News
കാനറികളോ സിംഹങ്ങളോ;ലോകകപ്പിൽ ബ്രസീൽ ഇറങ്ങുന്നു, ആദ്യമത്സരത്തിൽ നെയ്മർ കളിക്കില്ല
ആദ്യമത്സരത്തിൽ നെയ്മർ കളിക്കില്ല
കാനറികളോ സിംഹങ്ങളോ
ന്യൂജഴ്സി: 2026 ലോകകപ്പിൽ ബ്രസീൽ ഇറങ്ങുന്നു. ലോക റാങ്കിങിൽ ഏഴാം സ്ഥാനക്കാരായ ആഫ്രിക്കൻ കരുത്തർ മൊറോക്കോയാണ് എതിരാളികൾ. ഫി ഫയുടെ ചരിത്രത്തിൽ ഏറ്റവും വലിയ റാങ്ക് നേടിയ ആഫ്രിക്കൻ ടീമെന്ന ഖ്യാതി യുമായാണ് 2022 ലോകകപ്പിലെ സെമിഫൈനലിസ്റ്റുകൾ ഇത്തവണ എത്തുന്ന ത്. 2002നു ശേഷം ഒരു ലോകകപ്പ് വിജയം ലക്ഷ്യമിട്ടാണ് കാർലോസ് ആൻച ലോട്ടിക്ക് കീഴിൽ ബ്രസീൽ എത്തുന്നത്. വാലിദ് റെഗ്റാറൂയിക്ക് കീഴിൽ വരുന്ന മൊറോക്കോ ടൂർണമെന്റിലെ കറുത്ത കുതിരകളായി ഇത്തവണയും അവസാന നാലിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ലോകകപ്പിൽ ഒരിക്കൽ മാത്രമാണ് ഇരു ടീമുകളും ഇതിനു മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത് 1998ൽ അന്ന് ബ്രസിൽ ഏകപ ക്ഷീയമായ മൂന്നു ഗോളുകൾക്ക് ജയിച്ചിരുന്നു. പക്ഷേ 2023ൽ ഇരു ടീമുകളും സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ 2-1ന് ജയം മൊറോക്കോയ്ക്ക് ഒപ്പമാ യിരുന്നു. ഗ്രൂപ്പ് സിയിൽ ആരായിരിക്കും തലപ്പത്ത് എന്ന് തീരുമാനിക്കുന്നതിൽ ഇന്നത്തെ മത്സരം നിർണായകമാണ്. നെയ്മർ ഇന്ന് കളത്തിലുണ്ടാവാൻ സാധ്യ ത ഇല്ല. സന്നാഹ മത്സരങ്ങളിൽ പാനമയേയും ഈജിപ്തിനേയും തോൽപിച്ച ആത്മ വിശ്വാസത്തോടെയാണ് ബ്രസീൽ എത്തുന്നത്. മൊറോക്കോ നിരയിൽ ഹഖീമി, ദിയോപ് തുടങ്ങിയ പരിചയ സമ്പന്നരുണ്ട്. സാധ്യത ടീം.
ബ്രസിൽ അലിസൻ, വെസ്ലി, ഗബ്രിയേൽ, മാർക്വിനോസ്, അലക്സ് സാൻഡ്രോ, ഗ്വിമാരാസ്, കാസെമിറോ, ലൂയിസ് ഹെൻറിക്വേ, റഫീഞ്ഞ, വിനീഷ്യസ് ജൂനിയർ, കൂൻയ
മൊറോക്കോ: ബൗനു, ഹഖീമി, ദിയോപ്, റിയാദ്, മസ്റാവൂയി, ബുവദ്ദി, ഔനാഹി, ദി യാസ്, അൽ ഖാനൂസ്, എസാൽസൂലി, സായിബാരി
kerala
ഇന്ദിര പ്രിയദര്‍ശിനി; മലപ്പുറത്ത് വനിതകള്‍ക്ക് സൗജന്യ യാത്രയുമായി നിരവധി ബസുകള്‍
വനിതകളുടെ സഞ്ചാര സ്വപ്നങ്ങള്‍ക്ക് പുതുചിറക് നല്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ ജില്ലയില്‍ കാത്തിരിക്കുന്നത് നൂറ് കണക്കിന് ബസുകള്‍.
മലപ്പുറം: വനിതകളുടെ സഞ്ചാര സ്വപ്നങ്ങള്‍ക്ക് പുതുചിറക് നല്കുന്ന പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ ജില്ലയില്‍ കാത്തിരിക്കുന്നത് നൂറ് കണക്കിന് ബസുകള്‍. യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ഇന്ദിരാ ഗാരണ്ടിയുടെ ഭാഗമായുള്ള പദ്ധതി പ്രകാരം സ്ത്രീകളുടെ സൗജന്യ യാത്ര തിങ്കളാഴ്ച ആരംഭിക്കും. ജില്ലയിലെ വിവിധ സബ് ഡിപ്പോകളില്‍ നിന്നും ഓപ്പറേറ്റിങ് സെന്ററുകളില്‍ നിന്നുമുള്ള 86 ബസുകളിലാണ് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുക. കൂടാതെ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നുള്ള ബസുകള്‍ കൂടിയാകുമ്പോള്‍ ജില്ലയിലൂടെ സര്‍വീസ് നടത്തുന്ന നൂറുകണക്കിന് ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര സാധ്യമാകും.
മലപ്പുറം സബ് ഡിപ്പോയില്‍ 25, പെരില്‍മണ്ണ 23, പൊന്നാനി 20, നിലമ്പൂര്‍ ഓപ്പറേറ്റിങ് സെന്ററില്‍ 18 എന്നിങ്ങനെയാണ് നിലവില്‍ ജില്ലയില്‍ നിന്നും സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഗ്രാമവണ്ടി സര്‍വീസുകള്‍. സൗജന്യ യാത്ര എന്നതിലപ്പുറം സമൂഹത്തില്‍ സ്ത്രീകളുടെ ശാക്തീകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നതാകും പ്രിയദര്‍ശിനി പദ്ധതിയെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പ്രായഭേദമന്യ വനിതകള്‍ക്ക് മുഴുവനായാണ് യു.ഡി.എഫ് സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം നടപ്പിലാക്കുന്നത്. ഇത് സ്ത്രീകളുടെ തൊഴില്‍ പ ങ്കാളിത്തവും വിദ്യാഭ്യാസ-സംരംഭക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കും. സ്ത്രീകളുടെ യാത്രാ ചെലവില്‍ നിന്നും ലാഭിക്കുന്ന ഓരോ തുകയും കുടും ബത്തിന്റെ ശാക്തീകരണത്തിലേക്കും വഴിവെക്കും. സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക ഘടനയില്‍ കാര്യമായ മാറ്റം പദ്ധതിയുണ്ടാക്കും.
പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് ഉണര്‍വ് നല്‍കുകയും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള ഉദ്പാദന- വിനിമയ ക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ ശക്തമാക്കും. പ്രിയദര്‍ശിനി പദ്ധതിയില്‍ ഗുണഭോക്താക്കളുടെ വരുമാനമോ സാമൂഹിക പദവിയോ ഉള്‍പ്പടെ യാതൊരു മാനദണ്ഡവും ബാധകമല്ല. പ്രത്യേക രേഖകളോ മുന്‍കൂര്‍ രജിസ്ട്രേഷനോ ആവശ്യമില്ലാത്തതിനാല്‍ സ്ത്രീകള്‍ യഥേഷ്ടം യാത്രാ സൗകര്യം ഉപയോഗപ്പെടുത്താം. യാത്രക്കിടെ കണ്ടക്ടറില്‍ നിന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീന് വഴി പ്രിയദര്‍ശിനി ടിക്കറ്റ് കൈപ്പറ്റി സൗജന്യ യാത്ര ചെയ്യാം.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ സ്ത്രീകള്‍ക്കും ആനുകൂല്യം ലഭിക്കുന്ന ഒരു പദ്ധതി വിഭാവനം ചെയ്യുന്നത്. സര്‍വീസുകള്‍ വെട്ടിക്കുറച്ചും ഡ്രൈവര്‍മാരെ പിരിച്ചുവിട്ടും കെ.എസ്.ആര്.ടി.സിയെയും പൊതുഗതാഗത സംവിധാനത്തിനെയും തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന ഇടതുപ ക്ഷത്തിനും കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന്റെ പദ്ധതി പ്രഖ്യാപനം.
kerala
കാലുകള്‍ മുറിച്ചുമാറ്റിയ അര്‍ഷാദിനും ഉമ്മയ്ക്കും ആശ്വാസം; യുവാവിന്റെ കുടുംബത്തിന് 5 സെന്റ് ഭൂമി നല്കാന് കല്ലട്ര മാഹിന്‍ എം.എല്‍.എയും സാദിഖലി തങ്ങളും
ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ് ഇരു കാലുകളും നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശിയായ യുവാവിനും കുടുംബത്തിനും താങ്ങായി പാണക്കാട് സാദിഖലി തങ്ങളും കല്ലട്ര മാഹിന്‍ എം.എല്‍.എയും.
കാസര്‍ഗോഡ്: ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ കാല്‍വഴുതി വീണ് ഇരു കാലുകളും നഷ്ടപ്പെട്ട കാസര്‍ഗോഡ് സ്വദേശിയായ യുവാവിനും കുടുംബത്തിനും താങ്ങായി പാണക്കാട് സാദിഖലി തങ്ങളും കല്ലട്ര മാഹിന്‍ എം.എല്‍.എയും. നിലവില്‍ വാടകവീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന് സ്വന്തമായി വീട് വെച്ചുനല്‍കുന്നതിനായി ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്ത് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എം.എല്‍.എ യും സഹോദരങ്ങളും ചേര്‍ന്ന് 5 സെന്റ് ഭൂമി നല്‍കും. ഈ സ്ഥലത്ത് കുടുംബത്തിനായി പുതിയ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ചെമ്മനാട് കോളിയടുക്കം സ്വദേശിയും നിലവില്‍ സീതാംഗോളിയില്‍ താമസക്കാരനുമായ ആയിഷയുടെ മകന് അര്‍ഷാദിനാണ് (24) കഴിഞ്ഞ ദിവസം മാരാരിക്കുളം സ്റ്റേഷനില്‍ വെച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടത്. എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനായി ഉമ്മയോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അര്‍ഷാദ്. എറണാകുളം സ്റ്റേഷന് പിന്നിട്ട വിവരം വൈകി മാത്രം മനസ്സിലാക്കിയ യുവാവ്, മാരാരിക്കുളം സ്റ്റേഷനില്‍ വെച്ച് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ചലിച്ചുകൊണ്ടിരുന്ന ട്രെയിനിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
നിലവില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ഷാദിന്, എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വഴി മികച്ച അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ ആലപ്പുഴ ജില്ലാ ലീഗ് നേതൃത്വത്തെയും കുടുംബസുഹൃത്തുക്കളെയും ബന്ധപ്പെട്ട് ആശുപത്രിയില്‍ ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ എം.എല്‍.എയ്ക്ക് സാധിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ അര്‍ഷാദിന്റെ ഉമ്മയ്ക്ക് ആവശ്യമായ താമസസൗകര്യവും അവിടെ ഉറപ്പാക്കിയിട്ടുണ്ട്.
കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് അടിയന്തരമായി വീട് നിര്‍മ്മിച്ച് നല്കാന് തീരുമാനിച്ചതെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.
യുവാവിനെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി ബന്ധുക്കളും സുഹൃത്തുക്കളും സുമനസ്സുകളും രംഗത്തുവരുന്നുണ്ടെന്നും, എല്ലാവരുമായും ആലോചിച്ച് ആവശ്യമായ ബാക്കി സഹായങ്ങള്‍ കൂടി ഉറപ്പാക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ കുടുംബത്തിന് സ്നേഹ സഹായവുമായി സമൂഹം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
kerala
അമേരിക്കൻ ബോൾ ഗെയിം; സ്നേഹസാന്നിദ്ധ്യമായി അതാ അവർ വീണ്ടും
ചന്ദ്രനിൽ പോലും നമ്മൾ മലയാളികൾ തട്ടുകട നടത്തുന്നവരായി ട്രോൾ വന്നതല്ലേ. പറയാൻ പോവുന്നത് ലോകത്തിൻ്റെ ഏത് കോണിൽ പോയാലും അവിടെ സ്നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ പ്രതികമായി കാണുന്ന സംഘടനയെക്കുറിച്ചാണ്.
ലോകത്തിൻ്റെ ഏത് ദിക്കിൽ പോയാലും അവിടെ മലയാളിയുണ്ടാവും എന്നത് പാടിപതിഞ്ഞ ചൊല്ലാണ്. എന്തിന് ചന്ദ്രനിൽ പോലും നമ്മൾ മലയാളികൾ തട്ടുകട നടത്തുന്നവരായി ട്രോൾ വന്നതല്ലേ. പറയാൻ പോവുന്നത് ലോകത്തിൻ്റെ ഏത് കോണിൽ പോയാലും അവിടെ സ്നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ പ്രതികമായി കാണുന്ന സംഘടനയെക്കുറിച്ചാണ്. ദുബൈയിൽ നിന്നും കുറ്റൻ എമിറേറ്റ്സ് വിമാനത്തിൽ ഡാലസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ വലിയ ബഹളം. ലോകകപ്പ് സന്ദർശകരുടെ ആധിക്യം പരാതിരഹിതമാക്കാൻ ഇമിഗ്രേഷൻ കൗണ്ടർ പൂർണസജം. അതിവേഗം അമേരിക്കൻ അധികൃതരുടെ അംഗികാരം ലഭിച്ച് ബഗേജുമായി പുറത്തിറങ്ങിയപ്പോൾ അതാ വലിയ ബാനറുമായി കുറച്ച് പേർ-കെഎംസിസി എന്ന മഹത്തായ സംഘടനയുടെ അമേരിക്കൻ പ്രതിനിധികൾ. നജിബ് എളമരം,സബീർ നെല്ലി തുടങ്ങിയവർ. ബാനറും സ്വീകരണവും കണ്ടപ്പോൾ ലോകകപ്പ് വോളണ്ടിയർമാരും ചേർന്നു. അമേരിക്കൻ കെ.എം.സി.സി യെ നയിക്കുന്നത് അഡ്വ.യു.എ നസീറാണ്. വേൾഡ് കെ.എം.സി.സിയുടെ ട്രഷറർ. ആരോഗ്യ പ്രയാസങ്ങൾ കാരണം ന്യൂയോർക്കിൽ നിന്നും ഡാലസിൽ എത്തിചേരാനുള്ള പ്രയാസം അദ്ദേഹം പറഞ്ഞിരുന്നു. 2006 ലെ ദോഹ ഏഷ്യൻ ഗെയിംസായിരുന്നു ചന്ദ്രികക്കായി ഞാൻ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യാന്തര കായികമാമാങ്കം. അന്ന് മുതൽ നേരിട്ട് അനുഭവിക്കുന്നതാണ് കെ.എം.സി.സിയുടെ സ്നേഹം. ബ്രസീലിൽ 2014 ൽ ലോകകപ്പിന് പോയപ്പോൾ മാത്രമായിരുന്നു കെ.എം.സി.സിയെ കാണാതിരുന്നത്. ഏറ്റവുമൊടുവിൽ പാരീസിൽ ഒളിംപിക്സിന് പോയപ്പോൾ അവിടെയും സ്നേഹരൂപമായി കെ. എം.സി.സിയുണ്ടായിരുന്നു. എയർപോർട്ടിലെ സ്വീകരണത്തിന് ശേഷം നേരേ പോയത് ഡാലസ് സ്റ്റേഡിയത്തിലേക്ക്. സബിർ നെല്ലിക്കൊപ്പം കുറ്റൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മീഡിയ അക്രഡിറ്റേഷൻ സെൻ്റർ കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ ടെക്സസ് പോലിസിലെ ഒരു വനിതാ അംഗമെത്തി. തൻ്റെ വാഹനം പിന്തുടരാൻ പറഞ്ഞു. അവരുടെ പിറകേ പോയി അക്രഡിറ്റേഷൻ സെൻ്ററിലെത്തിയപ്പോൾ ഗംഭിര സ്വീകരണം. പാസ്പോർട്ട് കാണിച്ചപ്പോൾ കൗണ്ടറിലെ സെറീനക്ക് പുഞ്ചിരി. കാർഡ് എടുത്ത് കഴുത്തിലിട്ടു തന്നു. അങ്ങനെ തുടർച്ചയായി നാലാമത് ലോകകപ്പിലും ഫിഫയുടെ പട്ടികയിൽ ചന്ദ്രിക.
-
kerala2 days agoസിപിഎമ്മില്‍ നേതൃമാറ്റ മുറവിളി; പിണറായിക്കും എം.വി ഗോവിന്ദനുമെതിരെ ജില്ലാ കമ്മിറ്റികളില്‍ കടുത്ത വിമര്‍ശനം
-
GULF2 days agoയുഎഇയോട് ഹൃദയം ചേര്‍ത്തു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍; ‘പ്രൗഡ് ഓഫ് യുഎഇ’ ശൈഖ് നഹ് യാന്‍ ഉല്‍ഘാടനം ചെയ്യും
-
Sports1 day agoഫുട്ബോള്‍ ലോകകപ്പ്; ആദ്യ ജയം ആതിഥേയർക്ക്, ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോല്‍പ്പിച്ചു
-
Sports1 day agoഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ; ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി
-
News1 day agoമൾട്ടിപ്പിൾ സ്ക്ലിറോസിസ്; നാഡികൾക്കുണ്ടാകുന്ന തകരാറുകൾ പൂർണ്ണമായി മാറ്റിയെടുക്കാനാകുമോ ?
-
main stories1 day agoമായാത്ത തലയെടുപ്പ്-ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
-
Health21 hours agoമഴക്കാലത്ത് ഭീതിയായി ഷിഗെല്ല: രോഗലക്ഷണങ്ങൾ തിരിച്ചറിയാം, പ്രതിരോധ കവചമൊരുക്കാം
-
film19 hours agoസുഷിൻ ശ്യാം മാജിക്ക് വീണ്ടും ; ബാലൻ ദി ബോയ് സിനിമയുടെ ആദ്യ ഗാനമായ താക്കോൽ പുറത്തിറങ്ങി

