Connect with us

News

സ്വർണവില വീണ്ടും ഉയർന്നു; പവൻ 1.16 ലക്ഷത്തിന് മുകളിൽ

വിലയില്‍ തിടുക്കത്തിലുള്ള ഇടിവ് പ്രതീക്ഷിക്കാനില്ലെന്നും അടുത്ത ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുമെന്നുമാണ് സൂചന.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെ ആഗോള വിപണിയുടെ സ്വാധീനത്തില്‍ ഇന്ന് വില കുത്തനെ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപ വര്‍ധിച്ച് 14,600 രൂപയായി. പവന് 1,400 രൂപ കൂടി 1,16,800 രൂപയിലെത്തി.

വെള്ളിയാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ 1,15,320 രൂപയില്‍ നിന്നു 1,14,520 രൂപയിലേക്ക് ഇടിഞ്ഞ വില, ദിവസാവസാനത്തോടെ 1,15,400 രൂപയായി ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ സ്വര്‍ണവില 128 ഡോളര്‍ ഉയര്‍ന്ന് 5,106.68 ഡോളറിലെത്തി. 2.57 ശതമാനം നേട്ടമാണ് ഉണ്ടായത്. വെള്ളിവിലയും 6.93 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 84.59 ഡോളറായി.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും ആഗോള രാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി മാറ്റിയിരിക്കുകയാണ്. കൂടാതെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയങ്ങള്‍ക്കെതിരായ സുപ്രീംകോടതി വിധിയും വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.

വിലയില്‍ തിടുക്കത്തിലുള്ള ഇടിവ് പ്രതീക്ഷിക്കാനില്ലെന്നും അടുത്ത ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരുമെന്നുമാണ് സൂചന.

 

 

News

റമദാന്‍ തുടക്കം അഭയാര്‍ത്ഥികള്‍ക്കൊപ്പം; റോഹിങ്ക്യന്‍ ക്യാമ്പില്‍ ചെലവഴിച്ച് മെസ്യൂദ് ഓസില്‍

സന്ദര്‍ശനവിവവരങ്ങളും ചിത്രങ്ങളും ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

Published

on

ധാക്ക: വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിനം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ചെലവഴിച്ച് പ്രമുഖ ഫുട്ബോള്‍ താരം മെസ്യൂദ് ഓസില്‍. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മകന്‍ ബിലാല്‍ ഉര്‍ദുഗാനൊപ്പമാണ് ഓസില്‍ കോക്സ് ബസാറിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. തുര്‍ക്കിഷ് കോപ്പറേഷന്‍ ആന്‍ഡ് കോര്‍ഡിനേഷന്‍ ഏജന്‍സി പ്രസിഡന്റ് അബ്ദുള്ള എറന്‍, ബംഗ്ലാദേശിലെ തുര്‍ക്കി അംബാസഡര്‍ റാമിസ് സെന്‍ എന്നിവരും ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികളും ഏതാനും മാധ്യമപ്രവര്‍ത്തകരും ഇവരോടൊപ്പമുണ്ടായിരുന്നു. ഉഖിയയിലെ ബാലുഖാലി, കുട്ടുപാലോങ് ക്യാമ്പുകളാണ് സംഘം സന്ദര്‍ശിച്ചത്.

രാവിലെ പ്രത്യേക വിമാനത്തില്‍ കോക്സ് ബസാറിലെത്തിയ സംഘത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ക്യാമ്പിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് റോഹിങ്ക്യ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഓസിലും പങ്കുചേര്‍ന്നു. ലോകപ്രശസ്ത താരത്തെ നേരില്‍ കാണാനും അദ്ദേഹത്തോടൊപ്പം പന്തുതട്ടാനും കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. മത്സരത്തിന് ശേഷം വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി.

വൈകുന്നേരം ക്യാമ്പിലെ ഒരു റോഹിങ്ക്യന്‍ കുടുംബത്തോടൊപ്പം ഇഫ്താറില്‍ പങ്കുചേര്‍ന്നതിനു ശേഷമാണ് സംഘം മടങ്ങിയത്. സന്ദര്‍ശനവിവവരങ്ങളും ചിത്രങ്ങളും ഓസില്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.

‘ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ബിലാല്‍ ഉര്‍ദുഗാനൊപ്പമാണ് ഞാന്‍ റമദാനിലെ ആദ്യ ദിനം ചെലവഴിച്ചത്. ടിക്ക, ദിയാനത്ത് വഖഫി എന്നിവയുടെ സഹകരണത്തോടെ അവിടെ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് ഹോസ്പിറ്റല്‍, സ്‌കൂള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണ്ടു. എങ്കിലും, റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി നമുക്ക് ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം, വലിയൊരു മാറ്റം കൊണ്ടുവരാം’- ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഓസില്‍ വ്യക്തമാക്കി.

 

Continue Reading

News

‘കരാറിലെത്തണം, അല്ലെങ്കില്‍ ആക്രമണം’: ഇറാന് 10-15 ദിവസത്തെ സമയപരിധി നിശ്ചയിച്ച് ട്രംപ്

താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് ബ്രിട്ടന്‍

Published

on

ലണ്ടന്‍: ഇറാനുമായുള്ള ആണവ തര്‍ക്കം പുതിയ തലത്തിലേക്ക് എത്തിനില്‍ക്കുകയാണ്. പത്ത് മുതല്‍ പതിനഞ്ച് ദിവസത്തിനകം ആണവ കരാറിലെത്താന്‍ തയ്യാറായില്ലെങ്കില്‍ ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. കരാര്‍ സാധ്യമായില്ലെങ്കില്‍ ‘മോശമായ കാര്യങ്ങള്‍’ സംഭവിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വാഷിംഗ്ടണില്‍ നടന്ന ‘ബോര്‍ഡ് ഓഫ് പീസ്’ യോഗത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

അതേസമയം ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ക്കായി തങ്ങളുടെ സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകാന്‍ സാധ്യതയുള്ള മുന്‍കൂര്‍ ആക്രമണങ്ങള്‍ക്ക് ഡിയാഗോ ഗാര്‍ഷ്യ, ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് എന്നീ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് യുകെയുടെ നിലപാട്.

പശ്ചിമേഷ്യയില്‍ അമേരിക്ക വലിയ തോതിലുള്ള സൈനിക വിന്യാസം നടത്ത. 150-ലധികം കാര്‍ഗോ വിമാനങ്ങളും അത്യാധുനിക യുദ്ധവിമാനങ്ങളും മേഖലയിലുണ്ട്.

അതേസമയം ഏത് ആക്രമണത്തെയും ശക്തമായി നേരിടുമെന്ന് ഇറാന്‍ വ്യക്തമാക്കി. റഷ്യയുടെയും ചൈനയുടെയും പങ്കാളിത്തത്തോടെ ഇറാന്‍ നാവികാഭ്യാസം തുടരുകയാണ്. ഇതിനിടെ സുപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ ചില ഭാഗങ്ങള്‍ ഇറാന്‍ താല്‍ക്കാലികമായി അടച്ചതായാണ് റിപ്പോര്‍ട്ട്.

ഇറാന്‍ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രാഈല്‍ സൈന്യത്തോട് സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Continue Reading

News

സംസ്ഥാനത്ത് ശക്തമായ വേനൽമഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനല്‍ചൂടിന് ഇടയില്‍ ആശ്വാസമായി വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇടിമിന്നലിനിടെ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക, വന്‍മരങ്ങളുടെ ചുവട്ടില്‍ അഭയം തേടാതിരിക്കുക, വൈദ്യുതി ഉപകരണങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending