News
ശരീരത്തിനകത്ത് നിശബ്ദ കൊലയാളിയോ ?
നമ്മുടെ പരിചയത്തില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബുദ്ധിമുട്ടും തോന്നാത്ത മനുഷ്യര് പെട്ടെന്ന് കുഴഞ്ഞ് വീണുമരിച്ചുപോയ അനേകം സംഭവങ്ങള്‍ ഇല്ലേ എന്തായിരിക്കും അതിന് കാരണം
നമ്മുടെ പരിചയത്തില്‍ പ്രത്യക്ഷത്തില്‍ യാതൊരു ബുദ്ധിമുട്ടും തോന്നാത്ത മനുഷ്യര് പെട്ടെന്ന് കുഴഞ്ഞ് വീണുമരിച്ചുപോയ അനേകം സംഭവങ്ങള്‍ ഇല്ലേ? എന്തായിരിക്കും അതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? ദിവസേന വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരും ചിട്ടയായ ജീവിതരീതിയിലൂടെ ജീവിതം നയിക്കുന്നവരുമായിരിക്കും ഒരുപക്ഷേ ഇത്തരം ദുര്‍അനുഭവങ്ങളിലൂടെ കടന്നുപോയതും. എന്താണ്. ഇതിന് കാരണമെന്ന് നോക്കാം.
നെഞ്ചുവേദനയോ വ്യക്തമായ ലക്ഷണങ്ങളോ ഇല്ലാതെ ഹൃദയപേശികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ സംഭവിക്കുന്ന ഹ്യദയാഘാതമാണ് അത്തരമാളുകള്‍ക്ക് സംഭവിച്ചിട്ടുണ്ടാവുക. നേരത്തെ തന്നെ ശരീരം ചെറിയരീതിയിലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിട്ടുണ്ടാവും. എന്നാല്‍ ഏതൊരു സാധാരണക്കാരന്‍ വിശ്വസിക്കുന്നത് പോലെ അത്തരം അസ്വസ്ഥതകള്‍ പലപ്പോഴും ഗ്യാസ്, അസിഡിറ്റി, അല്ലെങ്കില്‍ ചെറിയ ക്ഷീണം എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ നിലച്ച് പോവുക, അല്ലെങ്കില്‍ പ്രവര്‍ത്തനക്ഷമത അപ്രതീക്ഷിതമായി കുറഞ്ഞ് പോവുക എന്നിവയാണ് ഇത്തരം സാഹചര്യത്തില്‍ പ്രധാനമായും സംഭവിക്കുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ ഹാര്‍ട്ട് അറ്റാക്കും, കാര്‍ഡിയാക് അറസ്റ്റുമാണ്. അതായത് ഹൃദയാഘാതവും ഹൃദയ സ്തംഭനവും എന്ന് സാരം. സാധാരണക്കാരെ സംബന്ധിച്ച് ഇവരണ്ടും തമ്മിലുള്ള വ്യത്യാസം അറിയാനുള്ള സാധ്യത കുറവാണ്. വ്യക്തമായ വേര്‍തിരിവുകളുള്ള രോഗാ വസ്ഥകളാണ് ഇവ രണ്ടും.
ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങള്‍ എന്ന നിലയിലുള്ള സമാനതകള്‍ക്കിടയിലും അസുഖത്തിന്റെ തീവ്രതയിലും, തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളിലുമെല്ലാം വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഹൃദയാഘാതത്തെയും ഹൃദയസ്തംഭനത്തെയും കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നത് ഏതൊരു വ്യക്തിക്കും സ്വന്തം ജീവന്‍ രക്ഷിക്കാനോ മറ്റൊരു ജീവന് സംരക്ഷിക്കാനോ സഹായകരമാകും.
ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം)
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹാര്‍ട്ട് അറ്റാക്ക് (ഹൃദയാഘാതം) തന്നെയാ ണ്.ഹൃദയത്തിലേക്ക് ആവശ്യമായരക്തം എത്തിച്ച് നല്‍കുന്ന കൊറോണ റിആര്‍ട്ടറികളില്‍ തടസ്സം സംഭവിക്കുകയും അതുവഴി ഹൃദയത്തിലേക്ക് രക്തം എത്തിച്ചേരുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതുമാണ് ഹൃദയാഘാതത്തിനുള്ള പ്രധാന കാരണങ്ങള്‍. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പുകവലി, വ്യായാമക്കുറവ് മുതലായവയെല്ലാം ഇതിന് വഴിയൊരുക്കും. ഹൃദയാഘാതം സംഭവിച്ചവര്‍ എല്ലാവരും പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നില്ല. തടസ്സത്തിന്റെ അളവ് വര്‍ദ്ധിച്ച് കൂടുതലാകുമ്പോള്‍ മാത്രമേ ലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങുകയുള്ളൂ. കിതപ്പ്, നെഞ്ചിന്റെ മധ്യഭാഗത്തായി വേദന, ഭാരം അമര്‍ത്തുന്ന പോലെ തോന്നുക, കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന, വിയര്‍പ്പ് മുതലായ ലക്ഷണങ്ങള്‍ തുടക്കത്തില്‍ പ്രത്യക്ഷപ്പെടും സ്വാഭാവികമായും ചികിത്സ തേടുവാനും അസുഖമുക്തി നേടുവാനുമുള്ള സമയം നമുക്ക് ലഭിക്കും. എന്നാല്‍ അപൂര്‍വ്വമായി ചിലരില്‍ ലക്ഷണങ്ങള്‍ കാണപ്പെടാതെ ഹൃദയാഘാതം സംഭവിക്കാം. പ്രമേഹമുള്ളവരിലോ, അല്ലെങ്കില്‍ രക്തക്കുഴലുകളില്‍ പെട്ടെന്ന് പൂര്‍ണ്ണമായ തടസ്സം നേരിടുന്നവരിലോ ആണ് ഇത്
സംഭവിക്കുന്നത്.
കാര്‍ഡിയാക് അറസ്റ്റ് (ഹൃദയ സ്തംഭനം)
ഹാര്‍ട്ട് അറ്റാക്കും കാര്‍ഡിയാക് അറസ്റ്റും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പലപ്പോഴും നമ്മള്‍ ബോധവാന്മാരല്ല. ഹാര്‍ട്ട് അറ്റാക്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് തടസ്സപ്പെടുന്നതെങ്കില്‍ കാര്‍ഡിയാക് അറസ്റ്റില്‍ ഹൃദയം നിലച്ച് പോകുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. അതായത് ഹാര്‍ട്ട് അറ്റാക്കിനേക്കാള്‍ ഗുരുതരായ രോഗമാണ് കാര്‍ഡിയാക് അറസ്റ്റ് എന്ന് പറയാം. ഹൃദയത്തിന്റെ സങ്കോച വികാസ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാക്കപ്പെടുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ്. ഹൃദയത്തിന്റെ പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ജന്മലാലുള്ള ഹൃദ്രോഗങ്ങള്‍, ജനിതകപരമായ തകരാറുകള്‍ മുതലായവയാണ് കാര്‍ഡിയാക് അറസ്റ്റിന് കാരണമാകുന്നത്. ഹൃദയത്തിന്റെതാളം ക്രമീകരിക്കുന്നത് ഹൃദയത്തിലെ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടാണ്. മേല്‍പറഞ്ഞ കാരണങ്ങള്‍ മൂലം ഈ സര്‍ക്യൂട്ട് നിലയ്ക്കുകയോ ഇതില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുകയോ ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് നിശ്ചലമാവുകയും രോഗി മരണാസന്നനാവുകയും ചെയ്യും. കായിക മത്സരങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞ് വീണ് മരിക്കുന്നതും, ഡാന്‍സ് ചെയ്യുമ്പോള്‍ സ്റ്റേജില്‍ കുഴഞ്ഞ് വീണു മരിച്ചതും മറ്റും ഇതിന് ഉദാഹരണമാണ്.
ഹൃദയപേശികള്‍ക്ക് സ്വാഭാവികമായ ബലക്കുറവുണ്ടാവുകയും കായിക പ്രകടനങ്ങളിലൂടെയും മറ്റും അമിതമായ പ്രവര്‍ത്തന ഭാരം ഹൃദയത്തിന് ലഭി ക്കുകയും ചെയ്യുമ്പോള്‍ പെട്ടെന്ന് ഹ്യദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി കാര്‍ഡിയാക് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്യും. നിലവില്‍ ഹൃദയത്തിന് തകരാറുകള്‍ ഉള്ളത് അറിയാതെ പോകുന്നതാണ് ശരീരം ഫിറ്റ് ആയവരെ-ഇതുപോലെയുള്ള അവസ്ഥയിലേക്ക് നയിക്കുന്നത്.
കാര്‍ഡിയാക് അറസ്റ്റ് ആര്‍ക്കൊക്കെ സംഭവിക്കാം.?
നേരത്തെ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. പുകവലി, ക്താതിസമ്മര്‍ദ്ദം, ഹൃദയസ്തംഭനത്തിന്റെയോ ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളുടെയോ കുടുംബപരമായ ചരിത്രമുള്ളവര്‍, ഹൃദയത്തിന് മറ്റ് തരത്തിലുള്ള തകരാറുകളുള്ളവര്‍,
അമിത ഭാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ചില മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്നവര്‍ മുതലായവര്‍ക്കും കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത കൂടുതലാണ്. എനിക്ക് കുറഞ്ഞ പ്രായമാണ് അതുകൊണ്ട് നിലവില്‍ ഭയപ്പെടാനൊന്നുമില്ല എന്ന നിലപാടെടുക്കുന്നത് തെറ്റാണ്. ആധുനിക ജീവിതശൈലിയില്‍ ഏതൊ രാളും കൃത്യമായ ഇടവേളകളില്‍ സ്വന്തം ആരോഗ്യപരിശോധനകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം. നിര്‍ദ്ദിഷ്ട ഇടവേളകളില്‍ ഡോക്ടറെ സ ന്ദര്‍ശിക്കുകയും ജീവിതശൈലികളില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തുകയും, നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും ചെയ്യുക. എ പ്പോഴും പറയുന്ന വാചകം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കട്ടെ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നത് തന്നെയാണ്. അനാരോഗ്യകരമായ ജീവിത രീതികള്‍ നയിക്കുന്നതിന് പകരം ആരോഗ്യപൂര്‍ണമായ നടപടികള്‍ സ്വീകരിച്ച് നമ്മുടെ ഹൃദയാരോഗ്യത്തെ പരിപാലിക്കുകയാണ് ചെയ്യേണ്ടത്. ചെറുപ്പം മുതലേ ഹൃദയാരോഗ്യത്തിന് മുന്‍തൂക്കം നല്‍കി ജീവിച്ചാല്‍ ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയും.
News
നാലാം ദിവസവും ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; പവന് 720 രൂപ കുറഞ്ഞു
ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്.
കൊച്ചി: സ്വർണവില ഉയർന്ന നിരക്കുകളിൽ നിന്ന് തുടർച്ചയായി നാലാംദിവസവും താഴോട്ട് ഇറങ്ങി. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,990 രൂപയും പവന് 1,19,920 രൂപയുമായി.
ഇന്നലെ പവന് 2,280 രൂപ കുറഞ്ഞിരുന്നു. അന്ന് ഗ്രാമിന് 15,080 രൂപയും പവന് 1,20,640 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച രണ്ടുതവണയായി പവന് 2,120 രൂപ കുറഞ്ഞിരുന്നു.
ഇസ്രാഈൽ ഇറാനെ ആക്രമിച്ചതിന് പിന്നാലെ രണ്ടുദിവസം കൊണ്ട് പവന് 8,440 രൂപ വരെ വർധിച്ചിരുന്നു. എന്നാൽ തുടർന്ന് സ്വർണവില കുത്തനെ തിരിച്ചിറങ്ങി. കഴിഞ്ഞ നാലുദിവസം കൊണ്ട് മാത്രം പവന് 7,000 രൂപയാണ് കുറഞ്ഞത്.
അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് വിലവർധന രേഖപ്പെടുത്തി. 71.35 ഡോളർ കൂടി 5,183.71 ഡോളറായാണ് ഇന്നത്തെ വില. 1.40 ശതമാനമാണ് വർധന.
ഡോളറിനെതിരെ ഇന്നലെ കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ രൂപ ഇന്ന് നേരിയ തോതിൽ തിരിച്ച് കയറി. ഇന്ന് ഒരു യു.എസ് ഡോളറിന് 91.61 രൂപയാണ് വിനിമയ നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യശോഷണം രേഖപ്പെടുത്തിയ രൂപയുടെ വിനിമയ നിരക്ക് 92.27 രൂപയായിരുന്നു.
kerala
മുന്‍ സര്‍ക്കാരിനെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി; ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും: വി.ഡി സതീശന്‍
വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
അതേസമയം സര്‍ക്കാരിന്റെ ധൂര്‍ത്തിന് ജനം മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പറഞ്ഞു.
കേരളത്തിലുടനീളം നടത്തിയ പുതുയുഗ യാത്ര വലിയ അനുഭവം പകര്‍ന്നുനല്‍കിയെന്നും സര്‍ക്കാരിനെതിരായ ശക്തമായ വികാരം കാണാന്‍ സാധിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സാധാരണക്കാരുമായി സംവദിക്കാന്‍ യാത്രയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പിആര്‍ഡി എത്രത്തോളം അധപതിക്കുമെന്നതിന്റെ ഉദാഹരണമാണ് പത്രങ്ങളിലെ പരസ്യം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെഗറ്റീവായിരുന്ന കാര്യങ്ങള്‍ വരെ സര്‍ക്കാരിന്റെ ചെലവില്‍ എടുത്തുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥര്‍ പിന്നീട് മറുപടി പറയേണ്ടിവരും. നാട്ടുകാരുടെ പണം. ഈ സര്‍ക്കാര്‍ ഇനി പണം നല്‍കാനൊന്നും പോകുന്നില്ല. ആ പണം അടുത്ത സര്‍ക്കാരായിരിക്കും നല്‍കേണ്ടിവരിക. എന്തൊരു ഹീനമായ പ്രചാരണമാണിത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. തരംതാണ പ്രചാരണമാണ് നടന്നത്. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.’
പോസിറ്റീവായി മുന്നോട്ടുവെയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
News
യുവാവിന്റെ ആത്മഹത്യക്ക് പിന്നില്‍ ഗൂഗിള്‍ ജെമിനി;ആരോപണവുമായി കുടുംബം
അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള 36 വയസുകാരന്റെ ആത്മഹത്യയെ തുടർന്ന് ഗൂഗിളിനെതിരെ കുടുംബം കേസ് ഫയൽ ചെയ്തു.
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള 36 വയസുകാരന്റെ ആത്മഹത്യയെ തുടർന്ന് ഗൂഗിളിനെതിരെ കുടുംബം കേസ് ഫയൽ ചെയ്തു. ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ Google Gemini (ജെമിനി) യുവാവിനെ അപകടകരമായ മാനസികാവസ്ഥയിലേക്ക് നയിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം.
കാലിഫോർണിയയിലെ സാൻ ഹോസെയിലെ ഫെഡറൽ കോടതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജോനാഥൻ ഗവാലസ് എന്ന യുവാവ് ആദ്യം സാധാരണ ആവശ്യങ്ങൾക്കായാണ് ജെമിനി ഉപയോഗിച്ചിരുന്നതെന്ന് കുടുംബം പറയുന്നു. എഴുത്തിന് സഹായം തേടാനും പുതിയ ആശയങ്ങൾ കണ്ടെത്താനും ആയിരുന്നു തുടക്കത്തിൽ ചാറ്റ്ബോട്ടുമായി നടത്തിയ സംഭാഷണങ്ങൾ.
എന്നാൽ മാസങ്ങളോളം നീണ്ട ഇടപെടലുകൾക്കിടെ ജോനാഥന്റെ ചിന്താഗതിയിൽ ഗൗരവമായ മാറ്റങ്ങൾ ഉണ്ടായതായി പരാതിയിൽ പറയുന്നു. ജെമിനിയുമായുള്ള സംഭാഷണങ്ങൾ അദ്ദേഹത്തെ അപകടകരമായ ചിന്തകളിലേക്കാണ് നയിച്ചതെന്നാണ് കുടുംബത്തിന്റെ വാദം. കൂട്ടക്കൊല പോലുള്ള ആക്രമണങ്ങളെക്കുറിച്ച് പോലും അദ്ദേഹം ആലോചിച്ചിരുന്നുവെന്നും തുടർന്ന് ആത്മഹത്യയിലേക്ക് കാര്യങ്ങൾ നീങ്ങിയെന്നും ആരോപിക്കുന്നു.
പ്രത്യേകിച്ച് മരണത്തിന് മുൻപുള്ള അവസാന നാല് ദിവസങ്ങളിലെ സംഭാഷണങ്ങൾ ജോനാഥന്റെ ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയതായി പിതാവ് ജോൽ ഗവാലസ് കോടതിയിൽ വ്യക്തമാക്കി. ആ നാല് ദിവസങ്ങൾ മകനെ “ഹിംസാത്മക ദൗത്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ച കാലയളവായിരുന്നു” എന്നാണ് പിതാവിന്റെ ആരോപണം. സാധാരണ മാനസികാവസ്ഥയിലുണ്ടായിരുന്ന ഒരാളെ ‘ഒരു കൽപ്പിത യുദ്ധത്തിലെ ആയുധധാരിയായ സൈനികനാക്കി മാറ്റി’ എന്നും അദ്ദേഹം വാദിക്കുന്നു.
കുടുംബത്തിന്റെ ആരോപണങ്ങൾക്കെതിരെ ഗൂഗിളിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
-
News2 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News2 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News2 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala2 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News1 day agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News1 day agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
Sports1 day agoടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍
-
Health2 days agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും

