News
അമേരിക്കൻ ബോൾ ഷോ-5; റോഡുകളിൽ സൈനിക വിന്യാസവുമാവാം
കമാല്‍ വരദൂര്‍
അമേരിക്കയിലെ സവിശേഷതകളിൽ പ്രധാനം റോഡുകളാണ്. ഇന്റർസ്റ്റേറ്റ് റോഡുകൾ ഉൾപ്പെടെ നിരവധി പേരുകളിൽ, അനവധി ശ്രേണികളിലുള്ള റോഡുകളുണ്ട്. ഈ റോഡുകളുടെയൊക്കെ പ്രത്യേകത അതിവിശാലതയാണ്. നമ്മുടെ നാട്ടിൽ കാണുന്ന കൊച്ചു റോഡുകൾ ഇവിടെയില്ല. റിംഗ് റോഡുകൾ,ലൂപ്പ് റോഡുകൾ തുടങ്ങിയ നാമങ്ങളിൽ ഇടറോഡുകളുണ്ട്. അവയും ശാസ്ത്രിയമായാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ടെക്സസ് എന്ന വലിയ സംസ്ഥാനത്തെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ഇന്റർസ്റ്റേറ്റ് റോഡുകളുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും ബന്ധപ്പെടുത്തിയുള്ള റോഡുകളുണ്ട്. ഈ റോഡുകളുടെ സവിശേഷത പലതാണ്. കിലോമീറ്ററുകളോളം വിസ്തൃതിയിൽ പരന്ന് കിടക്കുന്നു. ഒരു കുഴി കണ്ടെത്തുക ദുഷ്കരമായ കാര്യമാണ്. രണ്ടായിരം, മൂവായിരം, നാലായിരം കിലോമീറ്റർ ദൈർഘ്യം ഉള്ള ഇന്റർസ്റ്റേറ്റ് റോഡുകളുണ്ട്. പ്രകൃതി സുന്ദരമാണ് പാതകൾ. പാതകളുടെ ഓരങ്ങളിൽ ഹരിതാഭയുടെ സൗകുമാര്യത. വൃക്ഷങ്ങളാണ് റോഡുകളുടെ സൗന്ദര്യം. പക്ഷേ വ്യക്ഷങ്ങൾ റോഡുകളുടെ അരികിൽ അല്ല, അകലെയാണ്. അതിന് കാരണം തേടിയപ്പോൾ റോഡുകളുടെ ഉപയോഗം ഏത് സാഹചര്യങ്ങളിലും പ്രയോജനപ്പെടുത്തുക എന്നതാണ്.ഉദാഹരണത്തിന് അടിയന്തിര യുദ്ധ സാഹചര്യം സംജാതമായാൽ സൈനിക വിന്യാസത്തിനുതകുന്ന തരത്തിൽ
വിമാനങ്ങൾ, ഹെലികോപ്ടർ ഇറക്കണമെങ്കിൽ ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടുള്ള സുന്ദരമായ ശാസ്ത്രീയ സംവിധാനം. മറ്റ് സുപ്രധാന സന്ദർഭങ്ങളും ഭരണകൂടം മുന്നിൽ കാണുന്നു. മഹാമാരികൾ വന്നാൽ അതിവേഗതയിൽ സുരക്ഷാ സംവിധാനങ്ങൾ വേണ്ടി വരും. കോവിഡ് കാലം എല്ലാവരും മറക്കാൻ ആഗ്രഹിക്കുന്നത് പോലെ അമേരിക്കയും മറക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ പെട്ടെന്നുള്ള മെഡിക്കൽ സംവിധാനം ഒരുക്കുക എന്ന വിശാല കാഴ്ച്ചപാടും റോഡ് നിർമാണത്തിൽ പ്രതിഫലിക്കുന്നുണ്ട്. റോഡുകൾ കീഴടക്കുന്നത് ട്രക്കുകളാണ്. നാൽപ്പത് ചക്രങ്ങളുള്ള പടുകുറ്റൻ ട്രക്കുകൾ 150 കിലോമിറ്റർ വേഗതയിൽ കുതിക്കുന്നത് കാണാം. ദീർഘദുര ട്രെയിൻ സംവിധാനങ്ങൾ ടെക്സസിൽ കുറവാണ്. യാത്രാ ബസുകളെയും അധികം കാണാനാവില്ല. എല്ലാവർക്കും കാറുകളുണ്ട്. വിട്ടുജോലിക്കാർ വരെ ഹമ്മറിൽ വരുമ്പോൾ അതിൽ അതിശയോക്തിയില്ല.
News
ഞങ്ങളെ മറികടന്ന് ഹോര്‍മൂസിലൂടെ ഇറാന്റെ എണ്ണ കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട; മാര്‍ക് റുബിയോ
ഒമാൻ തീരത്ത് യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാൻ വിളിച്ചപ്പോഴാണ് റുബിയോ ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം മറികടന്ന് ഹോർമൂസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കടത്താൻ ശ്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക് റുബിയോ. ഇറാന് മേലുള്ള നാവിക ഉപരോധം ലംഘിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും റുബിയോ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി നിലപാട് കടുപ്പിച്ചത്.
ഒമാൻ തീരത്ത് യു.എസ് നാവികസേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കാൻ വിളിച്ചപ്പോഴാണ് റുബിയോ ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്കിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ യു.എസ് സൈന്യം നൽകുന്ന നിർദ്ദേശങ്ങൾ മേഖലയിലൂടെ കടന്നുപോകുന്ന എല്ലാ വാണിജ്യ കപ്പലുകളും ഉടനടി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഏപ്രിൽ മുതൽ ഇറാന്റെ എണ്ണ വ്യാപാരത്തിൽ നിന്നുള്ള വരുമാനം തടയുക എന്ന ലക്ഷ്യത്തോടെ മേഖലയിൽ യു.എസ് കർശനമായ നാവിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ വിലക്കുകൾ ലംഘിച്ച് ഇറാന്റെ തുറമുഖങ്ങളിലേക്ക് സർവീസ് നടത്തുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് വാഷിംഗ്ടണിന്റെ തീരുമാനം.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വമ്പന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് മൊറോക്കോ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. മൊറോക്കോയ്ക്കായി ഇസ്മായേല്‍ സൈബീരിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറുമാണ് ഗോളുകള്‍ നേടിയത്. 1978-ന് ശേഷം ഇതാദ്യമായാണ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബ്രസീലിന് വിജയിക്കാന്‍ ആവാതെ പോകുന്നത്.
ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ മൊറോക്കോയ്ക്കാണ് മേല്‍ക്കൈയുണ്ടായത്. മത്സരത്തിലെ ആദ്യ ഗോള്‍ 21-ാം മിനിറ്റില്‍ മൊറോക്കോ സ്വന്തമാക്കി. പിച്ചിന്റെ മധ്യഭാഗത്തുനിന്ന് ബ്രാഹീം ഡയസ് നല്കിയ തകര്‍പ്പന്‍ ത്രൂ പാസിലേക്ക് ഓടിയെത്തിയ സൈബീരി, ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ചു. ഇതിന് മറുപടിയായി 32-ാം മിനിറ്റില്‍ ബ്രൂണോ ഗുമേയറസുമായി ചേര്‍ന്ന് ഒരു ‘വണ്‍-ടു-വണ്‍’ പാസിംഗിലൂടെ മുന്നേറിയ വിനീഷ്യസ് ജൂനിയര്‍, ഒരു കിടിലന്‍ ഷോട്ടിലൂടെ ബ്രസീലിന് സമനില സമ്മാനിച്ചു.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ഗോളുകളൊന്നും ഉണ്ടായില്ല. ജൂണ്‍ 20-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബ്രസീല്‍ ഹെയ്ത്തിയെ നേരിടും. സ്കോട്ട്ലന്ഡുമായാണ് മൊറോക്കോയുടെ അടുത്ത മത്സരം.
ഉത്തരം കിട്ടാത്തതെന്തും എ.ഐ അഥവാ നിര്‍മിത ബുദ്ധി എന്നു പറയുന്നതാണ് സി.പി.എമ്മിന്റെ പുതിയ തന്ത്രം. പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന് സ്ഥിരം പറയുന്നത് ഇപ്പോള്‍ ഇതാണ്. ഇത് തന്നെയാണ് ഇപ്പോള്‍ വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ പിണറായിക്കാലത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവള പത്രം പുറത്തിറക്കിയപ്പോഴും സി.പി.എമ്മിന്റെ പ്രതികരണം. പിണറായി സര്‍ക്കാറിന്റെ കോടിക്കണക്കും കിഫ്ബിയുമെല്ലാം വെറും തള്ള് മാത്രമായിരുന്നുവെന്ന് വ്യകതമാക്കിക്കൊണ്ടാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയും മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷം വിയോജിച്ചത് എ.ഐ ഉപയോഗിച്ച് തയ്യാറാക്കി എന്നും പറ ഞ്ഞായിരുന്നു.
സര്‍ക്കാര്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അവകാശം എജിക്ക് മാത്രമാണെന്നായിരുന്നു മുന്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. പേടി ഇല്ലെന്ന് ഓരോ രണ്ട് വാക്കിലും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞതോടെ കേട്ടവര്‍ക്കൊക്കെ സംഗതി മനസിലായി. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നുമായിരുന്നു ആദ്യം പ്രതിപക്ഷത്തിന്റെ ആക്ഷേപം. പുറത്ത് നിന്നുള്ള വരെ ധവള പത്രം തയാറാക്കാന്‍ ഏല്‍പ്പിച്ചത് ശരിയല്ല. ഇത് സര്‍ക്കാര്‍ പ്രവര്‍ത്തനത്തെ മൊത്തം തകിടം മറിക്കാനാകുമെന്നും എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആധി. എന്നാല്‍ കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖയിലൂടെ യു.ഡി.എഫ് പുറത്ത് വിട്ടത്. തയ്യാറാക്കിയത് ധനവകുപ്പ് തന്നെയാണ്. ഒരു രഹസ്യരേഖയും പുറത്ത് പോയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും കടം വാങ്ങാന്‍ റിസര്‍വ് ബാങ്കില്‍ പോയി കൂടുതല്‍ നോട്ട് അടിച്ചു തരാന്‍ ആവശ്യപ്പെട്ടാല്‍ മതിയെന്ന യമണ്ടന്‍ തിയറി പുറത്തിറക്കിയ ഒന്നാം പിണറായി സര്‍ക്കാറിലെ ധനമന്ത്രി കയറുപിരി ശാസ്ത്രജ്ഞന് പക്ഷേ ഇതൊന്നും പോര.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച കേന്ദ്ര സഹായങ്ങള്‍, അവ ഏതൊക്കെ രീതിയില്‍ ചെലവഴിച്ചു, നിലവില്‍ സംസ്ഥാന ഖജനാവിലെ നീക്കിയിരിപ്പ് എത്രയാണ് തുടങ്ങിയ വിശദമായ വിവരങ്ങളാണ് ധവളപത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് ധവളപത്രം തയ്യാറാക്കിയത്.
ഇത്രയും കാലം തള്ളിമറിച്ചു നടന്നവര്‍ യാഥാര്‍ത്ഥ്യം പുറത്ത് വരുമെന്നായപ്പോള്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന വാദവുമായാണ് ഇറങ്ങിയത്. എന്നാല്‍ ഉമ്മാക്കിയല്ല മുന്‍ സര്‍ക്കാറിന്റെ കണ്ണാടിയാണെന്ന് വി.ഡി സതീശനും വ്യക്തമാക്കിയതോടെ കണ്ണാടി എങ്കില്‍ കുത്തിപ്പൊട്ടിച്ചിട്ട് തന്നെ കാര്യമെന്നാണ് പ്രതിപക്ഷം പറയുന്നത്. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിക്കുക എന്ന കുബുദ്ധിയുമായാണ് ഇറങ്ങിത്തിരിക്കുന്നത്. ഇനിയിപ്പോള്‍ ഇടതിന്റെ ബദല്‍ ധവളപത്രം അവതരിപ്പിക്കുകയാണ് പോലും, പ്രശസ്ത ആര്.ബി.ഐ വായ്പ തിയറിസ് പെഷ്യലിസ്റ്റ് കയറുപിരി ശാസ്ത്രജ്ഞനും മുന്‍ ധനമന്ത്രിയുമാണത്രേ തയ്യാറാക്കുന്നത്. ബലേ ഭേഷ്.
നിര്‍മ്മിതബുദ്ധി ഉപയോഗിക്കുന്നതിന് അഥവാ എ.ഐ സാങ്കേതികവിദ്യയ്ക്ക് സിപിഎം എതിരാണോയെന്ന് ചോദിക്കരുത്. വെറുതെ ട്രോളിയാല്‍ തീരില്ലത്രേ ഇത്. എല്ലാം രഹസ്യ രേഖയാണ് പോലും. അതായത് ട്രഷറി ബാലന്‍സ് രഹസ്യ രേഖയാണോ?. ചോദ്യങ്ങള്‍ പാടില്ല. സ്റ്റഡി ക്ലാസിന് വരാത്തതിനാല്‍ ഉത്തരം ലഭിക്കില്ല. എന്തായാലും ഇത്തവണ ഫേസ്ബുക് സംവാദത്തിന് പോലും വെല്ലുവിളി ഇല്ല. പണ്ട് ഇന്നത്തെ മുഖ്യമന്ത്രി വിഡി സതിശനെ ലോട്ടറി സംവാദത്തിന് വെല്ലുവിളിച്ചത് ഓര്‍മയുണ്ടാവും. എന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ….അന്ന് വിയര്‍ത്ത വിയര്‍ക്കല്‍ ഇന്നും തുടച്ചാല്‍ തീരില്ല. പക്ഷേ എ.ഐ ആയാലും അയ്യേ ആയാലും ഒരു കാര്യം മലയാളികള്‍ക്ക് വ്യക്തമായി. സി.പി.എം പറഞ്ഞത് ബുമറാങ് ആയിട്ടുണ്ട്. പ്രശ്നം എന്തെന്ന് വച്ചാല്‍ ഇപ്പോള്‍ ധവളപത്രത്തില്‍ ഇപ്പോള്‍ ഉള്ളത് മുഴുവനും സത്യം ആണ് എന്ന് ഉറപ്പായി. ആകെ കുഴപ്പം. ഇനിയിപ്പോള്‍ ബദല്‍ എങ്കില്‍ ബദല്‍ എങ്ങനേലും രക്ഷപ്പെടണല്ലോ.
മസാല ബോണ്ട് എന്ന ഏറ്റവും വലിയ കൊടിയ അനീതി കാണിച്ച സാമ്പത്തിക വികസന വിരുദ്ധ ബുദ്ധിയുടെ ആളുകളൊക്കെ ബദല്‍ രേഖയുമായി എത്തിയാല്‍ എന്താകുമെന്നൊന്നും ചോദിക്കരുത്. വെറുതെ ബഡായി പറഞ്ഞു ആളുകളെ പറ്റിക്കാലോ. പക്ഷേ ഇത് കാലം വേറെയല്ലേ സഖാവേ. ഏറ്റവും കൂടിയ പലിശക്ക് മസാലബോണ്ട് വാങ്ങി അത് കുറഞ്ഞ പലിശക്ക് ബാങ്കില്‍ ഇട്ട് പിന്നീട് അതിന്റെ രണ്ടിരട്ടി തിരിച്ചു കൊടുത്ത ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തം ചെയ്ത ആളൊക്കെ ബദലുമായി എത്തുമ്പോള്‍ ജനം മൗനം പാലിച്ചു ഒതുങ്ങി ഇരിക്കുമെന്നൊന്നും കരുതരുത്.
കമ്പ്യൂട്ടറിനെതിരെ തൊഴില്‍ തിന്നുന്ന ബഗനെന്നും പറഞ്ഞ് സമരം ചെയ്ത കാലത്ത് നിന്നും സഖാക്കള്‍ വരെ വളര്‍ന്ന കാലമാണല്ലോ. എന്തിനേറെ പറയുന്നു ഇന്ന് വരെ ലോകം കാണാത്ത കേരളത്തിലെ ജി.ഇയുടെ സ്കാനിങ് മെഷീന് ഫാക്ടറിയെങ്കിലും ബദല്‍ രേഖയില്‍ പുറത്ത് വിട്ടാല്‍ മതിയായിരുന്നു. എന്നാലും പൊതു ജനത്തിന്റെ മെഡിക്കല്‍ ഡേറ്റാ പ്രൈസ് വാട്ടര്‍ കുപ്പേഴ്സിന് വിറ്റു മാസപ്പടി വാങ്ങി നിയമ നടപടികള്‍ നേരിടുന്നവരൊക്കെ എ.ഐ ഉപയോഗിച്ചാല്‍ ഡേറ്റ ചോരും രഹസ്യം ചോരുമെന്നൊക്കെ പറയുമ്പോഴാണ് ഇതിന്റെ യഥാര്‍ത്ഥ കോമഡി.
-
kerala2 days agoകാലുകള്‍ മുറിച്ചുമാറ്റിയ അര്‍ഷാദിനും ഉമ്മയ്ക്കും ആശ്വാസം; യുവാവിന്റെ കുടുംബത്തിന് 5 സെന്റ് ഭൂമി നല്കാന് കല്ലട്ര മാഹിന്‍ എം.എല്‍.എയും സാദിഖലി തങ്ങളും
-
kerala2 days agoഇന്ദിര പ്രിയദര്‍ശിനി; മലപ്പുറത്ത് വനിതകള്‍ക്ക് സൗജന്യ യാത്രയുമായി നിരവധി ബസുകള്‍
-
News2 days agoകാനറികളോ സിംഹങ്ങളോ;ലോകകപ്പിൽ ബ്രസീൽ ഇറങ്ങുന്നു, ആദ്യമത്സരത്തിൽ നെയ്മർ കളിക്കില്ല
-
india2 days agoഅസമില്‍ വ്യോമസേന വിമാനം തകര്‍ന്നു; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു
-
Health2 days agoതൃശൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
-
Health2 days agoപാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം
-
kerala2 days agoകൊടുവള്ളിക്ക് ഇനി ‘ഫിർസേ’ ആപ്പ്; ലോഞ്ചിംഗ് നിർവഹിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
-
kerala3 days agoഅമേരിക്കൻ ബോൾ ഗെയിം; സ്നേഹസാന്നിദ്ധ്യമായി അതാ അവർ വീണ്ടും

