india
ഖാംനഇയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധവും സംഘർഷവും; ഇന്റർനെറ്റിന്റെ വേഗത കുറച്ചു
ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധം പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലാല്‍ ചൗക്ക്, സൈദാ കടല്‍, ബഡ്ഗാം, ബന്ദിപ്പോര, അനന്ത്നാഗ്, പുല്‍വാമ എന്നിവിടങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കശ്മീരില്‍ ഏകദേശം 15 ലക്ഷം ഷിയാ മുസ്ലിംകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ലാല്‍ ചൗക്ക് പ്രദേശം പൂര്‍ണ്ണമായും അടച്ചിട്ടു. പ്രതിഷേധങ്ങളും കൂട്ടംചേരലുകളും തടയുന്നതിനായി ക്ലോക്ക് ടവറിലേക്ക് പ്രവേശനവും നിയന്ത്രിച്ചു. കശ്മീര്‍ താഴ്വരയിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും നാളെയും അടച്ചിടാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
കശ്മീര്‍ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. അതിനിടെ, കാശ്മീര്‍ താഴ്വരയിലുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാന നില നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഈ നീക്കം. ഇസ്രായേല്‍-യുഎസ് സംയുക്താക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്.
സ്ഥിരീകരിക്കാത്ത വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കി. വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് വിശ്വസനീയവും ആധികാരികവുമായ സ്രോതസ്സുകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള പ്രകോപനപരമായ തലക്കെട്ടുകള്‍ ഒഴിവാക്കണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു.
india
‘പ്രമുഖ നടിയുമായി വിവാഹേതര ബന്ധം’; നടൻ വിജയ്ക്കെതിരെ വിവാഹമോചന ഹർജി ഫയൽ ചെയ്ത് ഭാര്യ
നടനും ടിവികെ പാർട്ടി നേതാവുമായ വിജയ്യ്ക്ക് വിവാഹമോചനത്തിന് നോട്ടീസയച്ച് ഭാര്യ സംഗീത സോമലിംഗം. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ നോട്ടീസയച്ചിരിക്കുന്നത്. വിജയ്യ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് വിവാഹമോചന ഹർജിയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നു.
2021 മുതൽ ഇത് തുടരുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ബന്ധം പിടിക്കപ്പെട്ടതിന് ശേഷം അത് ഒഴിവാക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ അത് തുടരുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. വിജയ്, തന്നെ സാമൂഹിക, പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും പ്രസ്തുത നടിയോടൊപ്പം വിദേശ യാത്രകളിലും പൊതുപരിപാടികളിലും പങ്കെടുക്കുയും ചെയ്തിരുന്നു. നടി ഈ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യുകയും വിജയ് മൗനാനുവാദം നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം തനിക്കും കുട്ടികൾക്കും വളരെയധികം നാണക്കേട് ഉണ്ടാക്കിയെന്നും ഹർജിയിൽ വിശദമാക്കുന്നു.
ഇതിന് പുറമേ തനിക്ക് നൽകിയിരുന്ന സൗകര്യങ്ങളെല്ലാം പിൻവലിച്ചതായും അവരുടെ സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും സംഗീത ഹർജിയിൽ ആരോപിക്കുന്നു.
വിജയ്യുടെ ബന്ധവും തുടർന്നുണ്ടായ സോഷ്യൽ മീഡിയ വിവാദങ്ങളും തൻ്റെ മാനസിക ആരോഗ്യത്തെ തകർത്തതായും ഹർജിയിൽ ആരോപണമുണ്ട്.നിലവിൽ ഇവരുടെ ബന്ധം നിലനിൽക്കുന്നില്ലെന്നും അത് പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 1999ൽ വിവാഹിതരായ വിജയ്- സംഗീത ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ടു മക്കളുണ്ട്. നിലവിൽ വിജയ്യോ സംഗീതയോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
Film
‘കേരള സ്റ്റോറി 2’: സ്റ്റേ ലംഘിച്ച് ബുക്കിങ്; നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി
‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി
‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്കി.
‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും.
സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരായ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.
അതേസമയം സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവിനെതിരെ നിര്‍മ്മാതാക്കള്‍ നല്കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് വിധി പറയും.
പൊതുതാല്‍പ്പര്യ സ്വഭാവമുള്ള വിഷയം എങ്ങനെയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചതെന്നും, ഹരജിക്കാരുടെ ഏത് അവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്നും ഡിവിഷന് ബെഞ്ച് ചോദിച്ചു.
എന്നാല്‍ സിനിമയുടെ റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചിത്രം കേരളത്തെ അപമാനിക്കുന്നതല്ലെന്നും നിര്‍മ്മാതാക്കള്‍ കോടതിയില്‍ വാദിച്ചു. പേര് നിശ്ചയിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
india
ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
ഇരുവര്‍ക്കുമെതിരെ തെളിവില്ലെന്ന് വിചാരണക്കോടതി
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തരാക്കി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി റൗസ് അവന്യൂകോടതിയുടേതാണ് ഉത്തരവ്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല എന്ന് കോടതി നിരീക്ഷിച്ചു.
കെജ്രിവാളിനെതിരെ തെളിവുകളുടെ അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഗുരുതരമായ ആരോപണങ്ങള്‍ തെളിയിക്കാന്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും നിരീക്ഷിച്ചു. പ്രോസിക്യൂഷന്റെ വാദങ്ങള്‍ക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്ന് കണ്ടെത്തിയാല്‍, പൊതുജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം സിസോദിയയ്ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. കേസില്‍ പൊതുപ്രവര്‍ത്തകനായ കുല്‍ദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയ സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശിപാര്‍ശ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
എന്നാല്‍ പ്രധാനമന്ത്രി മോദിയും അമിത് ഷായും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് കേസെന്ന് അരവിന്ദ് കെജ്രിവാള് പ്രതികരിച്ചു. സത്യം വിജയിച്ചു എന്ന് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാള് പ്രതികരിച്ചു.
-
News1 day agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News23 hours agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News23 hours agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News21 hours agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
News1 day ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world1 day ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News1 day ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
More2 days ago‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്

