News
വീണ്ടും 1.18 ലക്ഷം കടന്ന് സ്വര്‍ണം; വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു. ഇന്ന് രാവിലെ പവന് 1,120 രൂപ ഉയര്‍ന്നതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 1,18,640 രൂപയായി. കുറഞ്ഞ പണിക്കൂലി ചേര്‍ത്ത് വാങ്ങുമ്പോള്‍ ഒരു പവന് 1.50 ലക്ഷം രൂപയ്ക്ക് മുകളിലാണ് ചെലവ്.
ഇന്നലെ രാവിലെ 1,520 രൂപ ഉയര്‍ന്ന സ്വര്‍ണവില വൈകുന്നേരത്തോടെ 800 രൂപ കുറഞ്ഞ് 1.17 ലക്ഷം രൂപയ്ക്കു താഴെയെത്തിയിരുന്നു. ശനിയാഴ്ചയും സമാനമായ ചാഞ്ചാട്ടം രേഖപ്പെടുത്തിരാവിലെ 800 രൂപ കുറഞ്ഞെങ്കിലും ഉച്ചയ്ക്ക് 880 രൂപ ഉയര്‍ന്നു. വിപണിയില്‍ തുടര്‍ച്ചയായ അസ്ഥിരതയാണ് പ്രകടമാകുന്നത്.
യുഎസ് സാമ്പത്തിക കണക്ക് വിവരങ്ങളും എലറലൃമഹ ഫെഡറല്‍ റിസര്‍വ് നയങ്ങളും ആഗോള സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വില 1 ലക്ഷം കടന്നതോടെ ആഭ്യന്തര വിപണിയില്‍ സാധാരണ ഉപഭോക്താക്കള്‍ പിന്‍വാങ്ങിയിരുന്നു. വിവാഹ വിപണിയിലും വില കൂടുമെന്ന ആശങ്ക ശക്തമാണ്.
ഇതിനിടെ, വിലവര്‍ധനവ് നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ഉത്സവ സീസണുകളില്‍ സ്വര്‍ണവില ഉയരുന്നത് പതിവാണെങ്കിലും, വില നിശ്ചിത പരിധിക്ക് അപ്പുറം പോയിട്ടില്ലെന്നും ധനമന്ത്രി വിശദീകരിച്ചു.
News
വീട്ടുവരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന് നേരെ തെരുവുനായ ആക്രമണം; ചെറുവിരല്‍ കടിച്ചെടുത്തു
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ആലപ്പുഴ: ഹരിപ്പാട്ടില്‍ മൂന്നുവയസുകാരന് നേരെ തെരുവുനായയുടെ ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. വീടിന്റെ മുറ്റത്തെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കുട്ടിയുടെ ചെറുവിരല്‍ നായ കടിച്ചെടുത്തു.
കുട്ടിയുടെ കരച്ചില് കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെങ്കിലും അതിനുമുമ്പ് നായ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടില്‍ ജിതേഷിന്റെ മകന് ശിവാംശിതിനെയാണ് തെരുവുനായ ആക്രമിച്ചത്.
News
പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയര്‍പോര്‍ട്ടുകള്‍; ഏഴില്‍ ആറും പ്രവര്‍ത്തനരഹിതമെന്ന് റിപ്പോര്‍ട്ടുകള്‍
കുശിനഗര്‍, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്.
ലക്നൗ: ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി അടക്കം കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത എയര്‍പോര്‍ട്ടുകള്‍ ആളും വിമാനവുമില്ലാത്ത അവസ്ഥയിലാണ്.
2021ന് ശേഷം ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളിലാണ് ആറെണ്ണവും ഏറെക്കുറെ പ്രവര്‍ത്തനരഹിതമായത്.
വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നല്കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
കുശിനഗര്‍, അലിഗഢ്, ചിത്രകൂട്, ശ്രാവസ്തി, മൊറാദാബാദ്, അസംഗഢ് വിമാനത്താവളങ്ങളാണ് ‘പ്രേത’ വിമാനത്താവളങ്ങളായി മാറിയിരിക്കുന്നത്. 2021 ഒക്ടോബര്‍ 20നാണ് കുശിനഗര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. അടുത്ത മാസം വിമാന സര്‍വീസുകള്‍ ആരംഭിച്ചു. എന്നാല്‍ 2023 നവംബറില്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.
മറ്റ് എയര്‍പോര്‍ട്ടുകളെല്ലാം 2024 മാര്‍ച്ചിലാണ് ഉദ്ഘാടനം ചെയ്തത്. അസംഗഢ്, ചിത്രകൂട് വിമാനത്താവളങ്ങള്‍ ഒമ്പത് മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. മൊറാദാബാദ് വിമാനത്താവളമാകട്ടെ വെറും മൂന്ന് മാസമായപ്പോഴേക്കും അടച്ചു. അലിഗഢ് വിമാനത്താവളത്തിന്റേതും സമാന അവസ്ഥയാണ്. ഡിസംബര്‍ 30ന് ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളം മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
കുശിനഗര്‍ വിമാനത്താവളത്തില്‍ ആദ്യഘട്ടങ്ങളില്‍ നിരവധി വിമാനങ്ങള്‍ വരുന്ന അവസ്ഥയുണ്ടായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഒരു മാസം 54 വിമാനങ്ങള്‍ വരെ കുശിനഗര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു, എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷം അത് വെറും ആറ് വിമാനങ്ങളായി. അടുത്ത മാസമായപ്പോഴേക്കും, അടുത്ത വര്‍ഷങ്ങളിലും അത് പൂജ്യമായി. കോടികളാണ് വിമാനത്താവളത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനായി അധികൃതര്‍ പൊടിച്ചത്. എന്നിട്ടും വിമാനത്താവളം അടച്ചിടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
News
വൈറ്റിലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
സംഭവത്തില്‍ കൊലപാതകമെന്ന സംശയമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊച്ചി: വൈറ്റില ഫ്ലൈഓവറിന് സമീപം റെയില്‍വേ ട്രാക്കിനരികില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകമെന്ന സംശയമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തുനിന്ന് ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.
ട്രെയിന്‍ സര്‍വീസ് ഇല്ലാത്ത ഒഴിഞ്ഞ ട്രാക്കിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് വിലയിരുത്തല്‍. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നു.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
