Connect with us

kerala

ഏറ്റുമാനൂരില്‍ വന്‍ കഞ്ചാവ് ശേഖരവും, എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയില്‍

നീണ്ടൂര്‍ കൃഷിഭവന്‍ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടില്‍ ലൈബു കെ.സാബു (29) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

on

കോട്ടയം ഏറ്റുമാനൂരില്‍ മാരക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ.യും വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് പോലീസിന്റെ പിടിയിലായി. നീണ്ടൂര്‍ കൃഷിഭവന്‍ ഭാഗത്ത് കുറുപ്പിനകത്ത് വീട്ടില്‍ ലൈബു കെ.സാബു (29) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും,ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ 0.53 ഗ്രാം എം.ഡി.എംഎ. യുമായി പിടികൂടുന്നത്.

തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയില്‍ ഇയാളില്‍നിന്നും 12.5 കിലോയോളം കഞ്ചാവും കൂടി കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ ഉപയോഗിക്കുന്ന കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ നാര്‍ക്കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി ജോണ്‍ സി, കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ.ജി, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ രാജേഷ് കുമാര്‍ സി.ആര്‍,ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഓ ഷിജി കെ, ഏറ്റുമാനൂര്‍ എസ്.ഐ.പ്രശോഭ് കെ.കെ. കൂടാതെ DANSAF ടീമും ആണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.ജില്ലയില്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ നൂറ്റിയഞ്ചു കിലോയോളം കഞ്ചാവാണ് പിടികൂടിയത് .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണക്കൊള്ളക്കേസ്; ‘സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങും’: വി.ഡി സതീശന്‍

കേസ് ഇഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുതെന്നും സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സത്യസന്ധമായി അന്വേഷണം നടന്നാല്‍ ഉന്നതരും കുടുങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എസ്‌ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍ദം ചെലുത്തി എന്നായിരുന്നു ഞങ്ങള്‍ പറഞ്ഞത്. ഹൈക്കോടതി അത് അടിവരയിടുകയും ചെയ്തു. എസ്‌ഐടിയില്‍ അവിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ അവര്‍ക്കുമേലെ അനാവശ്യമായ സമ്മര്‍ദ്ദം ചെലത്തുന്നതിനാലാണ് അന്വേഷണം മന്ദഗതിയിലായിലായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസ് ഇഡി അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പ്രേരിതമായി അന്വേഷിക്കരുതെന്നും സതീശന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ റാക്കറ്റ് ഇതിന് പുറകിലുണ്ട്. തെരഞ്ഞെടുപ്പില്‍ പ്രതിക്കൂട്ടിലാവും എന്ന് മനസ്സിലാക്കിയായിരുന്നു സിഎമ്മിന്റെ ഓഫീസ് നീക്കമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അന്നത്തെ ദേവസ്വം മന്ത്രിക്ക് പോറ്റിയുമായി ബന്ധമുണ്ടെന്നും 2024 നടന്നത് കവര്‍ച്ചാ ശ്രമമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒയും കര്‍ണാടകയിലെ ജ്വല്ലറി ഉടമയും അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം.

Published

on

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നടപടിയുമായി പ്രത്യേക അന്വേഷണ സംഘം. സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും എസ്ഐടി അറസ്റ്റ് ചെയ്തു. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനായിരുന്നു. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്.

സ്വര്‍ണക്കൊള്ളയില്‍ ഇരുവര്‍ക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്. സ്വര്‍ണപ്പാളികള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നല്‍കിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഗോവര്‍ധനാണ് ഈ സ്വര്‍ണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വര്‍ണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവര്‍ധന്‍ സ്വര്‍ണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്ഐടിക്ക് ലഭിക്കുകയായിരുന്നു.

മാത്രവുമല്ല, പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടല്‍ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഇയാള്‍ വൈരുദ്ധ്യമുള്ള മൊഴികള്‍ നല്‍കി. സ്മാര്‍ട്ട് ക്രിയേഷനില്‍ സ്വര്‍ണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകള്‍ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. പിന്നാലെയാണ് അറസ്റ്റ്. അന്വേഷണത്തില്‍ എസ്‌ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Continue Reading

kerala

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവ ഭീതി രൂക്ഷം; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.

Published

on

മലപ്പുറം: മലപ്പുറം  മലയോര മേഖലയില്‍ കടുവ ഭീതി വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം പ്രദേശത്ത് പാതി ഭക്ഷിച്ച നിലയില്‍ പന്നിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനംവകുപ്പ് അറിയിച്ചു. ഇതോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ വനംവകുപ്പ് സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരന്തരം പരിശോധന നടത്തിവരികയാണ്. കാളികാവ്, കരുവാരകുണ്ട് മേഖലകളിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.

കടുവയുടെ സാന്നിധ്യം ഉറപ്പായതോടെ തോട്ടങ്ങളിലെ കാടുകള്‍ വെട്ടിമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. റബ്ബര്‍ ഉല്‍പാദന സീസണ്‍ തുടങ്ങുന്ന സാഹചര്യത്തില്‍ പുലര്‍ച്ചെ മൂന്നുമണിമുതല്‍ ടാപ്പിംഗിനായി തൊഴിലാളികള്‍ തോട്ടങ്ങളില്‍ എത്താറുള്ളതിനാല്‍ കടുവ ഭീഷണി അവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അടക്കാക്കുണ്ട്, പാറശ്ശേരി, പാന്ത്ര പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്ത് രണ്ട് മാസം മുമ്പ് ഒരു പശുവിനെ കടുവ പിടിച്ചു ഭക്ഷിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കടുവയെ പിടികൂടുന്നതിനായി എഴുപതേക്കറില്‍ കെണി സ്ഥാപിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. എട്ടുമാസങ്ങള്‍ക്ക് മുമ്പ് ഒരു തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്ന സംഭവത്തെ തുടര്‍ന്ന് മലയോര മേഖലയിലെ തൊഴില്‍ മേഖല പാടെ സ്തംഭിച്ചിരുന്നു. വന്യമൃഗങ്ങളുടെ നിരന്തര ശല്യം മൂലം പ്രദേശത്തെ നിരവധി തോട്ടങ്ങള്‍ ഇനിയും സാധാരണ നിലയിലാകാത്ത അവസ്ഥയിലാണ്

 

Continue Reading

Trending