓട്ടൻതുള്ളലിൽ എ ഗ്രേഡ് നേടി വൈശാഖി അശോക്
-
kerala17 hours agoഎറണാകുളം തെരുവുനായ ആക്രമണം; എട്ട് പേർക്ക് കടിയേറ്റു
-
Film2 days agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala16 hours agoവയനാടിനെ എഴുതി അച്ഛൻ, മകൻ പാടി: കണ്ണീരണിഞ്ഞ് സദസ്സ്
-
film16 hours agoഏപ്രിൽ രണ്ടിന് ‘വാഴ II ; ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ തിയേറ്ററുകളിൽ
-
kerala19 hours agoഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
