Connect with us

News

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി.

Published

on

കോഴിക്കോട്: പത്തു വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ചയെ ബാധിക്കുന്ന ഏർളി കൺസെറ്റ് സ്കോളിയോസിസ് രോഗത്തിന് നൂതന ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ കീ ഹോൾ വഴി കോഴിക്കോട് ആസ്റ്റർ മിംസിൽ വിജയകരമായി പൂർത്തിയാക്കി. നട്ടെല്ലിന് വളവ് സംഭവിച്ച രണ്ട് കുട്ടികളിലാണ് ആസ്റ്റർ അഡ്വാൻസ്ഡ് സ്പൈൻ സെന്റർ വിഭാഗം മേധാവി ഡോ.വിനോദ് വിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം ഈ അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത്. പരമ്പരാഗത ശസ്ത്രക്രിയകൾ കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുമെന്നതിനാൽ വളരെ ചെറിയ മുറിവുകളിലൂടെ നട്ടെല്ലിന്റെ ഘടന ക്രമീകരിക്കുന്ന അത്യാധുനിക ചികിത്സരീതി ഉപയോഗിച്ചാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഏർലി ഓൺസെറ്റ് സ്കോളിയോസിസ് എന്ന രോഗാവസ്ഥയ്ക്കുള്ള ചികിത്സ അതീവ സങ്കീർണ്ണവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. നട്ടെല്ലിന്റെ അമിതമായ വളവ് മൂലം കുട്ടികളുടെ നെഞ്ച്, ഹൃദയം, ശ്വാസകോശം എന്നിവയുടെ സ്വാഭാവിക വളർച്ചയെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥയാണിത്. കുട്ടികൾ അതിവേഗം വളരുന്ന പ്രായമായതിനാൽ നട്ടെല്ല് കൂട്ടിച്ചേർക്കുന്ന പരമ്പരാഗത ചികിത്സാരീതികളായ സ്പൈനൽ ഫ്യൂഷൻ ശസ്ത്രക്രിയകൾ ഈ സാഹചര്യത്തിൽ സാധിക്കുമായിരുന്നില്ല. ഇത് കുട്ടികളുടെ ഉയരത്തെയും ആന്തരികാവയവങ്ങളുടെ വളർച്ചയെയും ഭാവിയിൽ ദോഷകരമായി ബാധിക്കും എന്നതിനാലാണ് മെഡിക്കൽ സംഘം നൂതന ശസ്ത്രക്രിയ തിരഞ്ഞെടുത്തത്. കുട്ടികളുടെ ഉയരം, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള നെഞ്ചിന്റെ ഭാഗങ്ങൾ എന്നിവയുടെ വളർച്ചയെ തടസ്സപ്പെടുത്താത്ത മാർഗ്ഗമാണ് ആക്ടീവ് അപെക്സ് കൺട്രോൾ ശസ്ത്രക്രിയ.

നിലവിൽ തുടരുന്ന ചികിത്സാരീതികളിൽ നിശ്ചിത ഇടവേളകളിൽ ആവർത്തിച്ചുള്ള ശസ്ത്രക്രിയകളും കനത്ത സാമ്പത്തികച്ചെലവുള്ള പ്രത്യേക ഇംപ്ലാന്റുകളും ആവശ്യമായി വരാറുണ്ട്. തുടരെയുള്ള ശസ്ത്രക്രിയകൾ കുട്ടികളിൽ ശാരീരിക ബുദ്ധിമുട്ടുകൾക്കും സങ്കീർണ്ണതകൾക്കും കാരണമാകും. നൂതന ശസ്ത്രക്രിയയിലൂടെ ഇത്തരം ആവർത്തിച്ചുള്ള സർജറികൾ പൂർണ്ണമായി ഒഴിവാക്കാനും വളരെ ചെറിയ മുറിവുകളിലൂടെ നടത്തുന്ന ശസ്ത്രക്രിയ ആയതിനാൽ കുട്ടികൾക്ക് വേദന കുറയുകയും വേഗത്തിൽ സുഖം പ്രാപിക്കാൻ സാധിക്കുകയും ചെയ്യും.

“ഇതൊരു പരീക്ഷണമല്ല മറിച്ച് വ്യക്തമായ ധാരണയോടെയാണ് രണ്ട് കുട്ടികൾക്കും ഈ ശസ്ത്രക്രിയ നടത്തിയത്. കുട്ടികളുടെ സ്വാഭാവിക ശാരീരിക വളർച്ച ഒട്ടും തടസ്സപ്പെടാതെ അവരുടെ ജീവിതനിലവാരം ഉയർത്താൻ ലഭ്യമായ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗമാണെന്ന്” ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.വിനോദ് പറഞ്ഞു. കൂടാതെ കുട്ടികളിലെ ഇത്തരം അതീവ സങ്കീർണ്ണമായ രോഗങ്ങൾ കണ്ടെത്തി കൃത്യമായ ചികിത്സ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് ആശുപത്രിയുടെ വലിയൊരു മുന്നേറ്റമാണെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം കൂട്ടിച്ചേർത്തു.

Advertisement

കഴിഞ്ഞ കാൽനൂറ്റാണ്ടായി സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വിദഗ്ധ സേവനം നൽകിവരുന്ന കോഴിക്കോട് ആസ്റ്റർ മിംസ് സ്പയിൻ സർജറി രംഗത്ത് നടത്തുന്ന വലിയൊരു ചുവടുവെപ്പാണ് ഈ വിജയമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സങ്കീർണ്ണമായ സർജറികൾക്ക് ഉപയോഗിക്കുന്ന അത്യാധുനിക ചികിത്സകൾ തദ്ദേശീയമായിത്തന്നെ ലഭ്യമാക്കുന്നതിൽ ഈ നേട്ടം നിർണ്ണായകമാണെന്നും ഭാവിതലമുറയുടെ ആരോഗ്യസംരക്ഷണത്തിൽ പുതിയൊരു വഴിത്തിരിവാകാൻ ഈ നേട്ടത്തിന് സാധിക്കുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍

 പാസ്പോര്‍ട്ടും ആധാറും പൗരത്വത്തിന്റെ തെളിവുകളായി അംഗികരിക്കണം’; നിയമഭേദഗതി ആവശ്യപ്പെട്ട് ശശി തരൂര്‍

Published

on

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാസ്പോര്‍ട്ട് സേവാ ദിവസത്തില്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തര്‍ക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. 1967-ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം അപൂര്‍വ്വ സാഹചര്യങ്ങളില്‍ പൗരന്മാരല്ലാത്തവര്‍ക്കും പാസ്പോര്‍ട്ട് നല്‍കാം എന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇത് സാധാരണ പൗരന്മാരുടെ കാര്യത്തില്‍ ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ശനമായ പൊലീസ് വെരിഫിക്കേഷനും രേഖകളുടെ പരിശോധനക്കും ശേഷമാണ് ഒരു പൗരന് പാസ്പോര്‍ട്ട് ലഭിക്കുന്നത്. എന്നിട്ടും അത് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് അസംബന്ധവും നിയമപരമായ വൈരുദ്ധ്യവുമാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ തെളിവല്ലെന്നും ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവ് മാത്രമാണെന്നും സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യം തരൂര്‍ ഓര്‍മ്മിപ്പിച്ചു. ലോകനിലവാരമുള്ള ബയോമെട്രിക് രേഖകള്‍ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വത്തിന്റെ ഉറപ്പായി കണക്കാക്കപ്പെടാത്തത് ഇന്ത്യന്‍ പൗരന്മാരെ വലിയ ഭരണപരമായ പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

Published

on

തിരുവനന്തപുരം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് നാളെ മുതൽ അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു.

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി നാളെ (27/06/2026) മുതല്‍ അടുത്തമാസം 17 വരെ (17/07/2026) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അര്‍ഹരായ കാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Continue Reading

india

നീലഗിരി ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. കമലിക്ക് ഊട്ടിയില്‍ ഊഷ്മള സ്വീകരണം; ഗൂഡല്ലൂര്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യകക്ഷി നേതാക്കള്‍ നിവേദനം നല്‍കി

ഊട്ടി മാംഗോ ഹില്‍സ് ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, വിടുതലൈ ശിരുത്തൈകള്‍ കക്ഷി (വി.സി.കെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കള്‍ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും മന്ത്രിയെ ആദരിച്ചു

Published

on

തമിഴ്‌നാട് സര്‍ക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയും നീലഗിരി ജില്ലയുടെ ചുമതലയുമുള്ള എസ്. കമലി, ചുമതലയേറ്റ ശേഷം ആദ്യമായി ഊട്ടിയിലെത്തിയപ്പോള്‍ സഖ്യകക്ഷി നേതാക്കള്‍ ഊഷ്മള സ്വീകരണം നല്‍കി. ഊട്ടി മാംഗോ ഹില്‍സ് ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, വിടുതലൈ ശിരുത്തൈകള്‍ കക്ഷി (വി.സി.കെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കള്‍ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും മന്ത്രിയെ ആദരിച്ചു.

തുടര്‍ന്ന് ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നീലഗിരി ജില്ലാ ഭാരവാഹികള്‍ മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

നിവേദനത്തില്‍ ഗൂഡല്ലൂര്‍ മേഖലയിലെ ദീര്‍ഘകാല ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, ചെറുകിട തേയില കര്‍ഷകരെ സംരക്ഷിക്കുന്നതിനായി പച്ചത്തേയിലയ്ക്ക് കിലോയ്ക്ക് കുറഞ്ഞത് 40 രൂപ താങ്ങുവില നിശ്ചയിക്കുക, വൈദ്യുതി സൗകര്യമില്ലാത്ത വീടുകള്‍ കണ്ടെത്തി അടിയന്തരമായി വൈദ്യുതി കണക്ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

ചടങ്ങില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. വട്ടക്കളരി അനീഫ, എസ്.ടി.യു ദേശീയ ട്രഷറര്‍ എന്‍.ആര്‍. അബ്ദുള്‍ മജീദ് (എരുമാട്), പ്രവാസിleague സംസ്ഥാന സെക്രട്ടറി നാസര്‍ ഫസ്റ്റ് മൈല്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ബഷീര്‍ നെലാക്കോട്ട, യുവജന സംഘം ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി. ഫൈസല്‍, ഊട്ടി നഗര പ്രസിഡന്റ് അന്‍വറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement

നിവേദനം സ്വീകരിച്ച മന്ത്രി എസ്. കമലി, ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി നീലഗിരി ജില്ലയിലെ ജനക്ഷേമം മുന്‍നിര്‍ത്തി എത്രയും വേഗം പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുമെന്നും ഉറപ്പുനല്‍കി.

 

Continue Reading

Trending