main stories
‘ഒറ്റപേര് സഞ്ജു സാംസണ്’; ടി20 ലോകകപ്പില്‍ വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് വി ഡി സതീശന്
സഞ്ജു സാംസണിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യയെ സെമിഫൈനലിലെത്തിച്ച മലയാളി താരം സഞ്ജു സാംസണ്‍നെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ”ഒറ്റപേര് സഞ്ജു സാംസണ്” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഈഡന് ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 50 പന്തില്‍ 97 റണ്‍സ് നേടി പുറത്താകാതെ നിന്ന സഞ്ജുവിന്റെ മികവിലാണ് ഇന്ത്യയുടെ ജയം.
കൂറ്റന്‍ സ്കോര്‍ പിന്തുടര്ന്ന് നേടിയ ഈ വിജയം ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ചരിത്ര നേട്ടമാകുകയും ചെയ്തു.
തെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ (86) കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.
1989 മുതല്‍ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ പരമാധികാരിയായിരുന്ന ഖാംനഈയുടെ വിയോഗം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.
ശനിയാഴ്ച പുലര്‍ച്ചെ തെഹ്റാനിലെ ഖാംനഈയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രാഈലും നടത്തിയ ശക്തമായ ബോംബാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഏകദേശം 30-ഓളം ബോംബുകള്‍ ഈ സമുച്ചയത്തിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഖാംനഈയോടൊപ്പം അദ്ദേഹത്തിന്റെ മകള്‍, മരുമകന്, കൊച്ചുമകന് എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, ഞായറാഴ്ച രാവിലെ ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഖാംനഈ ‘രക്തസാക്ഷിത്വം’ വരിച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
അതേസമയം ‘ലോകത്തിലെ ഏറ്റവും വലിയ തിന്മകളിലൊന്ന് അവസാനിച്ചു’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇറാനിയന്‍ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടതിനെ സ്ഥിരീകരിക്കുന്ന സൂചനകള്‍ നല്‍കിയിരുന്നു.
കൽപറ്റ: മായാത്ത ഓർമകളുമായി അവർ വീണ്ടുമെത്തി. നഷ്ടങ്ങളുടെ വ്യഥയിൽ ഉരുകുമ്പോഴും പ്രതീക്ഷയുടെ തിരിവെട്ടമായി മുസ്ലിംലീഗ് ഒരുക്കിയ സ്നേഹഭവനങ്ങളിലക്ക്. നിറകണ്ണുകളോടെയാണ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് വീടുകളുടെ രേഖകളും താക്കോലും അവർ ഏറ്റുവാങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച സൗകര്യങ്ങളോടെയാണ് തങ്ങൾക്ക് കിട്ടിയ ഓരോ വീടുകളുമെന്ന് അവർ അതിശയത്തോടെ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. വയനാട് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു. പ്രൊജക്ട് രൂപകൽപന ചെയ്ത പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫിന് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, പോഷക ഘടകങ്ങളുടെ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
മൂന്ന് ബെഡ്റൂമുകളും രണ്ട് ബാത്ത്റൂമുകളും കിച്ചനും വർക്ക് ഏരിയയും സിറ്റൗട്ടും ലിവിങ്, ഡൈനിങ് ഏരിയയുമെല്ലാമായി 1060 സ്ക്വയർഫീറ്റിലുള്ള വീടുകളാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുസ്ലിംലീഗ് ഒരുക്കിയത്. മുസ്ലിംലീഗ് വാഗ്ദാനം ചെയ്ത് 105 വീടുകളിൽ 51 വീടുകളുടെ താക്കോലാണ് ഇന്ന് പ്രൊജക്ട് സൈറ്റിൽ കൈമാറിയത്. കട്ടിൽ, ബെഡ്, സോഫ സെറ്റ്, ഡൈനിങ് ടേബിൾ, കസേരകൾ, ക്ലോക്ക് തുടങ്ങി ഫർണിച്ചറുകളും മിക്സി, ഗ്രെയിന്റർ തുടങ്ങി ഗൃഹോപകരണങ്ങളും വീടുകൾക്കൊപ്പം നൽകുന്നുണ്ട്. ബ്രിക് പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ ബ്രിക് പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറുന്നത്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.
ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കും
കൽപറ്റ: പദ്ധതി പ്രദേശത്ത് ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്കാരിക കേന്ദ്രങ്ങളും സമീപത്തുണ്ടെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവർക്ക് പ്രാർത്ഥന നിർവ്വഹിക്കുന്നതിനുള്ള സ്ഥല സൗകര്യമാണ് മുസ്ലിംലീഗ് ഒരുക്കുക. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവന സമുച്ചയത്തിൽ ഉണ്ടാകും. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. കൽപറ്റ ടൗണിൽനിന്ന് 8 കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്.
kerala
‘ഡാറ്റ ചോർത്തുന്ന മുഖ്യൻ, കപ്പിത്താൻ ഇല്ലാത്ത ആരോഗ്യ വകുപ്പ്’
മുസ്ലിം യൂത്ത് ലീഗ് നൈറ്റ് മാർച്ച് നാളെ ജില്ല തലങ്ങളിൽ
കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ മുഖ്യമന്ത്രിക്കെതിരെയും നാഥനില്ലാ കളരിയായി മാറിയ ആരോഗ്യ വകുപ്പിനെതിരെയും ഡാറ്റ ചോർത്തുന്ന മുഖ്യൻ, കപ്പിത്താൻ ഇല്ലാത്ത ആരോഗ്യ വകുപ്പ് എന്ന മുദ്രാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാതലങ്ങളിൽ നാളെ (മാർച്ച് 1 ഞായറാഴ്ച്ച) നൈറ്റ് മാർച്ച് സംഘടിപ്പിക്കും.
കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 9മണിക്ക് ടാഗോർ ഹാൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് കടപ്പുറത്ത് ഓപ്പൺ സ്റ്റേജിന് സമീപം സമാപിക്കും.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രഖ്യാപനങ്ങൾ ഓർമ്മപ്പെടുത്തുന്നതിനായി 77.42 ലക്ഷം പേരുടെ ഡാറ്റയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയത്. ഒരു ആവശ്യത്തിനായി ശേഖരിക്കുന്ന ഡേറ്റ മറ്റൊന്നിന് ഉപയോഗിക്കാൻ പാടില്ലെന്നുള്ള ചട്ടം നിലനിൽക്കുന്നതിനാൽ ഇത് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിൻ്റെ ലംഘനമാണ്. കേരളത്തിൻ്റെ ആരോഗ്യ വകുപ്പ് താളം തെറ്റിയ നിലയിലാണ്. ഗുരുതരമായ ചികിത്സാ പിഴവുകളുടെ വാർത്തകൾ നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരം കാണാൻ കഴിയാത്ത കഴിവ് കെട്ട വകുപ്പ് മന്ത്രിയാണ് കേരളത്തിലുള്ളത്. ആരോഗ്യ വകുപ്പിനെതിരെ ഉയർന്ന വലിയ ജനവികാരം വഴി തിരിച്ച് വിടാൻ നടത്തിയ മർദന നാടകം പൊളിഞ്ഞതിലൂടെ മന്ത്രിയും സർക്കാറും കൂടുൽ അപഹാസ്യരായി. പൗരൻ്റെ സ്വകാര്യതയിലേക്ക് കടന്ന് കയറ്റം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ആരോഗ്യ വകുപ്പിനെതിരെയും വലിയ ജനരോഷമുയർത്തി മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.
-
News20 hours agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News22 hours agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News19 hours agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
News22 hours ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world22 hours ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News22 hours ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
News21 hours agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News19 hours agoനാദാപുരത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

