Connect with us

News

‘മുജ്തബ ഖമനയി 90 ശതമാനവും ഇല്ലാതായി’; യുഎസ് ആക്രമണത്തിന് പിന്നാലെ അവകാശവാദവുമായി ട്രംപ്

ആക്രമണത്തില്‍ ഇറാന്റെ സൈനിക ശേഷിക്കും ഉന്നത സൈനിക നേതൃത്വത്തിനും കനത്ത തിരിച്ചടിയേറ്റതായും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

ഇറാന് നാവികസേനയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ കനത്ത ആക്രമണത്തിനു പിന്നാലെ, ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ’90 ശതമാനവും ഇല്ലാതായി’ എന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് രംഗത്ത്. ആക്രമണത്തില് ഇറാന്റെ സൈനിക ശേഷിക്കും ഉന്നത സൈനിക നേതൃത്വത്തിനും കനത്ത തിരിച്ചടിയേറ്റതായും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയുടെ ആക്രമണത്തില് ഇറാന്റെ പ്രതിരോധ സംവിധാനങ്ങള് പൂര്ണ്ണമായും തകര്ന്നതായാണ് ട്രംപ് അവകാശപ്പെടുന്നത്. ‘അവര്ക്ക് ഇനി നാവികസേനയില്ല, വ്യോമസേനയില്ല. എല്ലാം നഷ്ടപ്പെട്ടു. വിമാനവേധ സംവിധാനങ്ങള് തകര്ന്നു. അവരുടെ ഏറ്റവും മികച്ച നേതാക്കളും കൊല്ലപ്പെട്ടു,’ ട്രംപ് പറഞ്ഞു.
എന്നാല്, യുദ്ധത്തില് ഇറാന്റെ പ്രമുഖ നേതാക്കള് കൊല്ലപ്പെട്ടതായി പറയുന്നതിനിടെ ട്രംപ്, 1989-ല് അന്തരിച്ച ഇറാനിയന് വിപ്ലവ നേതാവ് ആയത്തുല്ല ഖുമൈനിയുടെ പേരാണ് പരാമര്ശിച്ചത്. ട്രംപിന് പേര് മാറിപ്പോയതാണെന്നും അദ്ദേഹം ഉദ്ദേശിച്ചത് നിലവിലെ പരമോന്നത നേതാവായിരുന്ന അലി ഖമനയിയെയാണെന്നും ഇറാനിയന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 28 ന് നടന്ന വ്യോമാക്രമണത്തിന് ശേഷം മുജ്തബ ഖമനയി ഇതുവരെ പൊതുവേദികളില് പ്രത്യക്ഷപ്പെട്ടിട്ടില്ല. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തില് പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ട അതേ സംഭവത്തില് മുജ്തബയ്ക്കും ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്ട്ടുകള്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെച്ച് ടാറ്റാ ഗ്രൂപ്പ്; കേരളത്തില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു; പ്രഖ്യാപനവുമായി വി.ഡി. സതീശന്‍

ഏകദേശം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടിയിലധികം രൂപ) കേരളത്തില്‍ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വെളിപ്പെടുത്തി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഗ്രൂപ്പ് കപ്പല്‍ നിര്‍മാണ മേഖലയിലേക്ക് ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ വന്‍ നിക്ഷേപത്തിനാണ് കമ്പനി ഒരുങ്ങുന്നത്. ഏകദേശം 1 ബില്യണ്‍ ഡോളര്‍ (ഏകദേശം 8,300 കോടിയിലധികം രൂപ) കേരളത്തില്‍ നിക്ഷേപിക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ വെളിപ്പെടുത്തി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കപ്പല്‍ നിര്‍മാണ രംഗത്തെ ടാറ്റയുടെ നിക്ഷേപ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഭൂമി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ വേഗത്തില്‍ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അറിയിച്ചു.

കാപ്പി ഉല്‍പന്നങ്ങള്‍ മുതല്‍ ആഡംബര വാഹനങ്ങള്‍ വരെ നിര്‍മിക്കുന്ന വിപുലമായ ശൃംഖലയുണ്ടെങ്കിലും, ടാറ്റ ഗ്രൂപ്പ് ഇതുവരെ സ്വതന്ത്രമായി കപ്പല്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം, പുതിയ നിക്ഷേപ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പ് വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യത്തിന്റെ കപ്പല്‍ നിര്‍മാണ ശേഷി വലിയ രീതിയില്‍ ഉയര്‍ത്താനുള്ള കേന്ദ്ര-സംസ്ഥാന നീക്കങ്ങള്‍ക്കിടയിലാണ് ടാറ്റയുടെ ഈ വന്‍ നിക്ഷേപ വാര്‍ത്ത പുറത്തുവരുന്നത്. കപ്പല്‍ നിര്‍മാണം വ്യാപിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയുമായി സഹകരിക്കാന്‍ ഇന്ത്യ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ പ്രധാന തുറമുഖങ്ങളായ കൊച്ചി, വിഴിഞ്ഞം എന്നിവയോട് ചേര്‍ന്ന് കപ്പല്‍ നിര്‍മാണശാലകളും റിപ്പയറിങ് കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഈ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് ടാറ്റയുടെ വരവ് കൂടുതല്‍ കരുത്തുപകരും.

Advertisement

 

Continue Reading

kerala

മുസ്ലിം യൂത്ത് ലീഗ് യുവസഭകള്‍; ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ നാളെ

Published

on

മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി മണ്ഡലത്തില്‍ യുവ സഭകള്‍ സംഘടിപ്പിക്കും. സംഘടനാ ഭാരവാഹികളില്‍ നവോന്‍മേഷത്തിനും ക്രിയാശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഉപകരിക്കുമാറ് ആദ്യം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലാണ് യുവ സഭകള്‍ ഡിസൈന്‍ ചെയ്യുക.നാടിന്‍റെ പുരോഗമന പ്രവര്‍ത്തനത്തില്‍ ഇടപെടുന്നതിനും ലഹരിയടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും യുവതയെ സര്‍ഗ്ഗാത്മക മേഖലകളിലേക്ക് ആകര്‍ഷിപ്പിക്കുന്നതിനടക്കം ആശയങ്ങള്‍ യുവ സഭയില്‍ ചര്‍ച്ചക്ക് വെക്കും.

നാടിനും വീടിനും രാജ്യത്തിനും പ്രതീക്ഷയായ യുവതയെ സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഉപയോഗപ്പെടുത്തും. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ പ്രദേശങ്ങളിലും നേതൃത്വം നല്‍കുവാന്‍ യൂത്ത് ലീഗുകാരെ സജ്ജരാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ക്ക് യുവ സഭ രൂപം നല്‍കും.
യുവ സഭയുടെ ഉദ്ഘാടനം ആനക്കയം പഞ്ചായത്തില്‍ ജൂലൈ 16 വ്യാഴം നടക്കും. മുസ് ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം ട്രഷററും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെവി മുഹമ്മദലി എന്ന കുഞ്ഞാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്‍റ് സിദ്ദീഖ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി വിവി നാസര്‍ സംബന്ധിക്കും.

Continue Reading

india

പാസ്സ്‌പോര്‍ട്ട് സേവനം: അല്‍ഹിന്ദിന് ലഭിച്ച കരാറിന് വിലക്ക്

Published

on

ന്യഡല്‍ഹി: യുഎഇയില്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് അല്‍ഹിന്ദ് ട്രാവല്‍സിന് നല്‍കിയ കരാര്‍ ഡല്‍ഹി ഹൈകോടതി റദ്ദ് ചെയ്തു. നിലവിലെ സേവന ദാതാവായ ബിഎല്‍എസിന് തുടരാനാണ് ഹൈകോടതി അനുമതി നല്‍കിയിട്ടുള്ളത്. വൈകാതെ പുതിയ ടെണ്ടര്‍ വിളിക്കാന്‍ ഹൈകോടതി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നീണ്ട 15 വര്‍ഷക്കാലം യുഎഇയിലെ ഇന്ത്യന്‍ എംബസ്സി പാസ്സപോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ കരാറടിസ്ഥാനത്തില്‍ ചെയ്തിരുന്ന ബിഎല്‍എസ് കമ്പനിക്ക് പകരമായാണ് കഴിഞ്ഞമാസം പുതിയ ടെണ്ടറിലൂടെ അല്‍ഹിന്ദിനെ ഇന്ത്യന്‍ എംബസ്സി തെരഞ്ഞെടുത്തത്. ഏറ്റവും ചുരുങ്ങിയ നിരക്ക് ഈടാക്കുന്ന ടെണ്ടര്‍ എന്ന നിലയിലാണ് അല്‍ഹിന്ദിന് അനുമതി ലഭിച്ചത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ബിഎല്‍എസ് ഡല്‍ഹി ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഇന്ന് വിധി പ്രസ്ഥാവിച്ചിട്ടുള്ളത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരമായി ഇന്ത്യന്‍ എംബസ്സി നേരിട്ട് സേവനം നല്‍കി വരികയായിരുന്നു. അല്‍ഹിന്ദ് തങ്ങളുടെ സേവനങ്ങള്‍ക്കായി അബുദാബിയിലും ദുബൈയിലും വിപുലമായ സേവന കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അതിനിടെയാണ് കോടതിയെ സമീപിക്കലും തുടര്‍ന്നുള്ള വിധിയും ഉണ്ടായിട്ടുള്ളത്.

Continue Reading

Trending