Connect with us

india

ഫാന്റസി സംഭാഷണത്തിന് താല്‍പര്യമില്ല, വിദ്യാര്‍ഥികളെ വെടിവെക്കാന്‍ അമിത് ഷാ ഉത്തരവിട്ടോ എന്നാണ് ചോദ്യം: രാഹുല്‍ ഗാന്ധി

Published

on

വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്ന സര്‍ക്കാര്‍ നിലപാട് തള്ളി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. കല്‍പ്പിത സംഭാഷണങ്ങളില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. വിദ്യാര്‍ഥികളുടെ വിഷയങ്ങളില്‍ പൊതുവായ ചര്‍ച്ചയല്ല, മറിച്ച് ജൂണ്‍ 20ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന പൊലീസ് നടപടിക്ക് ആഭ്യന്തര മന്ത്രി ഉത്തരവിട്ടിരുന്നോ എന്നതിനാണ് പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി വേണ്ടതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
 
‘മിസ്റ്റര്‍ അമിത് ഷാ പാര്‍ലമെന്റില്‍ വന്ന് പൊതു കാര്യങ്ങളെക്കുറിച്ച് സംസാരിക്കുമോ എന്നല്ല ഞങ്ങളുടെ ചോദ്യം. ഡല്‍ഹിയില്‍ യുവാക്കള്‍ക്കു നേരെയുള്ള പൊലീസ് വെടിവെപ്പിന് ആര് അനുമതി നല്‍കി എന്നതാണ് ചോദ്യം. ഉത്തരവാദിത്തം ഏറ്റെടുക്കാനും എന്ത് സംഭവിച്ചുവെന്ന് പറയാനും 15 ദിവസമായിട്ടും അവര്‍ക്ക് ധൈര്യമില്ല. ഈ നടപടിക്ക് അമിത് ഷാ ഉത്തരവിട്ടോ എന്ന് അദ്ദേഹം വ്യക്തമാക്കണം. ഉത്തരവിട്ടെങ്കില്‍ അദ്ദേഹം കുറ്റക്കാരനാണ്’ -രാഹുല്‍ പറഞ്ഞു.
 
വിദ്യാര്‍ഥികളുടെ വിഷയത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും അമിത് ഷാ മറുപടി നല്‍കുമെന്നും പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവാണ് അറിയിച്ചത്. ചര്‍ച്ച തടസ്സപ്പെടുത്താതെ അമിത് ഷായുടെ മറുപടി കേള്‍ക്കാന്‍ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റില്‍ പ്രതിഷേധം തുടരുന്നതിനാല്‍ സഭ നടപടികള്‍ സ്തംഭിച്ച പശ്ചാത്തലത്തിലാണ് കിരണ്‍ റിജിജു ഇക്കാര്യം വ്യക്തമാക്കിയത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയില്‍ വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; 3 മാസത്തിനിടെ 25 മുസ്ലിംകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

15 മരണങ്ങള്‍ക്ക് പിന്നില്‍ ഭരണകൂട സംവിധാനങ്ങള്‍

Published

on

ഇന്ത്യയില്‍ വര്‍ഗീയ വിദ്വേഷ അക്രമങ്ങള്‍ വീണ്ടും ശക്തിപ്പെടുന്നു. 2026 മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടെ രാജ്യത്ത് വിദ്വേഷ ആക്രമണങ്ങളില്‍ 25 മുസ്ലിംകള്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ ലംഘനങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും നിരീക്ഷിക്കുന്ന ‘ഇന്ത്യ പെര്‍സിക്യൂഷന്‍ ട്രാക്കര്‍’ (India Persecution Tracker) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട 25 പേരില്‍ 15 മരണങ്ങള്‍ക്കും ഉത്തരവാദികള്‍ പോലീസോ ഭരണകൂട സംവിധാനങ്ങളോ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കസ്റ്റഡി മരണങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പോലീസിന്റെ ഭാഗത്തുനിന്നുള്ള അമിത ബലപ്രയോഗം, നിയമവിരുദ്ധ നടപടികള്‍ എന്നിവയിലൂടെയാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായത്. ബാക്കിയുള്ള 10 മരണങ്ങള്‍ തീവ്രവലതുപക്ഷ ഗ്രൂപ്പുകളും പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന സംഘങ്ങളും നടത്തിയ ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെയും വിദ്വേഷ അതിക്രമങ്ങളിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്.ഉത്തര്‍പ്രദേശ്, അസം തുടങ്ങിയ ഭരണകൂട ഏജന്‍സികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളിലും ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തിലും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.2022-ല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വിനാശകരമായ മുസ്ലിം വിരുദ്ധ വിദ്വേഷ അക്രമങ്ങളുടെ വര്‍ഷമായി 2026 മാറാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ട്രാക്കറിന്റെ കണക്കനുസരിച്ച്, 2026-ലെ ആദ്യ ഏഴ് മാസങ്ങളില്‍ ആകെ 44 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 19 മുസ്ലിംകള്‍ ഭരണകൂട സംവിധാനങ്ങളാലും (പോലീസ്/സുരക്ഷാ സേന) 25 പേര്‍ ഹിന്ദുത്വ അക്രമികളാലുമാണ് കൊല്ലപ്പെട്ടത്.

Continue Reading

india

വിനോദസഞ്ചാര കേന്ദ്രത്തില്‍ മുസ്‌ലിം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും

Published

on

മഹാരാഷ്ട്രയിലെ പ്രശസ്തമായ നാണേഘട്ട് റിവേഴ്സ് വാട്ടര്ഫോള്സ് സന്ദര്ശിക്കാനെത്തിയ ഒരു മുസ്ലീം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും. ചരിത്രപ്രസിദ്ധവും മനോഹരവുമായ വിനോദസഞ്ചാര കേന്ദ്രത്തില് കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനെത്തിയ കുടുംബത്തിന് നേരെയണ് ഇത്തരത്തില് അസഹിഷ്ണുത വളര്ത്തുന്ന നീക്കങ്ങള് ഉണ്ടായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദുത്വ അനുകൂലികള് കുടുംബത്തെ ലക്ഷ്യമിട്ട് വര്ഗീയ അധിക്ഷേപ സ്വഭാവത്തോടെ കവിതകള് ആലപിക്കുകയായിരുന്നു എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. 1940-കളില് ശ്യാം നാരായണ് പാണ്ഡെ രചിച്ച ‘ഹല്ദിഘാട്ടി’ എന്ന കവിതയിലെ വരികളാണ് ഇവര് ഉച്ചത്തില് ചൊല്ലിയത്. 1576 ജൂണ് 18-ന് നടന്ന ഹല്ദിഘാട്ടി യുദ്ധത്തെയും റാണാ പ്രതാപിന്റെ പോരാട്ടങ്ങളെയും ആസ്പദമാക്കിയുള്ള വരികള്, പൊതുസ്ഥലത്ത് വച്ച് മുസ്ലീം കുടുംബത്തെ ബോധപൂര്വ്വം അസ്വസ്ഥരാക്കാനും ഭയപ്പെടുത്താനും വേണ്ടി ഉപയോഗിക്കുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളില് പോലും മതപരമായ ചേരിതിരിവുകള് സൃഷ്ടിക്കാനും ഒരു പ്രത്യേക വിഭാഗത്തെ മാനസികമായി വേട്ടയാടാനും ഹിന്ദുത്വ ഗ്രൂപ്പുകള് നടത്തുന്ന ഇത്തരം ശ്രമങ്ങള്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പൊതുയിടങ്ങളിലെ സമാധാനാന്തരീക്ഷം തകര്ക്കുന്ന ഇത്തരം സംഭവങ്ങള് വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ആശങ്കകള് ഉയര്ത്തുന്നുണ്ട്.
Continue Reading

india

കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്;  നവീന്‍ പട്നായിക്

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതില്‍ വിമര്‍ശനവുമായി നവീന്‍ പട്നായിക്

Published

on

കായിക രംഗത്തും വര്‍ഗീയ-രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) അധ്യക്ഷനുമായ നവീന്‍ പട്നായിക്. ഇന്ത്യന്‍ ദേശീയ ഹോക്കി ടീമുകളുടെ പാരമ്പര്യമായിരുന്ന നീല ജേഴ്സി മാറ്റി കാവി നിറത്തിലുള്ള കിറ്റുകള്‍ അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.

നമ്മുടെ മഹത്തായ കായിക പാരമ്പര്യത്തെയും വികാരങ്ങളെയും തച്ചുടയ്ക്കാനുള്ള സംഘപരിവാര്‍ നീക്കമാണിതെന്ന് എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ നവീന്‍ പട്നായിക് തുറന്നടിച്ചു.

ദേശീയ പതാകയിലെ അശോകചക്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ട നീല നിറം കേവലം ഒരു നിറമല്ല, മറിച്ച് വിജയത്തിലും തിരിച്ചടികളിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്തിയ വികാരമാണ്. അര്‍ജന്റീനയ്ക്ക് നീലയും വെള്ളയും ബ്രസീലിന് മഞ്ഞയും എങ്ങനെയോ, അതുപോലെ ഇന്ത്യയുടെ ഐഡന്റിറ്റിയാണ് നീല നിറം. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ കൂട്ടായ ഓര്‍മ്മകളെയും കായിക പാരമ്പര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ്.

മുന്‍പ് സ്‌പോണ്‍സര്‍മാരില്ലാതെ ഇന്ത്യന്‍ ഹോക്കി ടീം പ്രയാസപ്പെട്ടപ്പോള്‍ കൈത്താങ്ങായത് ഒഡീഷയിലെ ബിജെഡി സര്‍ക്കാരാണ്. എന്നാല്‍ ഒഡീഷയില്‍ ഭരണം മാറിയതോടെ സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ അധികാരമുപയോഗിച്ച് ജേഴ്സിയുടെ നിറം മാറ്റാന്‍ ബിജെപി ഹോക്കി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്

Advertisement
Continue Reading

Trending